ആ പൊന്നുമോളുടെ ആത്മഹത്യക്ക് പിന്നിലെ കാരണം ഒരു നെറികെട്ടവന്റെ കുബുദ്ധി ഒരു കുഞ്ഞിനെ ഇല്ലാതെയാക്കി

20930

കഴിഞ്ഞ ദിവസം കായംകുളത്ത് ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്ത വിഷ്ണുപ്രിയ എന്ന പെൺകുട്ടിയുടെ ആത്മഹത്യ ബന്ധപ്പെട്ട് പുതിയ ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു വിഷ്ണുപ്രിയ എന്ന പെൺകുട്ടി സ്വന്തം സഹോദരനൊപ്പം കുടുംബത്തിൻറെ പരാധീനതകൾ മാറ്റുന്നതിനായി വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുക്കുന്ന ഉണ്ണിയപ്പം വിറ്റ് തന്റെ കുടുംബത്തിനുവേണ്ടി ചെറിയ സഹായം ചെയ്യാൻ ശ്രമിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു . ഈ പെൺകുട്ടിയുടെ പെട്ടെന്നുള്ള മരണ വാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്

കായംകുളം ചെട്ടികുളങ്ങര സ്വദേശി വിഷ്ണുപ്രിയ കഴിഞ്ഞ ദിവസം കായംകുളത്തെ ഒരു ക്ഷേത്രത്തിൻറെ കുളത്തിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. നാട്ടുകാരൊക്കെ നോക്കിനിൽക്കെ തന്നെയായിരുന്നു പെൺകുട്ടി ക്ഷേത്രത്തിലെ കുളത്തിൽ ചാടിയത്. പിന്നാലെ ആളുകൾ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ADVERTISEMENTS
   

പഠിക്കുന്നതിനിടയിൽ സ്വന്തം കുടുംബത്തിന് വേണ്ടി ഉണ്ണിയപ്പം വിറ്റ് ഉപ ജീവനം നടത്താൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ വീഡിയോ നേരത്തെ തന്നെ വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോൾ അറിയാൻ കഴിയുന്നത് കുട്ടിയുടെ മാതാവിൻറെ ബന്ധത്തിൽപ്പെട്ട 30കാരനായ ഒരു യുവാവ് പെൺകുട്ടിയെ ശാരീരികവും മാനസികമായി ഏറനാളായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇത് തുടർന്നുകൊണ്ട് പോകുന്നുണ്ടായിരുന്നു എന്നും അതിലെ സങ്കടം താങ്ങാൻ ആവാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് പെൺകുട്ടിയുടെ പിതാവ് ഇപ്പോൾ പറയുന്നത്.

READ NOW  സയനൈഡ് മല്ലിക: ഇന്ത്യയിലെ ആദ്യമായി ശിക്ഷിക്കപ്പെട്ട വനിതാ സീരിയൽ കില്ലർ ;അമ്പലമുറ്റത്തെ സൗഹൃദവും സയനൈഡ് മരണങ്ങളും

ഇത് കൂടാതെ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പും ഇതിന്റെ സൂചന നൽകുന്നുണ്ട് . ഇതോടൊപ്പം പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അയാൾ നിരന്തരം പെൺകുട്ടിയെ തന്റെ കയ്യിൽ ഫോട്ടോയും വീഡിയോയും എന്തൊക്കെയുണ്ട് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്ന് ഇപ്പോൾ വെളിയിൽ വരുന്ന വിവരങ്ങൾ.

ഈ സംഭവത്തെ തുടർന്ന് അഞ്ചു പാർവതി പ്രഭീഷ് എന്ന എഴുത്തുകാരി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവെച്ച കുറിപ്പ് വളരെയധികം വൈറലായിരിക്കുകയാണ്

ആ പെൺകുട്ടിയുടെ ആത്മഹത്യ കാരണം അവളുടെ അച്ഛൻ തന്നെ വെളിപ്പെടുത്തുന്ന വീഡിയോ താൻ കണ്ടുവെന്നും കുഞ്ഞിൻറെ ബന്ധത്തിലുള്ള ഒരാൾ ശാരീരികവും മാനസികമായി പെൺകുട്ടിയെ പീഡിപ്പിക്കുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും, ഒരു നെറികെട്ടവൻ കാരണമാണ് ആ പെൺകുട്ടി തന്റെ കുടുംബത്തിൻറെ പരാധീനതകൾക്കപ്പുറവും ആകെയുള്ള ആശ്രയമായ പെൺകുട്ടി അവന്റെ ഭീഷണിക്ക് മുന്നിൽ പകച്ചു പോവുകയും ആത്മഹത്യ ചെയ്യുകയും ആയിരുന്നു എന്ന് അഞ്ചു പാർവതി പ്രഭീഷ് facebook പ്രൊഫൈൽ കുറിക്കുന്നു. കുടുംബത്തിൻറെ പ്രയാസങ്ങൾ ബോൾഡ് ആയി നേരിട്ട പെൺകുട്ടിക്ക് പക്ഷേ അയാളുടെ ബ്ലാക്ക് മെയിലുകൾ നേരിടാൻ ആയില്ല അങ്ങനെ 17കാരി ആത്മഹത്യ ചെയ്തു എന്നും അഞ്ചു പാർവതി കുറിക്കുന്നു

ഒരുപക്ഷേ തനിക്ക് പറ്റിയ അബദ്ധം മാതാപിതാക്കൾ അറിഞ്ഞാൽ അവരുടെ ചങ്ക് പൊട്ടും എന്ന് കരുതി കൊണ്ടാകാം ആ കുഞ്ഞ് അത് ചെയ്തത് എന്നാൽ അവൾ ഒരു നിമിഷത്തെ പൊട്ടത്തരം കൊണ്ട് കാണിച്ചത് ആ മാതാപിതാക്കൾക്ക് നൽകിയത് ആയുഷ്കാല വേദനയാണെന്ന് അറിഞ്ഞില്ലായിരിക്കും എന്നാണ് അഞ്ചു പാർവതി പറയുന്നത്

READ NOW  സാറിന് ഇഷ്ടപ്പെട്ട മലയാളം വ്‌ളോഗർമാർ ആരൊക്കെ - സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി

ഒരുപക്ഷേ ഈ സംഭവം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ പിതാവ് അവളെ ശകാരിക്കുമായിരിക്കാം വഴക്ക് പറയുമായിരിക്കാം പക്ഷേ അവൾക്ക് എന്നിരുന്നാലും ഇങ്ങനെ ഒരു കടും കൈ ചെയ്യേണ്ടി വരില്ലായിരുന്നു കുറിപ്പിൽ പറയുന്നു. തെറ്റ് എല്ലാ മനുഷ്യർക്കും സഹജമാണ് അതൊരു മനുഷ്യസഹജമായ കാര്യമാണെന്ന് ജീവിതത്തിൽ പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള അബദ്ധങ്ങളിൽ ചെന്നു വീഴും എന്നാൽ അതൊന്നും അവസാനം നമ്മളെ അങ്ങനെ ഒരു കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചയാൾ ഭീഷണിപ്പെടുത്തിയത് നമ്മൾ വീണു പോകരുതെന്ന് മുന്നോട്ടു പോവുകയാണ് വേണ്ടത് എന്നും കുറിപ്പിൽ പറയുന്നു.

ഇന്നത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കാലഘട്ടത്തിൽ ഒരു ഫോട്ടോയോ വീഡിയോ ഒരുത്തൻ കയ്യിൽ വച്ചുകൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല നിനക്ക് ചെയ്യാൻ പറ്റുന്ന ചെയ്യ് എന്ന് പറഞ്ഞു മുന്നോട്ടുപോവുക എന്നുള്ളതാണ് ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ട കാര്യമെന്നും അഞ്ചു പാർവതി പറയുന്നു.

ഇത്തരമൊരു ഭീഷണി ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അത് സധൈര്യം വീട്ടിൽ പറയുകയാണ് വേണ്ടതെന്നും ഒരുപക്ഷേ വീട്ടുകാർ കുറച്ച് വഴക്ക് പറയുക ദേഷ്യപ്പെടും ചെയ്യുമായിരിക്കും പക്ഷേ ഒരിക്കലും ഒരാളുടെ ഭീഷണിക്ക് കീഴടങ്ങി കൊടുത്ത് ജീവൻ അവസാനിപ്പിക്കാൻ അവർ നിങ്ങളെ വിട്ടുകൊടുക്കില്ല

READ NOW  ഡ്യൂക്ക് പാഞ്ഞുകയറിയപ്പോൾ പൊലിഞ്ഞത് ഐസക്കിന്റെ സ്വപ്നങ്ങൾ; മരണത്തിലും ജീവൻ നൽകി ആ ചെറുപ്പക്കാരൻ

വിഷ്ണുപ്രിയ പോലെ ധാരാളം പെൺകുട്ടികൾ ഓരോ നിമിഷവും ഇത്തരത്തിൽ പലരുടെയും ഭീഷണിയിൽ ദിവസങ്ങൾ തള്ളി നീക്കുന്നുണ്ടാവും എന്നും ഒടുവിൽ ഭയന്ന് നിൽക്കക്കള്ളിയില്ലാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നുണ്ട്. എന്നാൽ ആരും അറിയാതെ ഇതിനു അവരെ പ്രേരിപ്പിച്ച ഈ സമൂഹത്തിൻറെ മുമ്പിൽ മാന്യതയുടെ മേലങ്കി ഇട്ടു നടക്കുന്നുണ്ടാകുമെന്നും ഓരോ പെൺകുട്ടികളും ഇത്തരം കാര്യങ്ങളിൽ ബോധവാന്മാരായിരിക്കണം എന്നും അഞ്ചു പാർവതി പറയുന്നു

അതേപോലെ വിഷ്ണുപ്രിയയ്ക്ക് നീതി ആവശ്യമാണെന്നും അവൻ ആരാണ് എന്ന് അറിയുന്നതിന് സമഗ്രമായി അന്വേഷണം ആവശ്യമാണ് എന്നും അവിടുത്തെ നാട്ടുകാർ ഒന്നിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച പ്രതിയെ കണ്ടെത്താനുള്ള വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.

പഠിക്കാൻ മിടുക്കിയായിരുന്ന വിഷ്ണുപ്രിയ ഇപ്പോൾ എൽഎൽബിയുടെ അഡ്മിഷനും നേടിയിരുന്നു. തന്റെ ആത്മഹത്യയെക്കുറിപ്പിലും വീട്ടുകാരെ താൻ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ഒരാളുടെ ഭീഷണി കൊണ്ടാണ് താൻ ജീവിതാവസാനിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ആ പെൺകുട്ടി എഴുതിയിരുന്നു. ജീവിക്കാനുള്ള ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ മോഹങ്ങൾ പാടെ തല്ലി തകർത്ത ആ നരാധമനായ വ്യക്തിയെ ഉടൻതന്നെ സമൂഹത്തിന് മുമ്പിൽ കൊണ്ടൊരു അവനു മാതൃകാപരമായി ശിക്ഷ നൽകുകയാണ് വേണ്ടത്.

ADVERTISEMENTS