ആ ഒരു നഷ്ടത്തിൽ നിന്നും കരകയറിയത് ആ പ്രസവം കാരണമാണ്. ആ നിർണായക തീരുമാനത്തിലെ പിന്നിൽ മമ്മൂക്ക

2761

മലയാള സിനിമയുടെ യഥാർത്ഥ സൂപ്പർസ്റ്റാർ ആണ് ഉർവശി എന്ന് എല്ലാവരും പറയാറുണ്ട്. മഞ്ജു വാര്യരെ ലേഡീ സൂപ്പർസ്റ്റാർ എന്ന് സംബോധന ചെയ്യുമ്പോൾ പലരും ഉർവശിയെ മറന്നു പോകാറുണ്ടോ എന്നാണ് പലപ്പോഴും ചോദിക്കാറുള്ളത്.

മലയാള സിനിമയിലെ യഥാർത്ഥ ലേഡീ സൂപ്പർസ്റ്റാർ ശരിക്കും ഉർവശിയാണ് എന്നും അവർ കൈകാര്യം ചെയ്യാത്ത റോളുകൾ ഇല്ല എന്നുമാണ് പലരും പറയാറുള്ളത്. ഇപ്പോഴിതാ ഉർവശിയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജോൺ ബ്രിട്ടാസിന് നൽകിയ ഈ അഭിമുഖത്തിൽ ഉർവശി പറയുന്ന കാര്യങ്ങളൊക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS

ഭരതം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ഒരു വലിയ നഷ്ടത്തെ കുറിച്ചാണ് ഉർവശി പറയുന്നത്. അത് തന്റെ സഹോദരന്റെ മരണമാണ്. ആ പ്രായത്തിൽ ശരിക്കും ആ അവസ്ഥയിലൂടെ താൻ കടന്നുപോയത് വളരെയധികം ബുദ്ധിമുട്ടിലാണ്. ശരിക്കും ഒരു സിനിമ പോലെ ആയിരുന്നു ആ സമയം എന്നത്. ഞാൻ ആ സിനിമയിലെ പോലെ തന്നെ അവന്റെ മരണം അമ്മയെ അറിയിക്കാതെ ഒരുപാട് ദിവസം പിടിച്ചു നിന്നു.

READ NOW  ആ വർഷത്തെ ദേശീയ അവാർഡ് മോഹൻലാലിനായിരുന്നു കിട്ടേണ്ടത് പക്ഷേ അവാർഡ് കിട്ടിയത് മമ്മൂട്ടിക്ക് അതിന്റെ പിന്നിൽ ചില കളികൾ ഉണ്ട് - ശ്രീകുമാരൻ തമ്പി പറഞ്ഞത് - അതോടെ മമ്മൂട്ടിക്ക് ഞാൻ ശത്രുവായി.

അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് എങ്ങനെ പറയും എന്ന് എനിക്കറിയില്ല. അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു സിനിമയിലൊക്കെ മാത്രം കാണുന്ന ഒരു അവസ്ഥ യഥാർത്ഥ ജീവിതത്തിൽ വന്നല്ലോ എന്ന്. പിന്നീട് സിനിമകളുടെ ഒക്കെ കഥ കേൾക്കുമ്പോൾ ഞാൻ ആ കാര്യത്തെക്കുറിച്ച് ഓർക്കാറുണ്ട്.

പലപ്പോഴും അത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കാനും ഒരുപാട് നെഗറ്റീവ് വരുന്ന സിനിമകൾ വേണ്ടെന്നു വയ്ക്കാനും ഒക്കെ തീരുമാനിച്ചിട്ടുണ്ട്. ആ സംഭവം വലിയതോതിൽ തന്നെ ബാധിച്ചിരുന്നു. അതിൽ നിന്നും തിരികെ വരാൻ ഒരുപാട് സമയം എടുത്തു എന്നതാണ് സത്യം.

തിരികെ വരാൻ ഉണ്ടായിരുന്ന ഒരൊറ്റ കാരണം അന്ന് കല ചേച്ചി ഏഴുമാസം ഗർഭിണിയാണെന്ന് ആ സമയത്ത് സ്കാനിങ്ങിൽ പെൺകുഞ്ഞാണ് എന്നൊക്കെയാണ് അറിഞ്ഞത്. എന്നാൽ അവൾ പ്രസവിച്ചത് ആൺകുഞ്ഞിനെയാണ്. അനുജൻ അവളുടെ വയറ്റിൽ വന്നു പിറന്നു എന്ന് വിശ്വസിക്കാനാണ് അന്ന് മുതൽ ഇഷ്ടം.

READ NOW  നിങ്ങളുടെ ഭാര്യ നിങ്ങളെ ഉപേക്ഷിച്ചാൽ എന്ത് ചെയ്യും - സിനിമ വേണോ ഭാര്യ വേണോ എന്ന തിരഞ്ഞെടുപ്പ് വന്നാൽ എന്ത് തീരുമാനിക്കും ഷാരൂഖിന്റെ വൈറൽ മറുപടി.

ഉര്‍വ്വശിയുടെ അനുജന്‍ പ്രിന്‍സ് ആത്മഹത്യ ചെയ്യുകയായിരുന്നു. ലയം എന്നാ ചിത്രത്തില്‍ സില്‍ക്ക് സ്മിതക്കൊപ്പം പ്രിന്‍സ് അഭിനയിച്ചിരുന്നു. അപ്രതീക്ഷിതമായി ആണ് താരം ആത്മഹത്യ ചെയ്യുന്നത്. എന്താണ് മരണകാരണം എന്ന് ഇന്നും വ്യക്ത്മല്ല.

ആ കാലഘട്ടത്തിലാണ് സ്വന്തമായി ഡബ്ബ് ചെയ്യുവാൻ തീരുമാനിക്കുന്നത്. സ്വന്തമായി ഡബ്ബ് ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് എത്തിയത് മമ്മൂക്ക കാരണമാണ്. നിങ്ങളൊക്കെ ഇത്രയും നന്നായി മലയാളം പറയുന്നവരല്ലേ? നിങ്ങൾക്കൊക്കെ സ്വന്തമായി ഡബ്ബ് ചെയ്തു കൂടെ എന്ന് മമ്മൂക്ക എന്നോട് ചോദിക്കുകയായിരുന്നു.

അന്നൊക്കെ ഡബ്ബ് ചെയ്യണമെങ്കിൽ ചെന്നൈയിൽ പോകണം ഇവിടെ ഡബ്ബ് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെയാണ് പലരും അത് ചെയ്യാതിരുന്നത്. മമ്മൂക്ക കാരണം അങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നു. പിന്നീടുള്ള സിനിമകളിലെല്ലാം ഡബ്ബ് ചെയ്തത് സ്വന്തമായിട്ടാണ്.

ADVERTISEMENTS