കല്യാണ ശേഷം ചെറുക്കന്റെ വീട്ടിൽ കേറാൻ തുടങ്ങിയപ്പോൾ ആണ് വധു അത് കാണുന്നത് വിവാഹം വേണ്ട എന്ന് പറഞ്ഞു പെൺകുട്ടി ഇറങ്ങിയോടി

1367

ഒരു വ്യക്തി വളരെയധികം ആലോചിച്ചു ഒരു സമയമെടുത്ത് തീരുമാനിക്കേണ്ട ഒന്നാണ് അയാളുടെ വിവാഹം. പക്ഷേ നമ്മുടെ നാട്ടിൽ എപ്പോഴും ഒരു വ്യക്തിയുടെ വിവാഹ കാര്യത്തിൽ അവർക്ക് അധികം സ്വാതന്ത്ര്യമില്ല എന്ന് തന്നെ പറയാം പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത് കുടുംബത്തിലെ മുതിർന്നവർ എല്ലാം കൂടെ തീരുമാനിക്കുന്ന ഒരു രീതി ആണ് നിലനിൽക്കുന്നത്. കുറച്ച് സമയങ്ങളിൽ മാത്രം പരിചയമുള്ള ഒരു വ്യക്തിയെ സ്വന്തം ജീവിതത്തിലേക്ക് സ്വീകരിച്ച് സഹിച്ചു ജീവിക്കേണ്ട അവസ്ഥ സ്ത്രീകൾക്ക് ഇന്നും വരുന്നുണ്ട് എന്നുള്ളത് വളരെ സങ്കടകരമായ ഒരു സത്യമാണ്.

ഒരാളോടൊപ്പം താൻ ജീവിക്കണം എന്നൊരു വ്യക്തി തീരുമാനിക്കുമ്പോൾ അവിടെ ഒരുപാട് ഘടകങ്ങൾ അയാൾക്ക് മനസ്സിലാക്കേണ്ടതായിട്ടുണ്ട്. താൻ വിവാഹം കഴിക്കാൻ വന്ന വ്യക്തി, അയാളുടെ സ്വഭാവം, അയാളുടെ ചുറ്റുപാട്, കുടുംബം അങ്ങനെ മറ്റു പലതും. READ MORE:അന്ന് അയാൾ രാത്രിയിൽ വന്നു എൻറെ കാലിൽ .. അയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നേ പോ എന്ന് അലറി. ഷീല ദുരനുഭവം പറയുന്നു.

ADVERTISEMENTS
   

അത് വിവാഹം കഴിക്കാൻ പോകുന്ന രണ്ടു വ്യക്തികളുടെയും വ്യക്തിത്വവും സ്വഭാവവും ജീവിതരീതിയും അനുസരിച്ച് വ്യത്യസ്തവും ആയിരിക്കും എന്നുള്ളതും നാം മറക്കരുത്. അതുകൊണ്ടുതന്നെ ഒരാളുടെ വിവാഹ കാര്യത്തിൽ പൂർണമായും തീരുമാനമെടുക്കാനുള്ള അവകാശം അയാൾക്ക് മാത്രമാണ് എന്നുള്ളതും കുടുംബത്തിലെ മുതിർന്നവർക്ക് അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനോ ഉപദേശങ്ങൾ നൽകുന്നതിനും മാത്രമാണ് ഉത്തരവാദിത്വം ഉള്ളത് എന്ന് ഇനിയും നാം അറിയാൻ വൈകരുത് .എന്നുള്ളതാണ് ഈ വാർത്തയുടെ ആമുഖമായി പറയുന്നത്.

കുറച്ചുനാൾക്ക് മുമ്പ് തൃശൂർ നടന്ന ഒരു സംഭവമാണ് ഇത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്താണ് സംഭവം വീട്ടിലേക്ക് വിവാഹം കഴിഞ്ഞ് എത്തിയ പെൺകുട്ടി

വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടിക്ക് ആദ്യമായി വരന്റെ വീട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് തന്നെ ആ വിവാഹത്തിൽ നിന്നും താൻ പിന്മാറുകയാണെന്നും, അവിടെ ജീവിക്കാൻ തനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് പെൺകുട്ടി തിരിഞ്ഞോടുന്ന കാഴ്ചയാണ് ഏവരും കണ്ടത്.

എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ പറ്റാതെ അന്തം വിട്ടുനിൽക്കുന്ന അവസ്ഥയാണ് വരാനും ബന്ധുക്കൾക്കും ഉണ്ടായത്. വിവാഹത്തിൻറെ താലികെട്ടും മറ്റു എല്ലാ ചടങ്ങുകളും കഴിഞ്ഞതിനുശേഷം ആണ് വധു വരന്റെ വീട്ടിലേക്ക് എത്തുന്നത്. വധു വരന്റെ വീട്ടിലേക്ക് കയറുന്നത് ഒരു ചടങ്ങോട് ആണ് നടത്തുന്നത്. അപ്പോൾ അവിടെ അരിയും പൂവും മറ്റു വസ്തുക്കൾ ഒക്കെ എറിഞ്ഞ് ഒരു ചടങ്ങ് ആയിട്ടാണ് വധുവിനെ വീട്ടിലേക്ക് സ്വീകരിക്കുന്നത്.

