മമ്മൂട്ടിക്കൊപ്പം അങ്ങനെയൊരു കഥാപാത്രം വലിയ ആഗ്രഹമാണ് സ്വപ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞു വിജയരാഘവൻ.

2772

നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കലാകാരനാണ് വിജയരാഘവൻ. നടനായും വില്ലനായും ഹാസ്യതാരമായും നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയിൽ അഭിനയിപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു കലാകാരൻ കൂടിയാണ് വിജയരാഘവൻ. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണ് എങ്കിലും അത് ഭദ്രമായിരിക്കുമെന്ന് പല കുറി അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങളുടെ തേരിലേറി യാത്ര ചെയ്യുകയാണ് അദ്ദേഹം എന്ന് പറയുന്നതാണ് സത്യം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്.

മലയാള സിനിമയിൽ ഇനിയും ചെയ്യാൻ ആഗ്രഹമുള്ള റോള് ഏതാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അച്ഛന്റെ വേഷത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹം തനിക്കുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും പലരോടും താനെ ആഗ്രഹത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENTS
   
See also  പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അത്തരം വികാരങ്ങൾ ഉണ്ട് - ഇന്റിമേറ്റ് സീനുകൾ എല്ലാം ക്യാമറ ട്രിക്ക് അല്ല സ്വാസിക.

ഏറ്റവും വലിയ ആഗ്രഹമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അച്ഛന്റെ റോളിൽ അഭിനയിക്കണം എന്നുള്ളത്. മമ്മൂട്ടി കൂടി വേദിയിലുള്ളപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഉടനെ തന്നെ ഇതിനു മറുപടി മമ്മൂട്ടി തന്നെ പറയുന്നുണ്ട്. തങ്ങളുടെ ജനറേഷനിലുള്ള നടന്മാരുടെ പ്രത്യേകത എന്നു പറയുന്നത് ഇതാണ് എന്നും ഇമേജ് നോക്കാതെ ഏതും മികച്ച കഥാപാത്രങ്ങളെ ചെയ്യാൻ അവർ തയ്യാറായിരിക്കും എന്നുമാണ് മമ്മൂട്ടി ഇതിന് മറുപടിയായി പറയുന്നത്.

താൻ സ്ഥിരമായി വയസ്സായ കഥാപാത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടി തന്നോട് സ്ഥിരമായി ചോദിക്കുന്ന ഒരു കാര്യവും വിജയ രാഘവൻ പറയുന്നുണ്ട് . നിനക്ക് ഇതുവരെയും ഈ വയസ്സൻ കഥാപത്രങ്ങൾ ചെയ്തു മതി വന്നില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മമ്മൂട്ടിക്ക് എന്നും എല്ലാവരേക്കാളും മികച്ചതായി അഭിനയിക്കണം എന്നതാണ് ആഗ്രഹം അഭിനയത്തിൽ എല്ലാവരേക്കാളും മുന്നിൽ എത്തണം എന്നൊക്കെയാണ് ആഗ്രഹം. അദ്ദേഹത്തിന് ഭയങ്കര ആർത്തിയാണ്. നമുക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റണം അതിനു തക്കതായ കഥാപാത്രങ്ങൾ ചെയ്യാൻ പറ്റണം അത് തന്നെയാണ് തന്റെയും ആഗ്രഹം. മരിക്കുന്ന വരെ അഭിനയിക്കണം അതാണ് തന്റെ ആഗ്രഹത്തെ മമ്മൂട്ടിയുടേയും ആഗ്രഹം അത് തന്നെ ആയിരിക്കും അതുകൊണ്ടാണ് ഇത്രയൂം നാൾ പിടിച്ചു നിൽക്കാൻകഴിഞ്ഞത് എന്നും വിജയ രാഘവൻ പറഞ്ഞത്.

See also  നിങ്ങൾക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൃത്തികേടുകൾ എഴുതി വിടാൻ അവരം ഒരുക്കി - വിമർശനവുമായി ശ്രിയ രമേശ്.

നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ കലാകാരൻ ആയതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചും നാടകത്തെക്കുറിച്ചും വ്യക്തമായ അറിവുള്ള ഒരു വ്യക്തിയാണ് വിജയരാഘവൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹത്തെ എല്ലാവരും വലിയ ഇഷ്ടത്തോടെ തന്നെ സ്വീകരിക്കുകയും ചെയ്യുന്നു. ഹേറ്റർസ് ഇല്ലാത്ത നടന്മാരുടെ കൂട്ടത്തിൽ ആണ് വിജയരാഘവൻ ഉള്ളത്. തന്റെ കയ്യിൽ ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ന് ന്യൂജനറേഷൻ സിനിമകളുടെ പോലും ഭാഗമായി അദ്ദേഹം നിലനിൽക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വിജയരാഘവന്‍റെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാവട്ടെ എന്നാണ് പ്രേക്ഷകർ പോലും പറയുന്നത്. മമ്മൂട്ടിയുടെ അച്ഛന്റെ വേഷം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരിക്കും എന്നും പലരും പറയുന്നു.

ADVERTISEMENTS