ബോളിവുഡ് സിനിമ ലോകത്തു അതിശക്തമായ കഥാപാത്രങ്ങൾ കൊണ്ട് വലിയൊരു സ്വീകാര്യത നേടിയിട്ടുള്ള താരമാണ് വിദ്യാബാലൻ. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ വിദ്യയുടെ ഡേർട്ടി പിക്ച്ചർ എന്ന ചിത്രം ദേശീയ പുരസ്കാരം വരെ സ്വന്തമാക്കാൻ താരത്തെ സഹായിച്ചു. നടി സിൽക്ക് സ്മിതയുടെ ജീവിതത്തെ ആധാരമാക്കിയൊരുക്കിയ ഒരു ബയോപിക് ചിത്രമായിരുന്നു അത്.
മലയാളത്തിലെ താരരാജാവായ മോഹൻലാലിനെ കുറിച്ച് വിദ്യാബാലൻ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ ലോഹിതദാസ് ചക്രം എന്ന ഒരു ചിത്രം വിദ്യാബാലനെയും മോഹൻലാലിനെയും വെച്ച് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്ന് ഒരു വാർത്ത പുറത്തു വന്നിരുന്നു.
പിന്നീട് പൃഥിരാജിനെയും മീരാ ജാസ്മിനും ഈ ഒരു ചിത്രത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആദ്യചിത്രം മുടങ്ങിയത് വിദ്യയ്ക്ക് വലിയൊരു വേദനയായി മാറി. വിദ്യ ഭാഗ്യം ഇല്ലാത്ത നടിയാണെന്നുള്ള ഒരു വാർത്ത പിന്നീട് വരികയും ചെയ്തു. എന്നാൽ ബോളിവുഡിൽ കയറിയതോടെ വിദ്യയുടെ തലവര തന്നെ മാറി എന്നതാണ് സത്യം.
അന്ന് മോഹൻലാലിനെയും വിദ്യയേയും വച്ച് ചക്രത്തിന്റെ കുറച്ചു ഭാഗങ്ങൾ ഷൂട്ടിംഗ് വരെ നടത്തിയിരുന്നു. സെറ്റിൽ നിന്നും മോഹൻലാലിൽ നിന്നും താൻ പഠിച്ച പാഠത്തെ കുറിച്ചാണ് വിദ്യ പറയുന്നത്. ഷൂട്ടിങ്ങിനിടയിൽ അദ്ദേഹം പുസ്തകം വായിക്കുകയോ സിനിമയെ കുറിച്ച് സംസാരിക്കുകയോ വേറെ എന്തെങ്കിലും കാര്യം ചെയ്യുകയോ ഒന്നും ചെയ്യില്ല എന്ന് വിദ്യ പറയുന്നുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് പോലും അദ്ദേഹം ആ സമയത്ത് വായിക്കില്ല.
മറ്റുള്ളവസ്ര്ത തങ്ങൾ ചെയ്യാൻ പോകുന്ൻ കഥാപാത്രത്തെ കുറിച്ചും വേഷത്തെ കുറിച്ചുമൊക്കെ ആലോചിച്ചു ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ മോഹൻലാൽ വളരെ കൂൾ ആയി ഇരിക്കും അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ , തനിക്ക് സന്തോഷത്തോടെ ഇരിക്കണം എന്നും; സംവിധായകൻ തന്നെ അഭിനയിക്കാൻ വിളിക്കുമ്പോൾ ആ മാന്ത്രികത സംഭവിക്കാൻ തന്നെ സ്വയം അനുവദിക്കണം എന്നുമാണ് അദ്ദേഹം ഇതിന് മറുപടിയായി പറയാറുള്ളത്.
അദ്ദേഹം എപ്പോഴും എല്ലാവരെയും പിന്തുണയ്ക്കുന്ന കൂട്ടത്തിലാണ്. അതുപോലെ തന്നെ ഒപ്പമുള്ളവർക്കും ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്യും.സെറ്റിലുള്ളവരെ ഒകകെ അവരുടെ ജോലികളിലും ചെറിയ തോതിൽ സഹായിക്കും. ഇതൊക്കെ ചെയ്യുന്നത് ഒരു സൂപ്പർസ്റ്റാർ ആണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഒരിക്കൽ വിദ്യ ബാലൻ മോഹൻലാലുമൊത്തുള്ള ചക്രത്തിലെ ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു.
മൊത്തത്തിൽ അദ്ദേഹത്തിന്റെ ഈ മനസ്സ് നമ്മൾക്കുള്ള വലിയ അറിവുകൾ ആണ്. അത് എനിക്കൊരു വലിയ പാഠമായിരുന്നു അദ്ദേഹത്തിൽ നിന്നും ലഭിച്ച വലിയ പാഠം എന്നും വിദ്യാ പറയുന്നുണ്ട്. ഇതുവരെയും മലയാളത്തിൽ വിദ്യാ ബാലന്റെ ഒരു മുഴുനീള ചിത്രം എത്തിയിട്ടില്ല. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ തന്നെ വിദ്യയുടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
വിദ്യ മലയാള സിനിമയിലേക്ക് തിരിച്ചുവരും എന്നാണ് പലരും പറയുന്നത്. ഒരിക്കൽ മുടങ്ങിയ ആ ചിത്രത്തെ പോലെ മോഹൻലാലിനൊപ്പം തന്നെ ഒരു മികച്ച വേഷത്തിൽ അഭിനയിക്കാൻ സാധിക്കട്ടെ എന്നും പ്രേക്ഷകർ പറയുന്നു.