ജീവിതത്തിൽ ആദ്യമായി വന്ന പ്രണയലേഖനം കിട്ടിയത് അച്ഛന്റെ കൈയിൽ, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടൻ വിജയരാഘവന്റെ വെളിപ്പെടുത്തൽ

1128

നടൻ വിജയ രാഘവന്റെ പിതാവായ എൻഎൻ പിള്ള മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ നാടകാചാര്യനായ എൻ എൻ പിള്ള മലയാള നാടക ലോകത്തെ കുലപതിയാണ് .പക്ഷേ മലയാളികൾ അദ്ദേഹത്തെ കൂടുതൽ അറിയുന്നത് അഞ്ഞൂറാൻ എന്ന പേരിലാണ്. സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ഗോഡ് ഫാദർ എന്ന ചിത്രത്തിലെ നായക കഥാപത്രമായ അഞ്ഞൂറാൻ എന്നെന്നും പ്രേക്ഷകർ ഓർത്തു വെക്കുന്ന ഒരു കഥാപാത്രമാണ് .എൻ എൻ പിള്ള നടൻ വിജയ അച്ഛനാണ് എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ് . തന്റെ ജീവിതത്തിൽ അച്ഛനുമൊപ്പമുള്ള ഒരു രസകരമായ മുഹൂർത്തത്തെ പറ്റി ഓർക്കുകയാണ് വിജയരാഘവൻ.

തന്റെ ജീവിതത്തിൽ ആദ്യമായി ലഭിച്ച ആദ്യ പ്രണയലേഖനത്തിന് മറുപടി പറഞ്ഞുതന്നത് അച്ഛനായിരുന്നെന്ന് വിജയരാഘവൻ പറയുന്നു. എൻഎൻ പിള്ളയുടെ ഓർമ്മദിവസം നടന്ന പരിപാടിയിലാണ് തന്റെ വഴികാട്ടിയായ അച്ഛനെ കുറിച്ച് വിജയരാഘവൻ ഓർമ്മകൾ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ : എന്റെ ആദ്യത്തെ പ്രണയലേഖനത്തിന് മറുപടി പറഞ്ഞു തന്നത് അച്ഛനായിരുന്നു. എന്നോട് പറഞ്ഞു മറുപടി ഇങ്ങനെ എഴുതണമെന്ന്. തമാശ രൂപത്തിൽ ആണ് അത് പറഞ്ഞത് . ഞാൻ പൊട്ടിക്കരയുകയായിരുന്നു. എനിക്കറിയില്ല എങ്ങനെ എഴുതണമെന്ന്.

ADVERTISEMENTS
   

അച്ഛൻ എനിക്ക് ധൈര്യം നൽകി സമാധാനിപ്പിച്ചു. എനിക്ക് 12ാമത്തെ വയസിലാണ് പ്രണയ ലേഖനം കിട്ടിയത്. നിനക്ക് 12 വയസായില്ലേ, ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു ധൈര്യമായിരിക്കാൻ പറഞ്ഞു . അങ്ങനെയായിരുന്നു അച്ഛനുമായുള്ള ബന്ധം. ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടാനും, നല്ലതും ചീത്തയുമായ കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവെല്ലാം എനിക്ക് അച്ഛനിൽ നിന്നും ലഭിച്ചതാണ്.അദ്ദേഹത്തിന് ദൈവവിശ്വാസം ഇല്ലായിരുന്നു. എന്നാൽ, ദൈവം ഇല്ലായെന്നോ വിശ്വാസം ഇല്ലായെന്നോ പ്രസംഗിക്കാറില്ല. അദ്ദേഹത്തിന്റെ മരണശേഷം കർമ്മങ്ങൾ ഒന്നും പാടില്ല എന്ന് പറഞ്ഞിരുന്നു പക്ഷേ മരിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന്റെ തന്നെ ഒരു കവിത ഒരു ശിലയിൽ ആലേഖനം ചെയ്തു വെക്കണം എന്ന ആഗ്രഹം അച്ഛൻ പ്രകടിപ്പിച്ചിരുന്നു. പക്ഷേ അദ്ദേഹം മരിച്ചപ്പോൾ വിശ്വാസമില്ലാത്ത ആളായിരുന്നു എങ്കിലും ഹൈന്ദവ വിശ്വാസപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ നടത്തിയിരുന്നു അതോടൊപ്പം അദ്ദേഹത്തിനു പ്രീയപ്പെട്ട സ്വന്തം കവിത ശിലയിൽ കൊതി വച്ചിട്ടുമുണ്ട് എന്ന് മകനും നടനുമായ വിജയരാഘവൻ പറഞ്ഞു.

 

ADVERTISEMENTS
Previous articleതകർന്നു തരിപ്പണമായ ശ്രീനിവാസൻ മോഹൻലാൽ ചിത്രം – പക്ഷേ അതിനെ തേടി മറ്റൊരു വലിയ വിജയം കാത്തിരിപ്പുണ്ടായിരുന്നു.
Next articleപോസ്റ്ററിൽ മോഹൻലാൽ വേണ്ട രോഹിണിയും റഹ്മാനും മതി, പക്ഷേ അനുസരിക്കാതെ ഗായത്രി അശോക് – പിന്നീട് വഴിമാറിയത് ചരിത്രം