സംവിധായകനെ കാണാൻ ഹോട്ടലിലേക്ക് പോയി – അവളുടെ പോക്ക് അത്ര ശരിയല്ല എന്നവർ പറഞ്ഞു – വെളിപ്പെടുത്തലുമായി വിൻസി

270

റിയാലിറ്റി ഷോയിലൂടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി എത്തിയ താരമാണ് വിൻസി അലോഷ്യസ്. പിന്നീട് വികൃതി, ജനഗണമന തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു.. സിനിമയിലെ വിശേഷങ്ങളെ കുറിച്ചൊക്കെ വിൻസി പറയുന്ന വാക്കുകളാണ് ശ്രെദ്ധ ഇടുന്നത്.

ജനഗണമന എന്ന സിനിമ കഴിഞ്ഞപ്പോൾ തന്നെ തേടി വന്നത് ഒരുപാട് അവസരങ്ങൾ ആയിരുന്നു എന്നാണ് വിൻസി ഓർമ്മിക്കുന്നത്. എന്നാൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം പോലും അതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ താൻ സിനിമകളോടൊക്കെ നോ പറയുകയാണ് ചെയ്തത്. സിനിമ താൻ ചെയ്യാതിരുന്നപ്പോൾ തന്നെക്കാൾ പരിഭ്രമം വീട്ടുകാർക്കായിരുന്നു.

ADVERTISEMENTS
   

ഏതെങ്കിലും ഒരു സിനിമ ചെയ്യാൻ വരെ അവർ തന്നോട് പറഞ്ഞു. നാലുമാസത്തെ ഇടവേളയാണ് താൻ എടുത്തത്. ഒപ്പം തന്നെ ജനഗണമനയിലെ പൃഥ്വിരാജിന് ഒപ്പമുള്ള അനുഭവത്തെക്കുറിച്ചും വിൻസി സംസാരിക്കുന്നുണ്ടായിരുന്നു.

READ NOW  അത്ഒരു വലിയ സ്വപ്നമായിരുന്നു : എത്ര പറഞ്ഞിട്ടും ഭർത്താവ് സമ്മതിച്ചില്ല - കാരണം ഇന്നും അറിയില്ല - നവ്യ പറഞ്ഞത്.

ഡയലോഗുകൾ ഒക്കെ പഠിക്കാൻ വളരെയധികം ജീനിയസ് ആയിട്ടുള്ള ആളാണ് പൃഥ്വിരാജ്. നമ്മളൊക്കെ എട്ട് ദിവസം കൊണ്ട് പഠിക്കുന്ന കാര്യം പൃഥ്വിരാജ് അരമണിക്കൂർ കൊണ്ട് പഠിച്ചെടുക്കും. ജനഗണമനയിലെ ഒരു മുഴുനീള ഡയലോഗ് അങ്ങനെ ഒറ്റ ഷോട്ടിൽ പറഞ്ഞിട്ട് പോവുകയായിരുന്നു ചെയ്തത്.

അങ്ങനെയുള്ള ഒരുപാട് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. പുള്ളിക്ക് ഡയലോഗ് ഒന്ന് വായിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് സംശയമുണ്ട് പുള്ളി തലേദിവസം കുത്തിയിരുന്ന് പഠിക്കുന്നതാണോ എന്ന്. കാരണം ഞാനൊക്കെ എത്ര പഠിച്ചാൽ പോലും എനിക്ക് അതൊന്നും പറയാൻ പറ്റില്ല.

ആ സമയത്ത് പുള്ളി നമ്മുടെ അടുത്ത് കൂടെ നമ്മൾ പോവുകയാണെങ്കിൽ പോലും നമുക്ക് നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ് ചെയ്യുന്നത്. ക്ലാസ്സിൽ ചില ടീച്ചർമാർ വരുമ്പോൾ നമുക്ക് ഒരു നെഞ്ചിടിപ്പ് തോന്നില്ലേ. അങ്ങനെയൊരു അവസ്ഥയാണ് ആ സമയത്ത് പ്രിഥ്വി  അരികിലൂടെ പോകുമ്പോൾ ഉണ്ടാവുന്നത്. എന്തിനാണെന്ന് അറിയില്ല താൻ ഒരു തെറ്റും ചെയ്തിട്ടുമില്ല.

READ NOW  10 വർഷം മുൻപ് ഒറ്റ ഹിറ്റ് സിനിമ ചെയ്ത സംവിധായകൻ പിന്നെ ട്രെയ്‌ലർ മാത്രം ഇറക്കി പെൺകുട്ടികളെ വശീകരിച്ചു ഉപയോഗിക്കുന്നു - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫിറോസ് ഖാൻ.

ഒരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ കോഴിക്കറിയുടെ സ്കിറ്റ് ചെയ്തിരുന്നു അത് വളരെയധികം വൈറൽ ആയി. അത് അവതരിപ്പിക്കുവാനാണ് പല അഭിമുഖങ്ങളിലും കോളേജ് പരിപാടികളിലും ഒക്കെ പോകുമ്പോൾ ആളുകൾ പറയുന്നത്. അഭിമുഖങ്ങളിൽ പറ്റില്ല എന്ന് പലപ്പോഴും പറയും കോളേജ് പരിപാടികളിൽ ഒക്കെ പലപ്പോഴും അത് ചെയ്യേണ്ടി വരാറുണ്ട് പക്ഷേ അതിന് താല്പര്യമില്ല.

സിനിമയിൽ വന്നശേഷം തന്നെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറഞ്ഞവരുണ്ട്. അവളുടെ പോക്ക് അത്ര ശരിയല്ല എന്നായിരുന്നു പലരും പറഞ്ഞത്. വീട്ടുകാരുടെ ചിന്താഗതി പോലും താൻ ഒരുപാട് മാറ്റി എടുത്തിട്ടുള്ളതാണ്. സോളമൻറെ തേനീച്ചകൾ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ കണ്ട് തന്റെ അച്ഛൻ ഞെട്ടിയതിനുശേഷം അടുത്ത സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ പുള്ളി ഒക്കെ ആവുകയായിരുന്നു ചെയ്തത്.

സിനിമ ഇൻഡസ്ട്രിയിലെ ചിലർ തന്റെ പോക്ക് അത്ര ശരിയല്ല എന്ന് തോന്നുന്നു എന്ന് പറയുകയുണ്ടായി. അടുത്ത സുഹൃത്തുക്കൾ പോലും നീ സംവിധായകനെ കാണാൻ വേണ്ടി ഹോട്ടലിലേക്ക് പോയി എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിനൊന്നും പ്രതികരിക്കാറില്ല.

READ NOW  അവാര്‍ഡ്‌ നേടിയ മലയാളി സംവിധായകൻ കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചു - അയാള്‍ മറ്റു നടിമാരെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി.
ADVERTISEMENTS