എന്നാൽ വരന്റെ വീട്ടിലേക്ക് കയറാൻ തുടങ്ങുന്ന സമയത്താണ് വധു വരന്റെ വീട് ശ്രദ്ധിക്കുന്നത്. പെട്ടെന്ന് തന്നെ ആ പെൺകുട്ടി പറഞ്ഞു ഈ വീട്ടിലേക്ക് ഞാൻ ഒരിക്കലും വരികയില്ല എന്ന് പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞു ഓടുകയായിരുന്നു. അന്തംവിട്ട വരന്റെ വീട്ടുകാർ എല്ലാം കൂടെ ചെന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുവന്നു. ചടങ്ങ് പൂർത്തീകരിക്കട്ടെ എന്നിട്ട് മറ്റു കാര്യങ്ങൾ സംസാരിക്കാം എന്ന രീതിയിൽ പെൺകുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ആ പെൺകുട്ടി ഒരു തരത്തിലും അതിന് തയ്യാറാകാതെ നിൽക്കുകയായിരുന്നു.

നവ വരന്റെ ബന്ധുക്കളിൽ പലരും വധുവിനോട് ചടങ്ങ് പൂർത്തിയാക്കാൻ അനുവദിക്കൂ എന്നിട്ടു മറ്റു കാര്യങ്ങൾ സംസാരിക്കാം എന്ന് പല രീതിയിൽ പറഞ്ഞുവെങ്കിലും പെൺകുട്ടി അതിന് തയ്യാറാകാതെ നിൽക്കുകയായിരുന്നു.

അതിന് പ്രധാന കാരണമായി പെൺകുട്ടി പറഞ്ഞത് വരന്റെ വീടിന്റെ അവസ്ഥയാണ്. 5 സെന്റ് ഭൂമിയിൽ ആയിരുന്നു ദിവസ വേദനക്കാരനായ വരന്റെ വീട് ഉണ്ടായിരുന്നത്. വീടിന്റെ ചില ഭാഗങ്ങളിൽ ഓലയും ഷീറ്റും അങ്ങനെ പല വസ്തുക്കൾ കൊണ്ടാണ് വീടിൻറെ പലഭാഗവും മറിച്ചിരുന്നത്. വളരെ ചെറിയ ഒരു വീടായിരുന്നു അത്.READ MORE:കിടന്നു മറിഞ്ഞിട്ട് സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഞരമ്പനുള്ള സ്വാസികയുടെ കിടിലൻ മറുപടി.

ഒരു പെൺകുട്ടിക്ക് വേണ്ട സ്വകാര്യതയോ സുരക്ഷയെ ഒരിക്കലും ഉണ്ടാവുകയില്ല എന്നുള്ളതായിരുന്നു ആ പെൺകുട്ടിയുടെ പരാതി. അതുകൊണ്ടുതന്നെ അത്തരം ഒരു സാഹചര്യത്തിൽ ജീവിക്കാൻ തനിക്കാവില്ല എന്ന് പെൺകുട്ടി തറപ്പിച്ചു പറഞ്ഞു.

പെൺകുട്ടിയുടെ പരാതി ശക്തമായതോടെ അവിടെ കൂടിയിരുന്ന ആളുകൾ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ഒടുവിൽ വിവാഹ മണ്ഡപത്തിൽ നിന്നും വധുവിന്റെ അച്ഛനെ അമ്മയെയും സ്ഥലത്തെത്തിച്ച് അവരും പെൺകുട്ടിയോട് ആദ്യം ചടങ്ങ് നടക്കട്ടെ എന്നിട്ട് മറ്റു കാര്യങ്ങൾ സംസാരിക്കാം എന്ന് പറഞ്ഞെങ്കിലും താൻ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് കയറില്ല എന്ന് ആ പെൺകുട്ടി തറപ്പിച്ചു പറയുകയായിരുന്നു.

ഇതോടെ തന്നെ സംഭവം വഷളാവുകയും വധുവിന്റെയും വരന്റെയും ബന്ധുക്കളും തമ്മിൽ പരസ്പരം സംഘർഷം ആകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ തന്നെ വരനും വധുവും തമ്മിൽ പരസ്പരം സംസാരിച്ചു കലഹിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിയതുകൊണ്ട് തന്നെ പോലീസിനെ നാട്ടുകാർ അറിയിച്ചത് കൊണ്ട് പോലീസ് എത്തി കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. പോലീസ് എത്തി പെൺകുട്ടിയെ സമാധാനിപ്പിച്ച് ചടങ്ങുകൾ നടക്കട്ടെ എന്ന് ആവശ്യപ്പെട്ടുവെങ്കിലും പെൺകുട്ടി തയ്യാറാകാതെ നിൽക്കുകയായിരുന്നു.

