മോഹൻലാലിൻറെ ആ മറുപടി കേട്ടപ്പോൾ ജോഷി പറഞ്ഞതു ഇതുകൊണ്ടാണ് ഇയാൾ ഇപ്പോഴും മോഹൻലാൽ ആയി ഇരിക്കുന്നത് – ദീപക് ദേവിന്റെ വെളിപ്പെടുത്തൽ

13285

മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ പേരാണ് മോഹൻലാൽ. അത് ഒരു സുപ്രഭാതം കൊണ്ട് ഉണ്ടായ നേട്ടമല്ല. മോഹൻലാൽ എന്ന നടൻ തൻറെ കലയോടുള്ള തന്റെ ജോലിയോടുള്ള അടങ്ങാത്ത അഭിനിവേശവും അർപ്പണബോധവും തന്റെ ചുറ്റുമുള്ള മനുഷ്യരോടുള്ള സഹകരണവും കൊണ്ടാണ് അത് ഉണ്ടാക്കിയെടുത്തത്.

അദ്ദേഹത്തിൻറെ വ്യക്തിത്വത്തിന്റെ മഹത്വം അതിനൊരു പ്രധാന കാരണമായിട്ടുണ്ട്. മോഹൻലാലിന്റെ പെരുമാറ്റത്തെ കുറിച്ചും ഒരു സിനിമ ചിത്രീകരണത്തിൽ അദ്ദേഹം പാലിക്കുന്ന ശീലങ്ങളെ കുറിച്ചും ഒരു സിനിമയുടെ സാങ്കേതിക വശങ്ങളിൽ അദ്ദേഹം ഇടപെടുന്നതിന്റെ രീതികളെക്കുറിച്ചും ഒക്കെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള നിരവധി ടെക്നീഷ്യന്മാരും സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിൻറെ വ്യക്തിത്വത്തിൻറെ മഹത്വം വിളിച്ചോതുന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് പ്രശസ്ത സംഗീതസംവിധായകനായ ദീപക് ദേവ്.

ADVERTISEMENTS
   

മോഹൻലാലിന്റെ കരിയറിൽ തന്നെ വലിയ വിജയം നേടിയ ചിത്രമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത രഞ്ജിത്ത്‌ തിരക്കഥ എഴുതിയ നരസിംഹം. രണ്ടായിരത്തിലാണ് ആ ചിത്രം പുറത്തിറങ്ങുന്നത്. ആ ചിത്രത്തിൽ സംഗീത സംവിധാനം നടത്തിയത് എം ജി രാധാകൃഷ്ണൻ ആയിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉള്ള ഒരു ചിത്രമായിരുന്നു അത്. ആ ചിത്രത്തിൽ വലിയ പ്രചാരം നേടിയ ഒരു പാട്ട് ആയിരുന്നു “ഹേ താങ്കിണക്ക ദില്ലം ദില്ലം..” എന്നു തുടങ്ങുന്ന അടിച്ചുപൊളി പാട്ട്. ആ പാട്ടിൻറെ അതേ രീതിയിൽ ഒരു തുടർച്ച എന്നപോലെ ഒരു പാട്ട് ഉണ്ടാക്കാനാണ് സംവിധായകൻ ജോഷി നരൻ എന്ന ചിത്രത്തിൽ തന്നെ ഏർപ്പെടുത്തിയത് എന്ന് സംഗീത സംവിധായകൻ ദീപക് ദേവ് പറയുന്നു.

READ NOW  നടിയുടെ മുറിയിൽ കയറിയ സംവിധായകനെ എനിക്കറിയാം-അന്ന് സംഭവിച്ചത് ഇത് -കയ്യിൽ തെളിവ് ഉണ്ട് -സംവിധായകൻ പദ്മകുമാർ.

