അന്ന് ആ സംവിധായകൻ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു – താൻ ചെന്നത് ഇങ്ങനെ – അയാളെ ചെരുപ്പൂരി അടിച്ചു – അന്ന് നടന്ന മോശം അനുഭവം പറഞ്ഞു നടി ഉഷ ഹസീന

496

നിരവധി ഹിറ്റ് മലയാളം ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഉഷ ഹസീന . മലയാളത്തിലെ ഒട്ടു മിക്ക താരങ്ങൾക്കൊപ്പവും താരം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. ഏകദേശം എഴുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉഷ കൂടുതൽ ക്യാരക്ടർ റോളുകളിലാണ് എത്തിയിട്ടുള്ളത്. കോട്ടയം കുഞ്ഞച്ചനും കിരീടവും ഒക്കെ അതിൽ ചിലത് മാത്രം. എന്നാൽ പിന്നീട് നടി സിനിമ മേഖലയിൽ നിന്ന് പെട്ടന്ന് പിന്നോട്ട് പോകുന്നതാണ് നാം കാണുന്നത്. ഇപ്പോൾ വീണ്ടും സീരിയലുകളിലൂടെയും യുവ തലമുറ സിനിമകളിലൂടെയും താരം തിരികെ എത്തുന്നുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പരസ്യ പ്രസ്താവനയുമായി നടി ഉഷ ഹസീന രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അതിനെതിരെ പ്രതികരിച്ചതിന് പിന്നീട് സിനിമയിൽ അവസരങ്ങൾ നഷ്ടമായി എന്നും നടി ഉഷ പറയുന്നു. ആ സംവിധായകൻ ആദ്യമൊക്കെ വളരെ ലോഹ്യത്തോടെ ഇടപെട്ടിരുന്നത്. അയാളെ കുറിച്ചു ആദ്യം തന്നെ പലരും തന്നോട് പറഞ്ഞിരുന്നു ആൾ വളരെ മോശമാണ് എന്നൊക്കെ. അതുകൊട്നു വളരെ ഭയന്നാണ് ആ സിനിമയിൽ അഭിനയിക്കാൻ എത്തിയത്.

ADVERTISEMENTS
READ NOW  മമ്മൂട്ടിക്ക് ഭ്രാന്താണ് ,ആദ്യം കണ്ടപ്പോള്‍ തന്നെ മമ്മൂട്ടിയെ എനിക്കിഷ്ടപ്പെട്ടില്ല ശ്രീനിവാസൻ അന്ന് പറഞ്ഞത്.

ആദ്യമൊക്കെ വളരെ സ്നേഹവും മര്യാദയുമൊക്കെ കാണിചായിരുന്നു അയാൾ നിന്നത് എന്നാൽ പിന്നീട് മുറിയിലേക്ക് ചെല്ലാൻ ഫോണിൽ വിളിച്ചു പറഞ്ഞു . അന്ന് താൻ അച്ഛനുമൊത്താണ് മുറിയിലേക്ക് പോയത് . കാര്യം നടക്കാതെ വന്നാൽ പിന്നെ അയാൾക്ക് വലിയ ദേഷ്യമാണ് നമ്മളോട്. സെറ്റിൽ വച്ച് അപമാനിക്കും ചെയ്യുന്നതെല്ലാം തെറ്റാണു എന്ന് പറയും. അന്ന് താൻ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും അയാള ചെരുപ്പൂരി തല്ലുകയും ചെയ്തിരുന്നു . അന്നത്തെ മാഗസിനുകളിൽ ഒക്കെ ഇത് വാർത്ത ആയി വന്നിരുന്നു. അന്ന് ഇത്രയും ചാനലുകളോ സോഷ്യൽ മീഡിയയോ ഒന്നും ഉള്ള കാലമല്ല എന്നും ഉഷ പറയുന്നു. എന്നാൽ ആ സംവിധായകന്റെ പേര് പറയാത്തത് അദ്ദേഹം മരിച്ചു പോയ ആളായതുകൊണ്ടാണ് എന്നും താരം പറയുന്നു.

സത്യത്തിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോളാണ് സിനിമയിൽ ഇത്രയും അധികം മോശം പ്രവർത്തികൾ നടക്കുന്നുണ്ടെന്ന് മനസിലായത്. മുൻപും ഇതൊക്കെ ഉണ്ടായിരുന്നു എങ്കിലും ഇതിന്റെ വ്യാപ്തി ഇത്രയും വലുതാണ് എന്ന് ഇപ്പോഴാണ് മനസിലായത്. താൻ ഇപ്പോൾ ഇതിനു എതിരെ പറയുന്ന കൊണ്ട് ഇനി നാളെ എന്ത് സംഭവിക്കും എന്നറിയില്ല. ഇപ്പോൾ പുതു തലമുറ യുവാക്കളുടെ ചില ചിത്രങ്ങളിലും സീരിയലുകളിലും ഒക്കെ താൻ അഭിനയിക്കുന്നുണ്ട് എന്നും താരം പറയുന്നു.

