വളരെ സാധാരണ നിലയിൽ നിന്നും ഉയർന്നുവന്ന സിനിമയിൽ വലിയ ഉയരങ്ങൾ കീഴടക്കി സംസ്ഥാന അവാർഡ് ഉൾപ്പെടെ വാങ്ങിക്കൂട്ടിയ താരമാണ് വിനായകൻ. വളരെ ശക്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് അദ്ദേഹം
പക്ഷേ കുറച്ചുകാലമായി വളരെ വിചിത്രമായിട്ടാണ് വിനായകൻ പലപ്പോഴും പെരുമാറുന്നത് കണ്ടിട്ടുള്ളത്. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ, അതിന് പലപ്പോഴും സമൂഹത്തിൻറെ നാനാ തുറകളിൽ നിന്നും വിമർശനവും അദ്ദേഹം ഏറ്റുവാങ്ങുന്നുണ്ട്. അദ്ദേഹത്തിൻറെ പല പരാമർശങ്ങളും പലപ്പോഴും വലിയ വിവാദങ്ങൾ ആകാറുണ്ട്. ആ രീതിയിലുള്ള ഒരു പെരുമാറ്റം അടുത്തിടെ അദ്ദേഹത്തിന്റെ ഭാഗത്തുന്നുണ്ടായി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കേരളക്കരയാകെ വലിയൊരു വിലാപയാത്രയുടെ ഭാഗമായപ്പോൾ ,അതിനെതിരെ രൂക്ഷ വിമർശനവും ആയിട്ടായിരുന്നു വിനായകൻ തന്റെ സോഷ്യൽ മീഡിയയിൽ ഒരു ലൈവിൽ എത്തിയത്. അദ്ദേഹം വളരെ മോശമായ ഭാഷയിൽ ചില വാക്കുകൾ ഉന്നയിച്ചത് സമൂഹത്തിന്റെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് അന്ന് അദ്ദേഹം ഏറ്റു വാങ്ങിയിരുന്നു.
മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമായി പോയി അത് എന്ന് നിരവധി പേർ അഭിപ്രായപ്പെടുകയും വിനായകനെതിരെ കേസെടുക്കണമെന്നും ഉള്ള ആഹ്വാനം ഉണ്ടായി. പക്ഷേ കുടുംബം അത്തരത്തിലുള്ള ഒരു നടപടിയും ആവശ്യമില്ല എന്നുള്ള രീതിയിലുള്ള നിലപാട് ആണ് എടുത്തത്.
അന്ന് വിനായകന്റെ പെരുമാറ്റത്തിന് എതിരെ അതിരൂക്ഷമായി പ്രതികരിച്ചുകൊണ്ട് നടനും എംഎൽഎ ആയ കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. അന്ന് അദ്ദേഹം രൂക്ഷമായിട്ടായിരുന്നു വിനായതിനെതിരെ സംസാരിച്ചത്. വളരെ അന്തസ്സില്ലാത്ത പ്രവർത്തിയാണ് വിനായകൻ കാണിച്ചതു എന്നും “സ്വന്തം അച്ഛൻ ചത്തു എന്ന് പറയുന്ന ആളുടെ നിലവാരവും സംസ്കാരവും എത്രത്തോളം താഴെയാണെന്ന്” അദ്ദേഹം അന്ന് പറയുകയുണ്ടായി. ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു അന്ന്.
എന്നാൽ ഇപ്പോൾ ഗണേഷ് കുമാറിന് ശക്തമായ മറുപടി നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് വിനായകൻ.അതിനായി അദ്ദേഹം ചെയ്തത് ഗണേഷ് കുമാർ നെതിരെ മറ്റൊരാൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുകയാണ് ചെയ്തത്.
അതിൽ ഗണേഷ് കുമാറിന്റെ പിതാവും മുൻമന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയർന്ന അഴിമതി ആരോപണങ്ങളും സൂചിപ്പിക്കുന്ന മറ്റൊരാളുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് വിനായകൻ പങ്കുവെച്ചത്. ഗണേഷ് കുമാർ ചാനലിനെയും ക്യാമറയും കാണുമ്പോൾ താൻ ശിവാജി ഗണേശൻ ആണെന്നുള്ള ധാരണയോടെ ആണ് പെരുമാറുന്നത് എന്നുള്ള രീതിയിലാണ് പോസ്റ്റ്. അച്ഛൻ കള്ളൻ ആണെന്ന് പറയുന്നതിനേക്കാൾ ചത്തു എന്ന് പറയുന്നതാന് അന്തസ്സ് എന്നുള്ള രീതിയിലാണ് പോസ്റ്റ് തുടങ്ങിയിരിക്കുന്നത്.
അത് കൂടാതെ പോസ്റ്റിൽ മുൻ മന്ത്രിയും ഗണേഷ് കുമാറിന്റെ അച്ഛനുമായ ബാലകൃഷ്ണ പിള്ളയുടെ അഴിമതി ആരോപണങ്ങളും കേസുകളും എടുത്തു പറഞ്ഞിട്ടുമുണ്ട്. അത് കൂടാതെ ഗണേഷ് കുമാറിനെയും പോസ്റ്റിൽ ഭീഷണി പെടുത്തുന്നുണ്ട്. വിനോദ് അഴിക്കേരി എന്നയാളുടെ പോസ്റ്റാണ് ചെയ്തത് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു.