അയാളുടെ വൃത്തികേട് അറിഞ്ഞ നടൻ റിയാസ് ഖാൻ അന്ന് ചെയ്തത് – ട്രാൻസ് നടി കത്രിന നടത്തിയ വെളിപ്പെടുത്തൽ

6093

ബാലേട്ടൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ വില്ലനാണ് തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി റിയാസ് നേടിയിരുന്നു. ഉണ്ണി മുകുന്ദൻ ഒക്കെ സിനിമയിലേക്ക് എത്തുന്നതിനു മുൻപ് മസിലുകൊണ്ട് മലയാള സിനിമ പ്രേക്ഷകരെ ആകർഷിച്ച ഒരു നടനായിരുന്നു റിയാസ്ഖാൻ. ഇത്രയും സൗന്ദര്യമുള്ള ഒരു വില്ലനോ എന്നായിരുന്നു ബാലേട്ടൻ എന്ന ചിത്രത്തിൽ നടനെ കണ്ടുകൊണ്ട് പലരും ചോദിച്ചിരുന്നത് മുഴുവൻ വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു ആദ്യചിത്രം തമിഴിൽ ആയിരുന്നുവെങ്കിലും മലയാളത്തിലാണ് താരത്തെ കൂടുതലായും ആരാധകർ ഇഷ്ടപ്പെട്ടതുടങ്ങിയത്

സിനിമയിൽ മാത്രമല്ല താരം ഇപ്പോൾ മിനിസ്ക്രീം രംഗത്തും സജീവ സാന്നിധ്യമാണ്. സൺ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന നന്ദിനി എന്ന സീരിയലിൽ ശക്തമായ ഒരു കഥാപാത്രത്തെ ആയിരുന്നു റിയാസ്ഖാൻ അവതരിപ്പിച്ചിരുന്നത്. ഒരു ട്രാൻസ്ജെൻഡർ കഥാപാത്രമായാണ് താരം എത്തിയത്. എന്നാൽ ആ സീരിയലിൽ റിയാസ്ഖാൻ പ്രവർത്തിക്കുന്ന സമയത്ത് തന്നെ അതിന്റെ സംവിധായകനില്‍ നിന്ന്  ഒരു ട്രാൻസ്ജെൻഡറായ തനിക്ക്  മോശമായ ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നു എന്നാണ് ട്രാൻസ് താരമായ കത്രീന തുറന്നു പറയുന്നത്

ADVERTISEMENTS
   
READ NOW  കൈതിക്കും മുൻപ് LCU ന്റെ തുടക്കം എത്തുന്നു; പക്ഷേ പ്രത്യേകതയുണ്ട് അത് ഷോർട്ട് ഫിലിമാണ് - സംഭവം ഇങ്ങനെ

സീരിയലിലെ സംവിധായകന്റെ പേര് പറയാതെ ട്രാൻസ്‌ താരമായ കത്രീന ഇക്കാര്യം തുറന്നു പറഞ്ഞ സമയത്ത് സംവിധായകന് വേണ്ടി മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത് നടൻ റിയാസ്ഖാൻ ആയിരുന്നു. റിയാസ്ഖാൻ അടക്കം സെറ്റിൽ ഉള്ള സമയത്തായിരുന്നു സംവിധായകൻ എല്ലാവരും കേൾക്കെ തന്റെ ശരീരത്തെക്കുറിച്ച് സംസാരിച്ചത് എന്നായിരുന്നു കത്രീന പറഞ്ഞത്. ആദ്യം അങ്ങനെ ആവില്ല അദ്ദേഹം പറഞ്ഞത് എന്നാണ് താൻ കരുതിയത് എന്നാൽ അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോഴാണ് അതുതന്നെയാണ് അയാൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.

ആ സമയത്ത് ഒന്നും പറയാൻ സാധിച്ചില്ല എങ്കിലും സ്വന്തം മുറിയിൽ എത്തിയപ്പോൾ കരഞ്ഞു പോയിരുന്നു പിന്നീടും അയാൾ തന്നെ കണ്ടപ്പോൾ ഇതേ രീതിയിൽ തന്നെയാണ് സംസാരിച്ചത്. തന്റെ ജോലി ചെയ്യാതിരിക്കാൻ സാധിക്കാത്തതുകൊണ്ടും ഭാവി സുരക്ഷിതമല്ലാത്തത് കൊണ്ടും താൻ ആ ജോലി പൂർത്തിയാക്കുവാൻ ആയി തീരുമാനിക്കുകയാണ് ചെയ്തത്. ഒരു ട്രാൻസ്ജെൻഡർ അല്ലാതെ ഞാൻ ശരിക്കും ഒരു സ്ത്രീയായിരുന്നു
എങ്കിൽ ഒരിക്കലും ഇങ്ങനെ ചോദിക്കാൻ അയാൾ ധൈര്യമായി വരില്ലാരുന്നു എന്നത് തനിക്ക് ഉറപ്പാണെന്നും തന്നെപ്പോലെയുള്ള ട്രാൻസ്ജെൻഡറുകൾ എവിടെപ്പോയാലും അവരുടെ അവസ്ഥ ഇതുപോലെയാണ് എന്നുമാണ് കത്രീന പറയുന്നത്.

READ NOW  വിശാലും പുതിയ കാമുകിയും ഒന്നിച്ചുള്ള വീഡിയോ എടുക്കുന്നത് കാണുന്ന താരത്തിന്റെ ഓട്ടം വൈറൽ - കാണാം

മാത്രമല്ല ഒരിക്കൽ താൻ വസ്ത്രം മാറുമ്പോൾ അതു മനസ്സിലാക്കിയ അയാൾ കതകിൽ നിരന്തരം തട്ടി തന്നെ വിളിക്കുകയാണ് ചെയ്തത്. എന്താണ് അത്യാവശ്യമെന്ന് അറിയുവാൻ വേണ്ടി താൻ ചെറുതാക്കി ലോക്ക് തുറന്ന് നോക്കിയപ്പോൾ അയാൾ തള്ളി തുറന്നു അകത്തേക്ക് കയറുവാൻ ശ്രമിക്കുകയും ചെയ്തു. ഇത്തരമൊരു ദുരാനുഭവമാണ് തനിക്ക് ഉണ്ടായത് എന്ന് കത്രീന പറഞ്ഞപ്പോൾ ഇതിന് സംവിധായകന് വേണ്ടി താൻ മാപ്പ് ചോദിക്കുകയാണ് എന്നും ഇത്തരം ഒരു കാര്യം സെറ്റിൽ നടന്നത് ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല എന്നും റിയാസ്ഖാൻ പറയുകയാണ് ഉണ്ടായത്..

ADVERTISEMENTS