അടുത്തദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്ന ഒരു സംഭവമാണ് നടൻ കലാഭവൻ മണിയുടെ അനുജനായ ആർ എൽ വി രാമകൃഷ്ണൻ വലിയതോതിൽ അപമാനം ഏറ്റത്. ഈ സംഭവത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത് സംവിധായകനായ വിനയൻ ആണ്.
കലാഭവൻ മണിയുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വ്യക്തി തന്നെയാണ് വിനയൻ. കലാഭവൻ മണിയുടെ അനുജൻ ആയതുകൊണ്ട് തന്നെ ഇത് നേരിടേണ്ടി വരും രാമകൃഷ്ണന് എന്നാണ് വിനയൻ പറയുന്നത്. കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ ആധിക്ഷേപിച്ചത് വളരെ മോശമായ പ്രവർത്തിയാണ്. കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണ് എന്ന് ഓർക്കണം.
ആ പദവിയിൽ അവർക്ക് അഭിമാനം ഉണ്ടെങ്കിൽ അത് പിൻവലിക്കുകയും അതിൽ ഖേദം പ്രകടിപ്പിക്കുകയും ആണ് വേണ്ടത്. ചാനലുകാരോട് സംസാരിക്കുമ്പോൾ പോലും അവരുടെ വീടിന്റെ പുറകിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രമാണ് കണ്ടത്. ഭഗവാൻ കറുത്തത് ആണ്. കാർമുകിൽ വർണ്ണന്റെ സൗന്ദര്യത്തെ പാടി പുകഴ്ത്തുന്ന എത്രയോ കൃതികൾ നിങ്ങൾ വായിച്ചിട്ടുണ്ടാകും.
അസുരന്മാരെ മോഹിപ്പിച്ച് കീഴടക്കാനായി മോഹിനി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ് എന്നത് നിങ്ങൾ മറക്കുന്നു. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറെ പിന്നെ ഈ പറയുന്നത് എന്ത് ന്യായമാണ് ഉള്ളത് എന്ന് വിനയൻ ചോദിക്കുന്നു. നിങ്ങളുടെ വെറുപ്പിന് മറ്റെന്തോ അംശം ഉള്ളതായി ആണ് തോന്നുന്നത് എന്നും വിനയൻ പറയുന്നുണ്ട്.
ആ വെറുപ്പിന്റെ അവഗണനയും വേദനയും തന്റെ കലാ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് കലാഭവൻ മണി എന്നും അദ്ദേഹം തന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഈ നിമിഷം താൻ ഓർമ്മിച്ചു പോകുന്നത് എന്നും ഒക്കെ വിനയൻ പറയുന്നുണ്ട്.
രാമകൃഷ്ണൻ മണിയുടെ സഹോദരൻ ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ തുടർച്ചയായി അധിക്ഷേപം ഏൽക്കേണ്ടി വരുന്നത്. നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടമായിരിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇവനെ കണ്ടാൽ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് ഒരുപാട് കൂടിപ്പോയി എന്ന് പറയാതെ വയ്യ ടീച്ചറെ എന്നും വിനയൻ പറയുന്നു.
തനിക്കോ തന്റെ മക്കൾക്കോ ജനിക്കുന്ന കുട്ടികൾ വിരൂപനോ വികലാംഗനോ ആയാൽ ഒരാൾക്കും ഇതുപോലെ കുറ്റം പറയാൻ സാധിക്കില്ല എന്നു കൂടി വിനയൻ പറയുന്നുണ്ട്. പൊക്കം കുറഞ്ഞ മനുഷ്യരെ വച്ചാണ് താൻ അത്ഭുതദ്വീപ് എന്ന ചിത്രം ഷൂട്ട് ചെയ്തത്..
ആ സമയത്ത് തന്നെ പരിഹസിച്ച ഒരു പ്രൊഡക്ഷൻ ബോയിയോട് ചേട്ടാ ദൈവം നമ്മളെ സൃഷ്ടിച്ചപ്പോൾ ഒന്നു മാറി ചിന്തിച്ചിരുന്നുവെങ്കിൽ ചേട്ടനും എന്നെപ്പോലെ പൊക്കം ഇല്ലാത്തവനും ഞാൻ ചേട്ടനെപ്പോലെ നല്ല പൊക്കമുള്ളവനുമായേനെ എന്ന് നിറകണ്ണുകളോടെ പറഞ്ഞ ഒരു കൊച്ചു മനുഷ്യനെ ഞാൻ ഓർമ്മിക്കുന്നുണ്ട് അന്ന് അദ്ദേഹത്തെ വാരിയെടുത്താണ് ആ പ്രൊഡക്ഷൻ ബോയി നൂറ് സോറി പറഞ്ഞത്.
അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പമെങ്കിലും നിരവധി ശിഷ്യരുള്ള നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ അത് സാംസ്കാരിക കേരളത്തിന് തന്നെ ഒരു അപമാനം ആയിരിക്കും എന്നും വിനയൻ വ്യക്തമാക്കുന്നു.