സർക്കാർ നടത്തുന്ന പ്രീ-സെക്കൻഡറി സ്‌കൂളിലെ കംപ്യൂട്ടർ അദ്ധ്യാപകൻ 15 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വിദ്യാർത്ഥികളെ ചൂഷണം ചെയ്തതിനു സജിയ എന്ന മറ്റൊരു അധ്യാപികയാണ് മുഹമ്മദ് അലി എന്ന അധ്യാപകനു ഒത്താശ നൽകിയത് എന്ന് പോലീസ് പറഞ്ഞു.
നിരവധി വിദ്യാർത്ഥിനീകൾ അവരുടെ അധ്യാപകരെ സമീപിക്കുകയും മുഹമ്മദ് അലി സ്‌കൂളിൽ അശ്ലീല പ്രവർത്തനങ്ങൾ നടത്തുകയും ഒന്നിലധികം പെൺകുട്ടികളെ പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി. ഇതിനുശേഷം അധ്യാപിക ഉടൻ തന്നെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
വാർത്ത കേട്ട് പ്രകോപിതരായ ഗ്രാമവാസികൾ പ്രതിയെ മർദിച്ച് പോലീസിൽ ഏൽപ്പിച്ചു. പ്രതികളായ അധ്യാപിക സജിയ, സ്‌കൂൾ പ്രഥമാധ്യാപകൻ അനിൽകുമാർ എന്നിവർക്കെതിരെയും കേസെടുത്തു.
അന്വേഷണത്തിൽ സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് നിരവധി ഗർഭ നിരോധന ഉറകളും മറ്റു കാര്യങ്ങൾ പോലീസ് കണ്ടെടുത്തു. നിലവിൽ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്. ഉത്തർപ്രദേശിലെ ഷാജൻപൂരിൽ സർക്കാർ സ്കൂളിൽ ആണ് സംഭവം .
മുഹമ്മദലിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉചിതമായ നിയമനടപടികൾക്കായി തെളിവുകൾ ശേഖരിച്ചുവരികയാണെന്നും റൂറൽ പോലീസ് സൂപ്രണ്ട് സഞ്ജീവ് ബാജ്പേയ് പറഞ്ഞു.
അതിനിടെ, സജിയയ്ക്കും സ്‌കൂൾ പ്രിൻസിപ്പലിനും എതിരെ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. കംപ്യൂട്ടർ അധ്യാപകരുടെ സേവനവും അവസാനിപ്പിച്ചു.
മുൻകരുതൽ നടപടിയെന്ന നിലയിൽ ജില്ലയിലെ എല്ലാ പെൺകുട്ടികളുടെ സ്‌കൂളുകളിലും വിദ്യാർഥികൾക്കായി കൗൺസിലിംഗ് നടത്താൻ വിദ്യാഭ്യാസ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
ആരോപണ വിധേയരായ അധ്യാപിക സജിയയെയും പ്രിൻസിപ്പൽ അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തതായി ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) കുമാർ ഗൗരവ് പറഞ്ഞു. ഇതുകൂടാതെ, ജില്ലയിലെ എല്ലാ പെൺകുട്ടികളുടെ സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ കൗൺസിലിംഗ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുമാർ ഗൗരവ് കൂട്ടിച്ചേർത്തു.
Teacher, Student