പുതുമുഖ നടന്മാരിൽ വളരെ പ്രതീക്ഷയോടെ മലയാള സിനിമ ഉറ്റുനോക്കുന്ന ഒരു താരമാണ് നടൻ ടോവിനോ തോമസ്. ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ വളരെ പെട്ടെന്ന് മലയാള സിനിമയിൽ ചുവടുറപ്പിച്ച് മലയാളത്തിലെ സൂപ്പർതാരമായി വളർന്നു കൊണ്ടിരിക്കുന്ന നടനാണ് ടോവിനോ തോമസ്.
സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ പലപ്പോഴും ടോവിനോ മടിക്കാറില്ല ടോവിനോയുടെ പല അഭിമുഖങ്ങളിൽ നിന്നും അത് വ്യക്തവുമാണ്. ടോവിനോ ബേസിൽ കൂട്ടുകെട്ടിൽ പിറന്ന മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ബേസിൽ സംവിധായകനായ ഗോദയും ബേസിലിന്റെ സംവിധാനത്തിൽ തന്നെ ഇറങ്ങിയ മിന്നൽ മുരളി എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകൾ ആയിരുന്നു. മിന്നൽ മുരളി ടോവിനോയെ ഒരു പാൻ ഇന്ത്യൻ താരമാക്കി മാറ്റി. ടോവിനോയുടെതായി ഇപ്പോൾ ഏറ്റവും അവസാനം പുറത്തിറങ്ങിയ എആർഎം വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്.
ഇപ്പോൾ വൈറൽ ആകുന്നത് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ടോവിനോ സംസാരിച്ച ചില കാര്യങ്ങളാണ് .സ്ത്രീപുരുഷ സമത്വത്തെ കുറിച്ചുള്ള ടോവിനോയുടെ വാക്കുകൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. അന്ന് ടോവിനോ പറഞ്ഞത് ഇങ്ങനെയാണ്. ഞാനെൻറെ മകളോട് പറഞ്ഞുകൊടുക്കുന്ന ഒരു കാര്യമുണ്ട് ജീവിതത്തിൽ ഒരിക്കലും ഇക്വാലിറ്റിക്ക് വേണ്ടി ഫൈറ്റ് ചെയ്യരുത് എന്നാണ് . ആദ്യം അത് കേൾക്കുമ്പോൾ നമ്മൾക്ക് അല്പം ബുദ്ധിമുട്ട് തോന്നും എന്തുകൊണ്ടാണ് സ്വന്തം മകളോട് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു കൊടുക്കുന്നത് . എന്നാൽ തുടർന്ന് അദ്ദേഹം സംസാരിച്ച കാര്യങ്ങളിലാണ് അതിൻറെ വ്യത്യസ്തത ഇരിക്കുന്നത്. ഒരിക്കലും ജീവിതത്തിൽ തുല്യതയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്യരുത്. ഒരിക്കലും ആണുങ്ങളും പെണ്ണുങ്ങളും തുല്യരല്ല. പെണ്ണുങ്ങൾ ആണുങ്ങളെക്കാൾ ഒരു പടി മുകളിലാണ് എന്നാണ് ടോവിനോ തന്റെ മകൾക്ക് പറഞ്ഞു കൊടുക്കാറുള്ളത് എന്ന് ടോവിനോ തോമസ് തന്നെ പറയുന്നു.
സദസ്സിൽ അപ്പോൾ ഉയരുന്നത് വലിയ കയ്യടിയാണ്. നിങ്ങളെ സുഖിപ്പിക്കാൻ അല്ല ഞാൻ ഇത് പറയുന്നതെന്ന് എടുത്തു പറയുന്നുണ്ട്പെൺകുട്ടികൾ ഓടിയൻസ് ആയിട്ടുള്ള ഒരു ചടങ്ങിൽ വച്ചാണ് ടോവിനോ ഇത് പറയുന്നത്. നിങ്ങൾ ഇത്രയും പേർ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങളെ സുഖിപ്പിക്കാനായി പറയുന്ന ഒരു കമന്റ് അല്ല ഇതൊന്നും ടോവിനോ പറയുന്നു.
നിങ്ങൾക്ക് ഒന്ന് ആലോചിച്ചാൽ മനസ്സിലാകും ഒരു ജീവനെ വഹിക്കാനുള്ള കപ്പാസിറ്റി ഉള്ളത് സ്ത്രീകൾക്കാണ്. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒരു സ്ത്രീ അനുഭവിക്കുന്ന വേദന സാധാരണ ഒരു മനുഷ്യ ശരീരത്തിൽ താങ്ങാൻ പറ്റത്തില്ല അതിനും അപ്പുറമാണ്. അതുകൊണ്ട് ഇത്രയും വലിയ ഒരു വേദന താങ്ങാനുള്ള കഴിവുള്ളത് സ്ത്രീകൾക്കാണ്.
അത്തരത്തിൽ ഒരുപാട് കാര്യങ്ങളിൽ കഴിവുള്ളവരാണ് ഒരുപാട് പ്രത്യേകതകൾ ഉള്ളവരാണ് ഓരോ സ്ത്രീയും. നമ്മൾ ഒരു പുരുഷാധിപത്യമുള്ള സമൂഹത്തിൽ ജീവിക്കുന്നത് കൊണ്ട് നമുക്ക് സ്ത്രീകൾ മുന്നോട്ടുവരണം സ്ത്രീ ശാക്തീകരണം ആവശ്യമാണെന്ന് നമുക്ക് തോന്നുന്നത്എന്നാൽ സ്ത്രീകൾക്ക് അതിന്റെ ആവശ്യമില്ല. ഒരു ശാക്തീകരണത്തിൻറെയും ആവശ്യമില്ല അവർ അല്ലാതെ തന്നെ ശക്തരാണ് പക്ഷേ ആ ശക്തി സ്ത്രീകൾ ഓരോരുത്തരും ഉപയോഗിച്ചാൽ മാത്രം മതി എന്നാണ് ടോവിനോ പറയുന്നത്. നിറഞ്ഞ കയ്യടിയാണ് ടോവിനോയുടെ ഈ വാക്കുകൾക്ക് ലഭിക്കുന്നത്.