എന്റെ അടുത്ത സുഹൃത്തായിരുന്നു മുകേഷ് ഇത്രയും വലിയ പാര വയ്പ്പുക്കാരൻ ആണ് എന്ന് അറിഞ്ഞിരുന്നില്ല, വിനയൻ

4736

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്വാധീനമുള്ള ഒരു നടനാണ് മുകേഷ്.. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മുകേഷ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത് പതിവാണ്. എന്നാൽ സ്വകാര്യജീവിതത്തിൽ പലപ്പോഴും മുകേഷിനെ നേരിടേണ്ടി വന്നിട്ടുള്ളത് വലിയ തോതിലുള്ള വിമർശനങ്ങളാണ്.

ആദ്യ ഭാര്യയായ സരിതയുടെ വിവാഹമോചനം മുതൽ ഇങ്ങോട്ട് ഒരുപാട് വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് മുകേഷ്. വലിയ കരളുറപ്പോട് തന്നെയാണ് മുകേഷ് അത്തരം സന്ദർഭങ്ങളെ ഒക്കെ നേരിട്ടിട്ടുള്ളതും. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുൻപ് അമ്മയിൽ നടന്ന ഒരു തർക്കത്തിന്റെ പേരിൽ മുകേഷിനെതിരെ വിനയൻ അന്നു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

തന്റെ അടുത്ത സുഹൃത്തായിരുന്നു മുകേഷ് എന്നാണ് വിനയൻ പറയുന്നത്.  അത്തരത്തിൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചത് എന്നുകൂടി വിനയൻ പറയുന്നുണ്ട്. അമ്മയിൽ നാളുകൾക്ക് മുൻപ് നടന്ന ഒരു പ്രശ്നത്തിൽ മുകേഷും ഷമ്മി തിലകനും പരസ്പരം പോരടിച്ചിരുന്നു.

READ NOW  "ദളിതർ 'തൊട്ടുകൂടാത്തവർ' എന്ന് ബ്രാക്കറ്റിൽ; ആര് അവരെ അങ്ങനെയാക്കി?"; പാഠപുസ്തകത്തിലെ ജാതിവിവേചനത്തിനെതിരെ മീനാക്ഷി; "മീനാക്ഷിക്ക് മന്ത്രി ശിവൻകുട്ടിയുടെ കുറിപ്പ് "മീനാക്ഷിയുടെ മറുപടി

ഈ തർക്കത്തിൽ മുകേഷ് വളരെ രൂക്ഷമായ രീതിയിലാണ് ഷമ്മി തിലകനെതിരെ രംഗത്തുവന്നത് ഇതിനെക്കുറിച്ചാണ് വിനയൻ സംസാരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ഇത്തരം ഒരു രീതി പ്രതീക്ഷിച്ചിരുന്നില്ല എന്നും, ഇങ്ങനെയുള്ള ആളുകളൊക്കെ ആണല്ലോ രാഷ്ട്രീയ രംഗത്ത് വരുന്നത് എന്നതിൽ വേദനയുണ്ട് എന്നുമാണ് വിനയൻ പ്രതികരിച്ചത്.

ഒരിക്കൽ അൻപതിനായിരം രൂപ ഷമ്മി തിലകൻ അഡ്വാൻസ് വാങ്ങിയ ഒരു ചിത്രത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ കാരണം മുകേഷിന്റെ ഇടപെടലാണ് എന്നും അങ്ങനെയുള്ള ഒരു വ്യക്തിയാണ് മുകേഷ് എന്നത് ഒരു ഞെട്ടലാണ് ഉണ്ടാക്കിയത് എന്നുമൊക്കെ പറയുകയും ചെയ്യുന്നു. മുകേഷ് വലിയ പാരവെപ്പുകാരന്‍ ആണ് എന്നും വൈരാഗ്യ ബുദ്ധിയില്‍ മറ്റുള്ളവരുടെ സിനിമ മുടക്കാനും തന്റെ വൈരാഗ്യം തീര്‍ക്കാനും പലരെയും ഉപയോഗിക്കുന്നുണ്ട്.

