ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു നടിയാണ് ഉർഫി ജാവേദ്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലാണ് താരം ശ്രദ്ധ നേടാറുള്ളത്. വളരെ വ്യത്യസ്തമായ ഫാഷൻ ട്രെൻഡുകൾ കൊണ്ടാണ് എപ്പോഴും ഉർഫി ആളുകളെ ഞെട്ടിക്കാറുള്ളത്. അതിന്റെ പേരിൽ വിവാദങ്ങളും സ്ഥിരമാണ്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന രീതിയിലാണ് താരം മുൻപോട്ട് പോകുന്നത്. എന്നാൽ അഭിനയജീവിതം ആരംഭിച്ച സമയത്ത് താൻ അനുഭവിച്ച കാസ്റ്റിംഗ് കൗചിനെ കുറിച്ചൊക്കെ തുറന്നു പറയുകയാണ് നടി ഇപ്പോൾ.
ഒരു സംവിധായകനിൽ നിന്നും തനിക്കുണ്ടായ മോശമായ ഒരു അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. അയാൾ തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു എന്നാണ് നടി പറയുന്നത്. അതിനുശേഷം അയാൾ പറഞ്ഞത് അയാളുടെ കാമുകിയായി അഭിനയിക്കണം എന്നായിരുന്നു.
ഇത്തരത്തിലുള്ള നിരവധി ആളുകൾ നിറഞ്ഞു നിൽക്കുന്നതാണ് സിനിമ ഇൻഡസ്ട്രി എന്നും ഉർഫി പറയുന്നു. നമുക്ക് ഒരു കാര്യം പറ്റില്ലങ്കിൽ പറ്റില്ല എന്ന് പറയാനുള്ള ഒരു ധൈര്യം നമുക്കുണ്ടാവണം ഇല്ലെങ്കിൽ നമ്മുടെ അവസ്ഥയെ മുതലെടുക്കാൻ ആയിരിക്കും അത്തരം ആളുകൾ ശ്രമിക്കുക. ഒരു കാര്യത്തിന് പറ്റില്ല എന്ന് തുറന്നു പറയേണ്ട ഒരുപാട് അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ട് എന്നാൽ ആ സമയങ്ങളിൽ ഒന്നും തനിക്ക് അങ്ങനെ ഒരു നോ പറയാൻ കഴിഞ്ഞില്ല.
മുംബൈയിലേക്ക് താമസം മാറുന്ന സമയത്താണ് തന്നെ ഒരു സംവിധായകൻ സിനിമയുടെ ഓഡിഷൻ ആണ് എന്നു പറഞ്ഞുകൊണ്ട് വിളിക്കുന്നത്. സന്തോഷം കൊണ്ട് താൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നു ഓഡിഷനു വേണ്ടി വിളിച്ചത്. അവിടെ ക്യാമറയോ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഓഡിഷനു വേണ്ടി ഒരുക്കിയിട്ടുണ്ടായിരുന്നില്ല.
വീട്ടിൽ ചെന്നപ്പോൾ അയാൾ പറഞ്ഞത് ഞാൻ അയാളുടെ കാമുകിയായി അഭിനയിച്ചു കാണിക്കണം എന്നാണ്. മാത്രമല്ല അയാളുടെ അരികിലേക്ക് ചെന്ന് അയാളെ കെട്ടിപ്പിടിക്കുവാനും പറഞ്ഞു. ഇങ്ങനെയും ഓഡിഷൻ നടക്കുമോ എന്നായിരുന്നു ആ സമയത്ത് താൻ ചിന്തിച്ചത്. എന്നാൽ തനിക്കതിന് സാധിക്കില്ല എന്ന് പറയാൻ അപ്പോൾ ധൈര്യം ഉണ്ടായിരുന്നില്ല.
മനസ്സുകൊണ്ട് ഒട്ടും താല്പര്യമില്ലാതെ ബുദ്ധിമുട്ടി താൻ അയാളെ ആ നിമിഷം കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. അതിനുശേഷം താൻ അയാളോട് ചോദിച്ചു ഓഡിഷന് ക്യാമറയില്ലെ എന്ന്, അപ്പോൾ സ്വന്തം തലയിൽ കൈ ചൂണ്ടിക്കൊണ്ട് ഇതാണ് തന്റെ ക്യാമറ എന്ന് അയാൾ പറയുകയും ചെയ്തു. ഇത്തരത്തിലുള്ള മോശം അനുഭവങ്ങളിലൂടെയൊക്കെ സിനിമയുടെ തുടക്കകാലത്ത് തനിക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നാണ് ഉർഫി വ്യക്തമാക്കുന്നത്.