ഒരുകാലത്ത് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നിലനിർത്തിയ നടിയായിരുന്നു സിൽക്ക് സ്മിത. ഏകദേശം 27 വർഷങ്ങളോളം പൂർത്തിയാവുകയാണ് സിൽക്ക് സ്മിത മലയാള സിനിമയെ വിട്ടുപിരിഞ്ഞിട്ട്; എങ്കിലും ഇന്നും മലയാളികൾ ആ മാദക നടിയെ മറന്നിട്ടില്ല എന്ന് പറയുന്നതാണ് സത്യം. 80 കളിൽ തെന്നിന്ത്യൻ സിനിമ ലോകത്തെ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ സാധിച്ച സിൽക്കി സ്മിത സിനിമയിൽ ഒരു ഐറ്റം ഡാൻസർ എന്ന നിലയിലായിരുന്നു ശ്രദ്ധ നേടിയിരുന്നു.
അഭിനയിക്കാൻ നല്ല രീതിയിൽ കഴിവുണ്ടായിരുന്നു എങ്കിൽ പോലും എല്ലാവരും സിൽക്കി സ്മിതേയുടെ അഴകളവുകൾ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരുകാലത്ത് ഏറ്റവും വലിയ ഗ്ലാമറസ്സ് നടി എന്ന് താരത്തെ വിശേഷിപ്പിക്കാൻ സാധിക്കും.
തെന്നിന്ത്യയിൽ ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽനിന്ന് രജനീകാന്ത് കമലഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം വരെ മത്സരിക്കുവാനുള്ള ധൈര്യവും താരത്തിന് ഉണ്ടായിരുന്നു അതേപോലെതന്നെ എപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരിയുമായിരുന്നു സിൽക്ക് അക്കാലത്ത് ഒരുപാട് വിവാദങ്ങൾ ആയിരുന്നു താരത്തെക്കുറിച്ച് പ്രചരിച്ചിരുന്നത് അതിലൊന്നായിരുന്നു രജനികാന്തുമായി നടി പ്രണയത്തിലാണ് എന്നത്.
80കളിൽ കമലഹാസനൊപ്പം സിനിമകൾ ചെയ്ത ശേഷമാണ് സിൽക്കി സ്മിത കൂടുതലായും ശ്രദ്ധ നേടിത്തുടങ്ങിയത് ഗ്ലാമർ വേഷങ്ങൾ മനോഹരമാക്കിയ സിൽക്ക് ഓരോ സിനിമ പ്രേമിയുടെയും സിനിമ താരത്തിന്റെയും മനസ്സിൽ ഇടം പിടിക്കുകയായിരുന്നു ചെയ്തത് നിരവധി ബി ഗ്രേഡ് ചിത്രങ്ങളിലും സിൽക്ക് അഭിനയിച്ചിട്ടുണ്ട്.
രജനീകാന്ത് സിൽക്ക് സ്മിതയും 1983ല്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ആ സമയത്ത് ഇവർ ഒരുമിച്ചുള്ള നൃത്തച്ചുവടുകൾ ആയിരുന്നു വിമർശനത്തിന് കാരണമായി മാറിയത്. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തു തുടങ്ങിയ സമയത്ത് ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത പ്രചരിച്ചിരുന്നു.
ഒപ്പം തന്നെ സിൽക്ക് സ്മിതയുടെ ശരീരത്തിൽ രജനീകാന്ത് സിഗരറ്റ് ഉപയോഗിച്ച് പാടുകൾ സൃഷ്ടിച്ചു എന്നും അക്കാലത്തെ കഥകൾ ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ സിനിമാ സെറ്റുകളിൽ വരെ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഇത് സത്യമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.
സിനിമയിൽ നിന്നും ഒരുപാട് സമ്പാദ്യം ഉണ്ടാക്കിയ സിൽക്ക് സ്മിതയുടെ ജീവിതം പക്ഷേ നിരാശയിലായിരുന്നു. പലരും അവരുടെ സമ്പാദ്യത്തിൽ മാത്രം കണ്ണുവെച്ച് അവരോട് സ്നേഹം നടിച്ചവരായിരുന്നു. യഥാർത്ഥ സ്നേഹം അവർക്ക് ലഭിച്ചിരുന്നില്ല. അവസാന സമയത്ത് ആത്മഹത്യയിലേക്ക് സിൽക്ക് പോകുമ്പോൾ അവരുടെ ശവശരീരം ഏറ്റെടുക്കാൻ പോലും ആരും ഇല്ലാത്ത ഒരു ദുരവസ്ഥയെ മരണശേഷം പോലും അവർക്ക് നേരിടേണ്ടതായി വന്നിരുന്നു.