ഈ അവയവ കച്ചവടത്തിന്റെ ഭീകരാവസ്ഥ നമ്മളെ അറിയിക്കാൻ സഹായിച്ചതു ജഗദീഷിന്റെ ഭാര്യ രമ ഡോക്ടർ ആണ് ഒരായിരം നന്ദി;കുറിപ്പ്

14054

എബിൻ എന്ന യുവാവിന്റെ മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ടു സംശയങ്ങൾ തോന്നി ഡോക്ടർ ഗണപതി നടത്തിയ അന്വോഷണത്തിലും അദ്ദേഹം നൽകിയ കേസിലും എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിൽ എതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ട് എന്ന ബോധ്യത്തിൽ കോടതി അന്വോഷണം ആരംഭിച്ചിരിക്കുകയാണ്. കാര്യങ്ങളുടെ സത്യാവസ്ഥ അന്വോഷണത്തിന് ശേഷമേ ഏവർക്കും അറിയാന് കഴിയൂ. തീര്ച്ചയായും ഇതിന്റെ സത്യം വെളിയിൽ വരണം എന്നുള്ളത് കേരളത്തിലെ ഓരോ മനുഷ്യരുടെയും ആവശ്യമാണ്.

ഈ അന്വോഷണത്തിലേക്ക് ഡോക്ടർ ഗണപതിയെ നയിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് സർജനായിരുന്ന ഡോക്ടർ രമ മുൻപ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണെന്ന് ഡോ ഗണപതി പറയുന്നു .

ADVERTISEMENTS
   

ഡോക്ടർ രാമ എന്ന് പറഞ്ഞാൽ ഒരു പക്ഷേ പെട്ടന്ന് ആർക്കും മനസിലാകില്ല എന്നാൽ നടൻ ജഗദീഷിന്റെ ഭാര്യ രമ എന്ന് പറഞ്ഞാൽ എല്ലാവരും അറിയും. ഡോക്ടർ രമ നേരിട്ട് കേസിൽ ഒന്നും ചെയ്തിട്ടില്ല എങ്കിലും തന്റെ നിശ്‌ചയ ദാർഢ്യവും ആരെയും പേടിയ്ക്കാതെ സത്യം പറയാനുമുള്ള മനസ്സുമാണ് ഡോക്ടർ ഗണപതിക്ക് തന്റെ സംശയം ഉറപ്പിക്കാനും കൂടുതൽ അന്വോഷണം നടത്തുവാനും പ്രേരകമായത്.

അദ്ദേഹം തന്നെ പറയുന്നത് എബിന്റെ മരണത്തെ പറ്റിയുള്ള തന്റെ കേസ് നടക്കുന്ന സമയത്തു ഒരു പത്രക്കുറിപ്പ് കണ്ടു ജില്ലാതല അന്വോഷണ കമ്മീഷൻ ഇത് വിശദമായി അന്വോഷിച്ചു അതിൽ എല്ലാ കാര്യങ്ങളും കൃത്യമായി നടന്നു എന്നും ഒരു തരത്തിലുള്ള അപാകതയും ഇല്ല എന്നും പറഞ്ഞു കുറെ പ്രമുഖ ഫോറൻസിക് സർജന്മാരും പ്രൊഫസേഴ്സ്ഉം ചേർന്ന് അതിൽ ഒപ്പും വച്ചിട്ടുണ്ട് എന്നാൽ റിപ്പോർട്ട് വന്നപ്പോൾ അതിൽ ഒപ്പുള്ള ഒരാൾ പ്രൊഫസർ രമയായിരുന്നു എന്നാൽ അവർ അപ്പോൾ താനെന്ന തന്റെ പ്രസ്താവന ഇറക്കി .

അതിനു ഞാൻ ഇങ്ങനെ ഒരു മീറ്റിംഗിലോ അന്വോഷണ കമ്മീഷനിലോ പങ്കാളിയായിട്ടില്ല പിന്നെ എങ്ങനെ ഞാൻ ഇതിൽ ഒപ്പ് വെക്കും. ഇതിലുള്ള എന്റെ ഒപ്പ് വ്യാജമാണ് എന്ന് അവർ പറഞ്ഞു. അതോടെ ആണ് തനിക്ക് ഇതിനെ പറ്റി കൂടുതൽ സംശയം ഉണ്ടായതു എന്ന് ഡോക്ടര് ഗണപതി പറയുന്നു. അതോടെ താൻ അന്വോഷണം കൂടുതൽ ശക്തമാക്കി എന്നും അദ്ദേഹം പറയുന്നു.

ഈ വിഷയത്തെ എടുത്തു പറഞ്ഞാണ് മുദ്ര ഉണ്ണി എന്നയാൾ തന്റെ ഫേസ്ബുക് പ്രൊഫൈലിൽ ഡോക്ടർ പി രമയെ അഭിമാനന്ദിച്ചു കൊണ്ട് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയത്. വലിയ സ്വാധീനം ഉണ്ടായിട്ടും ഭരണ തലത്തിലും മറ്റും വലിയ ബന്ധങ്ങൾ ഉണ്ടായിട്ടും കോടികൾ കൈക്കൂലി ലഭിക്കുമായിരുന്നിട്ടും തന്റെ ഒപ്പ് വ്യാജമാണ് എന്നും അന്വോഷണം വേണമെന്നും തുർന്ന് പറഞ്ഞതും കൂടുതൽ അന്വോഷണം ഉണ്ടാകാൻ കാരണമായി.

വേണെമെങ്കിൽ കോടികൾ വാങ്ങിച്ചു മിണ്ടാതിരിക്കാമായിരുന്നു ,പ്രീയപ്പെട്ട രമചേച്ചി നിങ്ങളുടെ ആ വാക്കുകൾ ഒരു വലിയ മാഫിയയെ തന്നെ പുറത്തു കൊണ്ട് വരാൻ ഇപ്പോൾ വഴി തെളിച്ചിരിക്കുകയാണ്.. പ്രതീക്ഷയുടെ ഒരു തിരി തെളിയിച്ചിട്ടാണ് നിങ്ങൾ വിടപറഞ്ഞത് ഗണപതി സാറിനൊപ്പം പോരാട്ടത്തിൽ നിങ്ങളെയും ഞാനാണ് ഓർക്കുന്നു എന്നാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നത്.

ഒരു പാക്ഷേ ആ ഒപ്പ് തന്റേതാണ് എന്ന് അവർ പറഞ്ഞിരുന്നേൽ ഇതെല്ലം മാറി മറിയുമായിരുന്നു . അവരെ പോലെ വിശ്വാസ്യത ഉളള ഒരാൾ അങ്ങനെ പറഞ്ഞാൽ ഒരു പക്‌ദേ ഡോക്ടർ ഗണപതിയുടെയും സംശയം തീർന്നേനെ എന്നാൽ അദ്ദേഹത്തിന്റെ സംശയം ഇരട്ടിപ്പിക്കാൻ ഡോക്സ്റ്റർ രമയുടെ പ്രസ്താവന സഹായകമാവുകയും താൻ കൂടുതൽ അന്വോഷണത്തിനായി ഇറങ്ങുകയും ചെയ്തു എന്നും അംങ്ങനെയാണ് ഈ വിധി ഉണ്ടായതു എന്നും ഡോക്ടർ ഗാനാപാപ്തി ഏഷ്യാനെറ്റ് ന്യൂസിനോട് മുൻപ് പറഞ്ഞിരുന്നു.

ADVERTISEMENTS