ഒരു രക്ഷയുമില്ല എന്ന് മനസിലായ പോലീസ് ഇരുവരെയും അവരവരുടെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ വിഷയം ചർച്ച ചെയ്യാം എന്ന് പറഞ്ഞു തൽക്കാലം പ്രശ്നം പരിഹരിച്ച് വിടുകയായിരുന്നു. എന്ത് തന്നെയായാലും ആ ബന്ധം ഇനി എത്രമാത്രം സുഖകരമായി മുന്നോട്ടു പോകും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു .READ MORE:(വീഡിയോ) സൽമാൻ ഖാൻ ആണ് ‘ഏറ്റവും സുന്ദരനും സെക്‌സിയുമായ പുരുഷൻ’ എന്ന് മുൻപ് ഐശ്വര്യ റായ് പറയുന്ന വീഡിയോ വൈറൽ

വിവാഹ പന്തലിൽ പൂർണ്ണ സമ്മതത്തോടെ വിവാഹം ചടങ്ങുകൾ നടത്തിയതിനുശേഷം വീട്ടിലേക്ക് എത്തിയ പെൺകുട്ടി എന്തുകൊണ്ടായിരിക്കാം ഇത്തരത്തിൽ വീട് കണ്ടപ്പോൾ ഓടിയത്എന്ന് സാമാന്യ ബുദ്ധിയുള്ള നമുക്കെല്ലാവർക്കും മനസ്സിലാവുന്ന ഒരു കാര്യമാണ്. അതായത് ആ പെൺകുട്ടി ഇതുവരെ താൻ ജീവിക്കാൻ പോകുന്ന സാഹചര്യം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല എന്നുള്ളതാണ്.

ആ വ്യക്തിക്ക് കുറച്ചുകൂടെ മെച്ചപ്പെട്ട സാഹചര്യത്തിൽ ജീവിക്കണം എന്നുള്ളത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. നമുക്ക് അവൾ വലിയ പത്രാസുകാരി എന്നുള്ള നിലയിൽ ചിന്തിക്കാമെങ്കിലും അത് ഓരോരുത്തരുടെയും വ്യക്തിപരമായി ഇഷ്ടമാണ്. അത്തരത്തിലുള്ള സാഹചര്യത്തിലേക്ക് തനിക്ക് പോകാൻ താല്പര്യമില്ല എന്നൊരു വ്യക്തി പറഞ്ഞാൽ അതിൽ മറ്റൊരാൾക്കും അവരെ കുറ്റം പറയാൻ ആവില്ല.

പക്ഷേ നമ്മുടെ വിവാഹ രീതികളുടെ പ്രശ്നം കൊണ്ട് തന്നെ ഒരു പെൺകുട്ടിക്ക് താൻ വിവാഹം കഴിക്കാൻ പോകുന്ന യുവാവിന്റെ വീടോ അയാളുടെ സാഹചര്യങ്ങളോ അറിയാനുള്ള അവസ്ഥ ഇല്ല എന്നുള്ളത് വളരെ ദുഃഖകരമായ ഒരു സംഭവമാണ്. അത്തരത്തിൽ നിരവധി കാര്യങ്ങൾ അവർ തീരുമാനിക്കേണ്ടതായിട്ടുള്ളതുകൊണ്ടു തന്നെ ഒരാളുടെ വിവാഹം നമ്മൾ കുടുംബക്കാർ അല്ല തീരുമാനിക്കേണ്ടത്. അത് അവർ നന്നായി ചിന്തിച്ചു ആലോചിച്ചു അവർക്ക് യോജിക്കുന്ൻ തരത്തിൽ ഒരാളെ കണ്ടെത്തി വിവാഹിതരാകുന്നതാണ് അഭികാമ്യം . മുതിർന്നവർ ചെയ്യേണ്ടത് ഒരു പെൺകുട്ടിക്ക് പഠിക്കാനും അതിലൂടെ ഒരു തൊഴിൽ നേടാനുമുള്ള സാഹചര്യം ഉണ്ടാക്കുകഎന്നതാണ്. സ്വൊന്തം കാലിൽ നില്ക്കാൻ ആവുന്ന് സമയത്തു വിവാഹം എന്ന ചിന്ത ഓരോ കുട്ടികളിലും വളർത്തിക്കൊണ്ടു വരിക ബാക്കി അവർ നോക്കിക്കൊള്ളും.

ADVERTISEMENTS
Previous articleഅയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നേ പോ എന്ന് അലറി. ഷീല ദുരനുഭവം പറയുന്നു.
Next article13 കാരിയെയും കാമുകനെയും മോശം സാഹചര്യത്തിൽ 9 വയസുള്ള അനിയത്തി കണ്ടു – പിന്നെ നടന്നത് സമാനതയില്ലാത്ത ക്രൂരത