
വിവാഹം കഴിച്ചാൽ നടിമാർ സിനിമ വിടണമെന്നൊരു അലിഖിത നിയമം മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്നു. എന്നാൽ പുരുഷ അഭിനേതാക്കൾക്ക് ഈ നിബന്ധന ബാധകമായിരുന്നില്ല. എന്തുകൊണ്ടാണ് ഈ വിവേചനം എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തിൽ നടി ഉർവശിയുടെ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യൻ സിനിമയിൽ തന്നെ വിവാഹിതരായ നടിമാർക്ക് ലഭിക്കുന്ന വേഷങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നായികയായി അഭിനയിച്ചിരുന്നവർ വിവാഹശേഷം അമ്മ വേഷങ്ങളിലേക്കും സഹവേഷങ്ങളിലേക്കും മാറുന്ന പ്രവണത കുറഞ്ഞുവരുന്നുണ്ട്. വിവാഹം ഒരു നായികയുടെ കരിയറിന് തടസ്സമല്ലെന്ന് പുതിയകാല സിനിമകൾ തെളിയിക്കുന്നു. എന്നിരുന്നാലും, പഴയ തലമുറയിലെ പല നടിമാർക്കും വിവാഹം അഭിനയ ജീവിതത്തിലെ ഒരു പൂർണ്ണവിരാമം തന്നെയായിരുന്നു.
കൈരളി ടിവിക്ക് ഉര്‍വ്വശി പണ്ട് നൽകിയ ഒരുഅഭി മുഖത്തിൽ അവതാരകൻ ചോദിക്കുന്നുണ്ട് സിനിമയില്‍ കല്യാണം കഴിഞ്ഞാൽപല നടിമാരും അഭിനയം നിർത്തുന്നുണ്ട് എന്നാൽ നടന്മാർക്ക് അത് ബാധകമല്ല എന്തുകൊണ്ടാണ് എന്ന് ,ആ ചോദ്യത്തിന് ഉർവശി നൽകുന്ന മറുപടി ശ്രദ്ധേയമാണ്.
ഉർവശി പറയുന്നത് ഇങ്ങനെയാണ് ഒന്നാമതായി അഭിനയം എന്നത് നിർത്തേണ്ട ഒരു കാര്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. പല നടിമാരും വിവാഹശേഷം അഭിനയം നിർത്താനുള്ള കാരണമാകുന്നത് ഒരു സാധാരണ ജോലി പോലെ രാവിലെ 9 മണിക്ക് പോയി അഞ്ചുമണിക്ക് വീട്ടിൽ വന്ന് കയറാൻ കഴിയുന്ന ഒരു ജോലി അല്ല സിനിമയെന്നത്.
ചിലപ്പോൾ രാവും പകലും നമ്മൾ കഠിനാധ്വാനം ചെയ്യേണ്ടിവരും പല സ്ഥലങ്ങളിലേക്ക് യാത്രകൾ ചെയ്യേണ്ടിവരും നാല്പതും അന്‍പതും ദിവസം നമുക്ക് കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ടതായി സാഹചര്യവും ഉണ്ടാകാറുണ്ട് .ഭാര്യ ഒരു വഴിക്കും ഭർത്താവ് മറ്റൊരു വഴിക്കും ജോലിക്ക് പോകുമ്പോൾ കുടുംബം എന്നത് സാധ്യമാകുന്ന കാര്യമല്ല.ഒരു കുടുംബജീവിതത്തിൽ സ്ത്രീക്കുള്ള പ്രാധാന്യം കൊണ്ടാണ് സ്ത്രീകൾക്ക് അഭിനയിക്കാൻ പോകാൻ കഴിയാത്തത് അതുകൊണ്ടാവാം പലരും അഭിനയം നിർത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് ഉർവശി പറയുന്നത്. അല്ലാതെ അഭിനയം ഒരു മോശം കാര്യം ആയതു കൊണ്ടല്ല സ്ത്രീകള്‍ അഭിനയം വിവാഹ ശേഷം നിര്‍ത്തുന്നത്.
