ഇന്ത്യൻ സിനിമ ലോകത്തെ മുടിചൂഡാ മന്നനാണ് സൂപ്പർസ്റ്റാർ വിജയ് തെന്നിന്ത്യയിൽ തന്നെ ഏറ്റവും വാണിജ്യം മൂല്യമുള്ള നടൻ . ഒട്ടുമുക്ക് വിജയ് ചിത്രങ്ങളും സൂപ്പർഹിറ്റുകളാണ് . വിജയ് നായകനായ ചിത്രത്തിൻറെ നിർമ്മാതാവിന് വലിയ നഷ്ടമുണ്ടാകില്ല എന്നുള്ളതാണ് വിജയ ചിത്രങ്ങളുടെ പ്രത്യേകത. 100 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന നടൻ ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് വിജയ്.
പൊതുവേ വലിയ വിവാദങ്ങളിൽ ഒന്നും പെടാതെ വളരെ സേഫ് ആയി കരിയർ മുന്നോട്ടു കൊണ്ടു പോയിരുന്ന നടനാണ് വിജയ്. സൂപ്പർ താരമാണെങ്കിലും വലിയ തോതിലുള്ള പ്രണയ വാർത്തകളോ മറ്റു തരത്തിലുള്ള വിവാദങ്ങളോ ഉണ്ടാകാതെ കരിയർ മുന്നോട്ടുകൊണ്ടു വരുന്ന വിജയിക്ക് അടുത്തിടെ മാതാപിതാക്കളുമായുള്ള ചില പ്രശ്നങ്ങളും മറ്റും വിനയായി വന്നിട്ടുണ്ട്. പിതാവ് ചന്ദ്ര ശേഖർ വിജയ് യുടെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങിയതും വിജയ് യെ അന്ന് ചൊടിപ്പിച്ചിരുന്നു.
പിന്നീട് വിജയ് ചിത്രങ്ങളിലെ ചില രാഷ്ട്രീയപരമായ നിലപാടുകൾ ചില രാഷ്ട്രീയ പാർട്ടികളെയും കക്ഷികളെയും വിജയിക്കെതിരാക്കിയിട്ടുണ്ട് എന്നുള്ളതും സത്യമാണ്. ഇപ്പോൾ കഴിഞ്ഞ 15 വർഷമായി നീണ്ടുനിൽക്കുന്ന ഒരു ഗോസിപ്പിന് വീണ്ടും ആക്കം കൂട്ടുകയാണ് പുതിയ വാർത്തകൾ.
വിജയ് ലോകേഷ് കനകരാജ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ആയ ലിയോയിലേക്കുള്ള പുതിയ നായികയായി നടിഷ എത്തുകയാണ്.
വിജയുടെ ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്ന തൃഷ .ഇരുവരുടെയും പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വലിയ രീതിയിൽ ആരാധകർ ആവേശത്തോടെ സ്വീകരിക്കാൻ ഉണ്ടായ കാരണം ആരാധകർക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട താര ജോഡിയാണ് വിജയ് തൃഷ താരജോഡി . 14 വർഷത്തിനുശേഷമാണ് തൃഷ വീണ്ടും വിജയോടൊപ്പം നായികയായി എത്തുന്നത്.
2008 ൽ കുരുവി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. അതിനുശേഷം കഴിഞ്ഞ 14 വർഷമായി ഇരുവരും ഒരു സിനിമയിലും നായിക നായകന്മാരായി അഭിനയിച്ചിട്ടില്ല. പക്ഷേ രണ്ടുപേരും തമിഴ് സിനിമ ലോകത്തും തെലുങ്കിലും സജീവമായി തുടരുകയും ചെയ്യുകയായിരുന്നു. ഒന്നിച്ച് അഭിനയിക്കാത്ത പ്രധാന കാരണമായിരുന്നത് ഇരുവർക്കും ഇടയിൽ പ്രണയമുണ്ട് എന്നുള്ള ഗോള്‍ അടിക്കടി വരുന്നത് കൊണ്ടാണ് എന്നാണ് ചില അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഇപ്പോൾ ലിയോയിൽ വിജയുടെ നായികയായി തൃഷ എത്തുമ്പോൾ വീണ്ടും ആ പഴയ ഗോസിപ്പ് ശക്തി പ്രാപിക്കുകയാണ് . അതുകൂടാതെ അടുത്തിടെ വിജയ് തൻറെ ഭാര്യയുമായുള്ള വാഹബന്ധം വേർപ്പെടുത്തുന്നു എന്നുള്ള രീതിയിലും വാർത്തകൾ കാട്ടു തീ പോലെ പടർന്നിരുന്നു. അതിനു പിന്നാലെ കൃഷിയുടെ ഈ വരവ് വീണ്ടും ഗോസിപ്പ് കോളങ്ങളിൽ വാർത്തകൾ നിറയുന്നതിന് കാരണമാവുകയാണ്.
എപ്പോഴൊക്കെ ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകൾ എത്തിയിട്ടുണ്ടോ ആ സമയത്തെല്ലാം ഇരു താരങ്ങളും അതിനെ ശക്തിയുക്തം നിഷേധിക്കുകയും ചെയ്തിട്ടുണ്ട് . 2005 ൽ ഗില്ലി എന്ന ചിത്രത്തിൻറെ സെറ്റിലാണ് ഇരുവരും ഒന്നിച്ച് ആദ്യമായി എത്തിയത്. ഇരുവരും പ്രണയത്തിലാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുമ്പോളെല്ലാം ഞങ്ങൾക്കിടയിൽ സൗഹൃദം അല്ലാതെ മറ്റൊന്നുമില്ല എന്ന് ശക്തമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു . തങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ് അതിനപ്പുറം ഒന്നുമില്ല അടുത്ത സുഹൃത്തുക്കളും സഹ അഭിനേതാക്കളും ആണ് എന്നുള്ള രീതിയിലാണ് പല അഭിമുഖങ്ങളിലും തൃഷ പറഞ്ഞത് .
ഇപ്പോൾ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രമായ ലിയോയിൽ നായികയായി എത്തുന്നതോടെ ഇരുവരെയും പറ്റിയുള്ള പ്രണയ ഗോസിപ്പുകളും ശക്തമാവുകയാണ്.