മലയാള സിനിമയ്ക്ക് ലഭിച്ച വരദാനമാണ് മമ്മൂട്ടി എന്ന് നിസ്സംശയം പറയാം.ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആവാനുള്ള തയ്യാറെടുപ്പിലാണ്. താരം ഇപ്പോൾ നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി നായകനായ പുതിയ തെലുങ്ക് ചിത്രമായ ഏജെന്റില്‍ സുപ്രധാന റോളാണ് മമ്മൂട്ടി ചെയ്തത് . ഏജന്റ് എന്ന ചിത്രം വൻ കളക്ഷൻ നേടിയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ ഈ അതുല്യ പ്രതിഭയെ നമുക്ക് നായകനായി ലഭിച്ചത് ജയന് പകരക്കാരൻ ആയിട്ടായിരുന്നു . സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ അപകടത്തിൽ മരണപ്പെട്ട ജയനെ വച്ച് പ്രൊഡ്യൂസ് ചെയ്യാനിരുന്ന സിനിമയായിരുന്നു സ്ഫോടനം. അതിൽ വേഷമിടുന്നത് സുകുമാരനും ജയനും . എന്നാൽ ജയന്റെ അപകടമരണത്തെ തുടർന്ന് ആ സിനിമയിൽ ജയൻ അഭിനയിക്കാൻ ഇരുന്ന വേഷം സുകുമാരനും സുകുമാരന്‍ അഭിനയിക്കാൻ ഇരുന്ന വേഷം പുതിയ ഒരാളെ കൊണ്ടും ചെയ്യിപ്പിക്കാനുള്ള തീരുമാനം ഉണ്ടായി.
എന്നാൽ ആരെ കണ്ടെത്തും ആരാ സിനിമയിൽ നായകനായി അഭിനയിക്കും എന്നുള്ളതായിരുന്നു പ്രധാന പ്രശ്നം. ജയന്റെ പകരക്കാരൻ ആര് എന്ന് ചോദ്യം അവിടെ ഉയർന്നപ്പോഴാണ് ഒരാളുണ്ട്,മേളയിലും വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലും ഒക്കെ അഭിനയിച്ചിട്ടുണ്ട് എന്ന് നിർമ്മാതാവ് ബാബു പറയുന്നത്.
അയാളുടെ പേര് മമ്മൂട്ടി എന്നാണ് എന്നു പറഞ്ഞു. അപ്പോൾ തിരക്കഥാകൃത്ത് ആലപ്പി ഷരീഫ് പറഞ്ഞു എങ്കിൽ അയാളെ വിളിക്കൂ നമുക്ക് നോക്കാം. പക്ഷേ അയാൾക്ക് അഭിനയിക്കാൻ ഒക്കെ അറിയാമല്ലോ അല്ലേ? എന്നു അന്ന് അദ്ദേഹം ചോദിച്ചു.
അയാൾ നന്നായി അഭിനയിക്കുന്ന ആളാണ് അതെനിക്ക് ഉറപ്പാണെന്ന് നിർമ്മാതാവ് ബാബു പറയുകയുണ്ടായി. അപ്പോൾ ഡയറക്ടർ വിശ്വംഭരൻ പറഞ്ഞു മമ്മൂട്ടിയോ?എന്ത് പേരാണത്. പറ്റില്ല ഈ പേര് മാറ്റിയേ പറ്റൂ എന്ന് വിശ്വംഭരന്റെ കടുംപിടുത്തം തുടർന്നപ്പോൾ ബാബു ആണ് പറയുന്നത് ഏതെങ്കിലും പേരിടാലോ അതിനെന്താണ് കുഴപ്പം എന്ന്. അങ്ങനെയാണ് മമ്മൂട്ടി എന്ന പേരിന് പകരം സജിൻ എന്ന പേരാക്കിയത്. സിനിമയുടെ ടൈറ്റിൽ കാർഡ് വന്നപ്പോള്‍ അഭിനയിക്കുന്നത് സജിൻ ബ്രാക്കറ്റിൽ ആണ് മമ്മൂട്ടി എന്ന പേര് വെച്ചിട്ടുള്ളത്.
1981 നായകനായി കടന്നുവന്ന് ഈ 42 ആമത്തെ വർഷവും നായകനായി തന്നെ അദ്ദേഹം തന്റെ ജൈത്രയാത്ര തുടരുന്നു.