READ NOW  അയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നേ പോ എന്ന് അലറി. ഷീല ദുരനുഭവം പറയുന്നു.

ഇനി എന്ത് തന്നെ സംഭവിച്ചാലും തനിക്ക് ഒന്നും സംഭവിക്കാനില്ല എന്നും നാല് കുട്ടികൾക്ക് ഡാൻസ് പഠിപ്പിച്ചിട്ടാണേലും താൻ ജീവിക്കും എന്നും നടി പറയുന്നു. അതിനുള്ള തന്റേടം തനിക്കുണ്ട് എന്ന് ഉഷ ഷീന പറയുന്നു. ഒരു സമയത്തു സിനിമകളിൽ നിന്ന് ഒഴിവാക്കി നിർത്തിയപ്പോൾ സിനിമ വിട്ടു പോകാൻ തീരുമാനിച്ചതാണ് അന്ന് കൂടെ നിന്നതും ധൈര്യം തന്നതും തന്റെ ബന്ധു കൂടിയായ കൊച്ചിൻ ഹനീഫ ആയിരുന്നു എന്ന് നടി ഉഷ ഹസീന പറയുന്നു. അത്തരത്തിൽ നന്മയുള്ള മനുഷ്യരും ഇവിടെയുണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കരുത്. വളരെ കുറച്ചു ആളുകൾ മാത്രം ആണ് ഇതിനു പിന്നിൽ.

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന ചോദ്യത്തിന് പലതും ചിന്തിക്കുമ്പോൾ അങ്ങനെ ഒന്ന് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണെന്ന് ഉഷ പറയുന്നു. താൻ നല്ല തിരക്കിൽ നിൽക്കുന്ന സമയത്താണ് തനിക്ക് സിനിമ കുറഞ്ഞത്. താൻ പ്രതികരിച്ചതിന് പേരിലാണ് തനിക്ക് സിനിമ കുറഞ്ഞത്. അത് എല്ലാം കാസ്റ്റിംഗ് കൗച് അല്ല. അല്ലാതെ പ്രതികരിച്ചാൽ തന്നെ ഇവർക്കിഷ്ടമല്ല. ഇപ്പോൾ ആലോചിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെ ഒരു കൂട്ടായ്മ അന്നും ഉണ്ടാകണം അവരാകാം തന്നെ ഒക്കെ ഒഴിവാക്കുന്നത്.

READ NOW  കുഞ്ചാക്കോ ബോബനോടുള്ള തന്റെ പ്രണയം പറയാൻ അന്ന് എന്റെ ആ കൂട്ടുകാരി ഒരുപാട് നിർബന്ധിച്ചിരുന്നു പക്ഷേ അങ്ങനെ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ് ശാലിനി തുറന്നു പറയുന്നു

തന്റെ സുഹൃത്തുക്കളിൽ പലരും ഇത്തരത്തിൽ അവർക്ക് മോശം അനുഭവങ്ങൾ പലരിൽ നിന്നും ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിനു എത്തിയിട്ട് അവരുടെ ആവശ്യങ്ങൾ നിരസിച്ചതിനെ പേരിൽ പറഞ്ഞു വിട്ട കാര്യം തന്റെ ഒരു അടുത്ത സുഹൃത്ത് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ഉഷ ഹസീന പറയുന്നു. ഇത്തരത്തിൽ അനുഭവങ്ങൾ നേരിട്ടുള്ള നിരവധി പേർ സിനിമയിൽ ഉണ്ട് എന്നും ഉഷ പറയുന്നു.

ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ദുഷ് പ്രവണതക്ക് മാറ്റം ഉണ്ടാകണം. ഒന്നിനെയും പേടിക്കാതെ വരും തലമുറയിലെ പെൺകുട്ടികൾക്ക് ഈ മേഖലയിൽ ധൈര്യത്തോടെ ഏതാണ് കഴിയണം എന്നും താരം പറയുന്നു. അതെ പോലെ തന്നെ മുൻപ് മെഗാ സ്റ്റാർ മമ്മൂട്ടി ഇടപെട്ട് തന്റെ അവസരങ്ങൾ ഇല്ലാതാക്കിയെന്നു ഉഷ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞതും ഇപ്പോൾ വൈറൽ ആവുകയാണ്.

ADVERTISEMENTS