അങ്ങനെ താൻ സമ്മതിച്ച് രണ്ടുമൂന്നു മണിക്കൂർ കൊണ്ട് തന്നെ ആ പാട്ട് ഏകദേശം റെഡിയായി. ജോഷി സാറും വരികളെഴുതിയ കൈതപ്പുറം തിരുമേനിയും ഇരിക്കുന്ന സമയത്ത് തന്നെ താൻ ആ പാട്ട് കമ്പോസ് ചെയ്തു കഴിഞ്ഞിരുന്നു. അവിടെ വച്ച് തന്നെ അതിൻറെ മറ്റ് മിക്സിങ് വർക്കുകൾ എല്ലാം കഴിഞ്ഞ് അവിടെയുള്ള ചെറിയ സ്പീക്കറിൽ വച്ച് അവരെ പാട്ട് കേൽപ്പിച്ചു. ആ പാട്ട് ജോഷി സാറിനും കൈതപ്രം തീരുമാനിക്കും ഇഷ്ടപ്പെട്ടു. അപ്പോൾ അവിടെ ആന്റണി പെരുമ്പാവൂർ സാർ ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞു ഒരു കാര്യം ചെയ്യാം ഞാൻ ഈ പാട്ട് ഒന്ന് ലാൽ സാറിനെ കേൾപ്പിക്കട്ടെ. അദ്ദേഹം ആ പാട്ട് ലാൽ സാറിന് അയച്ചു കൊടുക്കാൻ വേണ്ടി അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ പോയി. അവിടെയുള്ള എല്ലാവർക്കും പാട്ട് ഇഷ്ടപ്പെട്ട് ഇനി ലാലേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിൽ പണിപാളുമല്ലോ എന്ന് ആലോചിച്ചു തങ്ങൾ ഇരിക്കുകയാണ്. കാരണം പാട്ട് കേൾപ്പിക്കാൻ പോകുന്നത് ഫോണിൽ കൂടെ ആണ്. അതിന്റേതായ പോരായ്മകൾ അവിടെ തന്നെ വരുമല്ലോ എന്ന് ആശങ്കയിലാണ് തങ്ങൾ എല്ലാവരും ഇരിക്കുന്നത്. ആ ടെൻഷൻ ജോഷി സാറിനും കൈതപ്രം തിരുമേനിയും തനിക്കും ഉണ്ടെന്ന് ദീപക് ദേവ് പറയുന്നു.

READ NOW  മമ്മൂട്ടി നോ പറഞ്ഞ ചിത്രം 10 വര്ഷങ്ങള്ക്കു ശേഷം ദിലീപ് നായകനായി ബോക്സ് ഓഫീസ് തകർത്തു മമ്മൂട്ടിക്ക് നഷ്ടമായ മെഗാഹിറ്റുകൾ മൂലം മോഹൻലാലിന് ലഭിച്ച സൂപ്പർഹിറ്റുകൾ -.നഷ്ടമായ ചിത്രങ്ങൾ ഇതൊക്കെ

അപ്പോൾ മോഹൻലാലിനെ ആന്റണി സർ വിളിച്ചു. അദ്ദേഹം പറഞ്ഞു സാർ ആൻറണിയാണ് പടത്തിലെ കാവടിപ്പാട്ട് റെഡിയായിട്ടുണ്ട്. ലാൽസറിന് ഒന്ന് കേൾപ്പിക്കാൻ വേണ്ടിയാണ്അപ്പോൾ അദ്ദേഹം ചോദിച്ച മറു ചോദ്യം ഇതായിരുന്നു. ഉണ്ടാക്കിയ ആൾക്ക് ഇഷ്ടപ്പെട്ടോ , പുള്ളിക്ക് ഇഷ്ടപ്പെട്ടിട്ട ല്ലേ ഉണ്ടാക്കുന്നത് , ഉണ്ടാക്കാൻ പറഞ്ഞ ആൾക്ക് ഇഷ്ടപ്പെട്ടോ എന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ അവർക്ക് രണ്ടുപേർക്കും ഇഷ്ടപ്പെട്ടെന്ന് ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ ധരിപ്പിച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞത് അവർക്ക് രണ്ടുപേർക്കും ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ എൻറെ ഇഷ്ടം എന്തിനാ നോക്കുന്നത് എന്ന്. അന്ന് അത് കേട്ടിട്ട് ജോഷി സാർ പറഞ്ഞത് ഇങ്ങനെ.. അതുകൊണ്ടാണ് അയാൾ മോഹൻലാൽ ആയി ഇരിക്കുന്നത് എന്ന്. അതെ അത് സത്യം തന്നെയാണ്. താൻ അഭിനയിക്കാൻ പോകുന്ന കഥാപത്രത്തെ കുറിച്ച് മാത്രമേ മോഹൻലാൽ ശ്രദ്ധിക്കാറുള്ളു എന്നും ചിത്രത്തിന്റെ മറ്റു ഒരു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം കൂടുതൽ കൈ കടത്താറില്ല എന്നും അതൊക്കെ സംവിധായകനും നിർമ്മാതാവിനും വിട്ടു കൊടുക്കുകയാണ് പതിവ് എന്നും സഹ പ്രവർത്തകരും മറ്റു പല സംവിധായകരും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം മുൻപ് നടൻ മുകേഷും തുറന്നു പറഞ്ഞിട്ടുണ്ട് അത് വായിക്കാൻ ക്ലിക്ക് ചെയ്യുക

READ NOW  അവസാനം തന്റെ ജീവിതപങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞ ഹണി റോസ്..
ADVERTISEMENTS