അങ്ങനെ തന്നോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഷമ്മി തിലകന്‍ തന്‍റെ കയ്യില്‍ നിന് വാങ്ങിയ അന്‍പതിനായിരം രൂപ തിരികെ തന്നിട്ട് വലിയ വലിയ പ്രഷര്‍ ഉണ്ടെന്നും ഏറെ സങ്കടതോടെയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും പറഞ്ഞിരുന്നു. പിന്നീടാണ് മനസിലായത് അതിന്റെ പിന്നില്‍ മുകേഷ് ആണെന്ന്. തിലകന്റെ കൂടെ വിനയന്‍ നിന്നതാണ് മുകേഷിന് കൂടുതല്‍ വൈരാഗ്യം ഉണ്ടാക്കിയത് എന്നും  അന്ന് വിനയന്‍ തന്റെ ഫേസ് ബുക്ക്‌ കുറിപ്പില്‍ പറഞ്ഞിരുന്നു.

READ NOW  ഫ്‌ളെക്‌സിബിൾ ആയ നടനാര്? മോഹൻലാലോ മമ്മൂട്ടിയോ? ലോഹിതദാസ് നൽകിയ കിടു മറുപടി

ഈ സംഭവം മുൻപ് ഷമ്മി തിലകനും വെളിപ്പെടുത്തിയിട്ടുണ്ട്. വിനയന്റെ സിനിമയിൽ നിന്ന് പിന്മാറാൻ ഇന്നസെന്റും മുകേഷും ചേർന്ന് തന്നെ തമാശരൂപേണ വിലക്കിയിരുന്നു. വേഗം ആ അഡ്വാൻസ് തിരിച്ചു കൊടുത്തേക്ക് അല്ലെങ്കിൽ നാളെ അത് നിനക്ക് ദ്രോഹമാകും എന്ന് അന്ന് ഇരുവരും പറഞ്ഞു എന്നും അന്ന് ഒരു പ്രശനം ഉണ്ടാകാതിരിക്കാൻ താൻ ആ അഡ്വാൻസ് വിനയന് തിരികെ നൽകിയിരുന്നതായി ഷമ്മി തിലകൻ പറഞ്ഞിരുന്നു

https://www.facebook.com/directorvinayan/posts/2107186879531090

മറ്റുള്ളവർക്ക് പാര വയ്ക്കുന്ന അത്തരം സ്വഭാവം ഉപേക്ഷിക്കുകയാണ് വേണ്ടത് എന്ന് കൂടിയാണ് വിനയൻ പറയുന്നത്. പല കാര്യങ്ങളും പലരുടെയും മുഖത്ത് നോക്കി പറയാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിത്വം കൂടിയാണ് വിനയന്റേത്.

അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒരു സൂപ്പർതാരം ആണെങ്കിൽ പോലും തന്റെ നിലപാടുകൾ തുറന്നു പറയാൻ വിനയൻ ഒരിക്കലും മടിക്കാറില്ല അതുകൊണ്ടുതന്നെയാണ് സിനിമ ലോകത്ത് വിനയന് കൂടുതൽ ശത്രുക്കളെ നേടേണ്ട സാഹചര്യവും വന്നത്. ഒരുകാലത്ത് വിനയന്റെ സിനിമയ്ക്ക് വലിയ വിലക്കുകൾ നിലനിന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ നിന്നത് അവരോട് ഇപ്പോഴും വിനയൻ നല്ല സൗഹൃദത്തിൽ തന്നെയാണ്  നിൽക്കുന്നത്.

READ NOW  ദിലീപിനെ തിരിച്ചെടുക്കാൻ 'തിടുക്കം കാണിക്കുന്ന സംഘടനകൾക്കെതിരെ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ഭാഗ്യ ലക്ഷ്മി.
ADVERTISEMENTS