മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ഗായകനാണ് വിധു പ്രതാപ്. വിധു ഒരു ഗായകൻ എന്നതിലുപരി ഒരുപാട് ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മ്യൂസിക് പരിപാടിയുടെ ജഡ്ജായി മറ്റും എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ വിധുവിന് സാധിച്ചിട്ടുണ്ട്. അതീവ രസകരങ്ങളായ റീല്‍ വീഡിയോകളുമായി ഇരുവരും സോഷ്യല്‍ മീഡിയയിലും ആക്ടിവ് ആണ്.
വിധുവിന്റെ ഭാര്യയും നടിയും ആയ ദീപ്തിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. 2008 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇതുവരെയായിട്ടും ഇവർക്ക് കുട്ടികളില്ല ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ഇരുവരും. ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഇത്തരം ചോദ്യങ്ങൾ തങ്ങള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് ഇരുവരും പറയുന്നത്.
വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നു വന്നിട്ടില്ല എന്ന് പറയുമ്പോൾ പലരും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ചോദിക്കാറുണ്ട്. അതിന്റെ കാരണം അത് എന്താണെങ്കിലും അത് തങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു കാര്യമാണ്. മറ്റുള്ളവർ അത് ചോദിക്കുമ്പോൾ അക്കാര്യത്തിൽ ഒരു പരിധി വയ്ക്കേണ്ടത് അത്യാവശ്യമായ കാര്യമാണെന്നാണ് വിധുവും ഭാര്യ ദീപ്‌തിയും പറയുന്നത്.
കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് കടന്നു വന്നിട്ടില്ല എന്നത് ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ നേരിടുന്ന വലിയൊരു സമ്മർദ്ദം ഒന്നുമല്ല. ചില സമയത്ത് ഞങ്ങൾക്ക് തന്നെ തോന്നും ഞങ്ങൾക്കല്ല പുറത്തു നിൽക്കുന്നവർക്കാണ് ഇക്കാര്യത്തിൽ വലിയ രീതിയിൽ സമ്മർദ്ദം ഉള്ളത് എന്ന്. ഒരു പരിചയവും ഇല്ലാത്ത ആളുകൾ വരെ പലപ്പോഴും ഇത് വലിയ കാര്യമായി പറയാറുണ്ട്.
നമ്മൾ ചിലപ്പോൾ ഒരു ഷോയ്ക്ക് ഒക്കെ പോകുമ്പോഴായിരിക്കും ഇത്തരം ചോദ്യങ്ങൾ കേൾക്കേണ്ടതായി വരുന്നത്. ആദ്യത്തെ ചോദ്യം കല്യാണം കഴിഞ്ഞ് എത്ര വർഷമായി എന്നാണ്. വർഷത്തിന്റെ കണക്ക് പറഞ്ഞു തുടങ്ങുമ്പോൾ പിന്നീട് പുള്ളി ചോദിക്കുന്നത് എന്താണെന്ന് നമുക്കറിയാം. പിന്നീട് പറയുന്ന കാര്യം പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ട് എന്നായിരിക്കും.
ഈ സമൂഹത്തിൽ തന്നെ വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച് ജീവിക്കുന്ന എത്രയോ ആളുകളുണ്ട്. കാരണങ്ങൾ എന്താണെങ്കിലും അത് ആ ഭാര്യയുടെയും ഭർത്താവിന്റെയും ഉള്ളിൽ മാത്രം നിറഞ്ഞു നിൽക്കേണ്ട ഒരു കാര്യമാണ്. മറ്റുള്ളവർ അക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിന്റെ ആവശ്യം പോലും ഇല്ല എന്നാണ് ഇരുവരും പറയുന്നത്.
ഒരിക്കല്‍ തങ്ങള്‍ക്ക് ഉണ്ടായ ഒരു അനുഭവവും ഇരുവരും പറയുന്നുണ്ട്. ഒരു കഫെയില്‍ തങ്ങള്‍ ഒന്നിച്ചു പോയപോള്‍ ഒരു അമ്മയും മകളും അച്ഛനും വന്നു തൊട്ടടുത്തുള്ള ടേബിളില്‍ ഇരുന്നു, അവര്‍ വന്നു പരിചയപ്പെട്ടു അപ്പോള്‍ മനസിലായി അവര്‍ മകളുടെ പ്രസവ സംബന്ധമായി എത്തിയതാണ് എന്ന്. പെട്ടന്ന് ആ അമ്മ എന്റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു മോള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും എന്റെ മകള്‍ക്കും കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു ഒരുപാട് നേര്‍ച്ചകളും മറ്റും നടത്തിയാണ് കുഞ്ഞുണ്ടായത് അതിനു ശേഷം ആ അമ്മ കുറെ ഉപദേശങ്ങള്‍ ഒക്കെ തന്നു അവര്‍ പറഞ്ഞതെല്ലാം ആത്മാര്‍ഥമായി യാണ് അത് കേള്‍ക്കുമ്പോള്‍ നമ്മുക്ക് അറിയാം അവരെ പരിചയമില്ലെങ്കില്‍ പോലും.
പക്ഷെ തങ്ങള്‍ എല്ലാവരോടുമായി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. കുട്ടികള്‍ ജനിക്കാതെ പോകുന്ന ദമ്പതികള്‍ ഒരു പക്ഷെ ദൈവാനുഗ്രഹം ഇല്ലാത്തവരോ സങ്കടപ്പെട്ടു ഇരിക്കുന്നവരോ ഒന്നുമല്ല. ചിലപ്പോള്‍ കുട്ടികള്‍ വേണ്ട എന്നത് അവരുടെ തീരുമാനം ആകാം അല്ലെങ്കില്‍ മറ്റ് എന്തെങ്കിലുമൊക്കെ കാരണമാകാം പക്ഷെ അത് തീര്‍ത്തും അവരുഉടെ സ്വോകര്യതയാണ്. ഒരാള്‍ക്ക് കുടികള്‍ ഇല എന്ന് അവര്‍ പറഞ്ഞാല്‍ പിന്നെ അതിന്റെ അപുരതെക്കുള്ള ചോദ്യങ്ങള്‍ പറയാന്‍ ശ്രമിക്കരുത് അത് ഒരൂ അതിര്‍ വരംബാണ്. അവരുടെ കാരണങ്ങള്‍ എന്ത് തന്നെയായാലും നമ്മള്‍ അതില്‍ വ്യാകുലപ്പെടെണ്ടാതില്ല എന്ന് വിധു പ്രതാപും ഭാര്യയും പറയുന്നു. ഇവരുടെ അഭിപ്രായം തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതാണെന്ന് പ്രേക്ഷകരും പറയുന്നു.