ഒരുപക്ഷേ ഈ ചോദ്യം ഇന്നാണ് ഉര്വശിയോട് ചോദിച്ചിരുന്നത് എന്നുണ്ടെങ്കിൽ മറുപടി തീർത്തും വ്യത്യസ്തമായിരുന്നേനെ എന്നാണ് എനിക്ക് തോന്നുന്നത്.
പുരുഷ അഭിനേതാക്കൾക്ക് ഇല്ലാത്ത ഒരു സാമൂഹിക സമ്മർദ്ദം സ്ത്രീകൾക്ക് മാത്രം എന്തുകൊണ്ട് എന്ന ചോദ്യം പൊതുവെ ഉയർന്നു കേൾക്കാറുണ്ട് . കല്യാണം കഴിഞ്ഞാൽ ഭാര്യയെ അടുക്കളയിലേക്ക് ഒതുക്കുന്ന ഒരു ചിന്താഗതി സമൂഹത്തിൽ നിലനിന്നിരുന്നു. സിനിമയിലും ഈ ചിന്തയുടെ പ്രതിഫലനം കണ്ടു. എന്നാൽ, നടിമാർക്ക് വ്യക്തിപരമായ കഴിവുകളും സ്വപ്നങ്ങളുമുണ്ട്. വിവാഹം കഴിക്കുന്നതുകൊണ്ട് ആ കഴിവുകൾ ഇല്ലാതാകുന്നില്ല. കുടുംബ ജീവിതം പോലെ തന്നെ പ്രധാനമാണ് പലർക്കും അവരുടെ തൊഴിലും. നടിമാരും മനുഷ്യരാണ്, അവർക്കും സ്വന്തമായ കരിയർ സ്വപ്നങ്ങളുണ്ട്.
സിനിമയും സമൂഹവും വളരുന്നതിനനുസരിച്ച് ഈ മനോഭാവങ്ങളിൽ മാറ്റം വരുന്നുണ്ട് എന്നത് ശുഭകരമാണ്. വിവാഹിതരായ നടിമാർക്ക് ഇന്നും ശക്തമായ കഥാപാത്രങ്ങളെ ലഭിക്കുന്നുണ്ട്. കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ട് തന്നെ തങ്ങളുടെ അഭിനിവേശമായ അഭിനയം തുടരാൻ അവർക്ക് കഴിയുന്നു. ഇത് മലയാള സിനിമയുടെ വളർച്ചയെയും സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ പുരോഗമനപരമായ മാറ്റങ്ങളെയും അടയാളപ്പെടുത്തുന്നു.
ബോളിവുഡില്‍ ഉള്‍പ്പടെ നിരവധി നടിമാര്‍ ഇത്തരത്തില്‍ വിവ്ഹത്തിനു ശേഷം ഇപ്പോള്‍ അഭിനയിക്കുന്നുണ്ട് അതും നായികാംഅരായി തന്നെ. ദീപിക പദുകോണ്‍ ,കരീന കപൂര്‍ പ്രിയങ്ക ചോപ്ര ,കത്രിന കൈഫ് ഐശ്വര്യ റായി എന്നിവരെല്ലാം അത്തരത്തില്‍ വിവാഹ ശേഷവും തങ്ങളുടെ നായിക സ്ഥാനം നിലനിര്‍ത്തി പോകുന്ന താരങ്ങളാണ്. ഈ ട്രെന്‍ഡ് ഇപ്പോള്‍ മലയാളത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. വിവാഹ ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറവും മഞ്ഞു വാര്യര്‍ക്ക് ലഭിച്ച സ്വീകാര്യതയും നയന്‍താര അടക്കമുള്ള താരങ്ങള്‍ വിവാഹ ശേഷവും സൌത്ത് ഇന്ത്യ അടക്കി ഭരിക്കുന്നത് ഉത്തമ ഉദാഹരണമാണ്.
കുടുംബം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വത്തിൽ നിന്ന് മാറി കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഇന്നത്തെ തലമുറ തെളിയിക്കുന്നുണ്ട്. ഒരു സ്ത്രീ സാക്രിഫൈസ് ചെയ്തു തന്നെയാണ് ഒരു കുടുംബം നില നിർത്തി പോന്നതെന്ന് ഇന്നത്തെ പല വാർത്തകളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇന്ന് അങ്ങനെയുള്ള സ്ത്രീകൾ വളരെ വിരളമാണ്.