ഒന്ന് തലകറങ്ങി വീണപ്പോള്‍ പോലും വിവാദം – അന്ന് പുരുഷന്മാര്‍ ശരിയല്ലന്നു തോന്നി – നയന്‍‌താര ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍

55

മനസ്സിനക്കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നയൻതാര പിന്നീട് തമിഴ് സിനിമ ലോകത്തെ താരറാണിയായി മാറുകയായിരുന്നു ചെയ്തത്. ലേഡി സൂപ്പർസ്റ്റാറായി മാറിയ നയൻതാര നിരവധി വിവാദങ്ങളുടെയും ഗോസ്സിപ്പുകളുടെയും ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും തനിക്കെതിരെ വന്നിട്ടുള്ള പല ശക്തമായ വിവാദങ്ങൾക്കും മൗനം മാത്രം മറുപടിയായി നൽകി നയൻതാര ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

താൻ നിർമ്മിക്കുന്ന സിനിമകളുടെ പ്രമോഷന് വേണ്ടി അല്ലാതെ നയൻതാര അഭിമുഖങ്ങളിൽ പോലും എത്താറില്ല. വളരെ വിരളമായാണ് അത്തരം അഭിമുഖങ്ങളിലൊക്കെ താരം എത്തുന്നത്. ഇതിനെ പറ്റി മുന്പ് ഒരു അഭിമുഖത്തില്‍ നയന്‍താര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

മാധ്യമങ്ങൾ പലപ്പോഴും താൻ പറയുന്ന കാര്യങ്ങളെ അതേപോലെയല്ല എഴുതുന്നത് എന്നും അവയൊക്കെ വളച്ചൊടിച്ച് വേറെ രീതിയിലാക്കിയാണ് എഴുതുന്നത് എന്നും ആണ് നയൻതാരയുടെ അഭിപ്രായം. അതുകൊണ്ട് മാത്രമല്ല അഭിമുഖങ്ങൾ നൽകാതിരിക്കുന്നത് ചിലർ ആണെങ്കിൽ താൻ അഭിമുഖം നൽകുന്നില്ല എന്നതുകൊണ്ടു തന്നെ അവരുടെ മനസ്സിൽ തോന്നുന്ന ചില കാര്യങ്ങൾ അതേപോലെ എഴുതിവയ്ക്കുന്നതും കാണാറുണ്ട്.

എന്നാൽ അതൊന്നും തന്നെ തരിമ്പുപോലും വിഷമിപ്പിക്കാറില്ല. എന്നാൽ വന്ന വാർത്തകളിൽ വിശദീകരണം നൽകണമെന്ന് തനിക്ക് തോന്നുന്ന ഒരു സമയമുണ്ട് ആ സമയത്ത് മാത്രമാണ് താൻ പ്രതികരിക്കുവാനായി എത്തുന്നത്. അല്ലാതെ ആരൊക്കെ എന്തൊക്കെ എഴുതി തന്നെ പ്രകോപിപ്പിച്ചാലും താൻ അതിനെതിരെ പ്രതികരിക്കാൻ നിൽക്കില്ല.

വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു തന്റെ നിലപാട് നയൻതാര വ്യക്തമാക്കിയത്. ഇപ്പോഴും അതേപോലെ തന്നെ ശക്തമായ നിലപാടുകൾ തന്നെയാണ് നയൻതാരയ്ക്ക് ഉള്ളത്. നയൻതാരയുടെ പ്രണയങ്ങൾ പലതും പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പുരുഷന്മാർ ശരിയല്ല എന്ന ധാരണയെ തുടർന്നാണ് ഒരു സമയത്ത് നയൻതാര വിവാഹം പോലും വേണ്ട എന്ന് വെച്ചത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

പുരുഷന്മാർക്കിടയിൽ തന്നെ വിശ്വസിക്കാൻ പറ്റുന്ന ആളുകൾ ഉണ്ട് എന്ന് തനിക്ക് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു എന്നായിരുന്നു മറ്റൊരാഭിമുഖ്ത്തിൽ നയൻതാര പറഞ്ഞിരുന്നത്. താനൊന്നു തലകറങ്ങി വീണപ്പോള്‍ അത് വരെ വിവാദമാക്കാന്‍ നോക്കിയവര്‍ ഉണ്ട് എന്നും താരം മുന്പ് പറഞ്ഞിരുന്നു.

ചെന്നെ സുപ്പര്‍ കിങ്ങ്സിന്റെ ബ്രാന്‍ഡ്‌ അംബാസിഡർ ആയി എത്തിയ സമയത്ത് കളി കാണാന്‍ താന്‍ എത്താത്തതിനെ തുടര്‍ന്ന് തന്നോട് ഒന്നും ചോദിക്കാതെ ബ്രാന്‍ഡ്‌ അംബാസിഡർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. എന്നാല്‍ അന്ന് സംഭവിച്ചത് കുസേലന്‍ സിനിമയുടെ സെറ്റില്‍ വച്ച് ചൂട് അമിതമായതിനാല്‍ താന്‍ തല കറങ്ങി വീണിരുന്നു. അന്ന് മുഴുവന്‍ ഡോക്ടര്‍ റസ്റ്റ്‌ പറഞ്ഞതിനാലാണ് കളി കാണാൻ പോകാഞ്ഞത്. തനിക്ക് ഇഷ്ടമുള്ള കളിയാണ് ക്രിക്ക്റ്റ്. പക്ഷെ അന്നൊരു സമവായ ചര്‍ച്ച പോലും നടത്താതെ തന്നെ ഒഴിവാക്കി എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും താരം പറഞ്ഞിരുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് തമിഴിലും മറ്റു ഭാഷകളിലുമായി താരം അഭിനയിച്ചിട്ടുള്ളത്. ഈ കഥാപാത്രങ്ങളെല്ലാം തന്നെ വളരെയധികം ശ്രെദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ താരം ദീർഘ കാലത്തെ പ്രണയത്തിനൊടുവിൽ സംവിധായകന്‍ വിഗ്നേഷ് ശിവനെ വിവാഹം കഴിച്ചു രണ്ടു കൂട്ടികളുമൊത്തു സുഖമായി കഴിയുകയാണ്. അടുത്തിടെ ഷാരൂഖ്‌ ചിത്രം ജവാനിലൂടെ താരം ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരുന്നു.

യാഷ് നായകനാകുന്ന മലയാളം നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിൽ യാഷിന്റെ സഹോദരിയായി വളരെ ശക്തമായ ഒരു കഥാപത്രം ചെയ്യാൻ നയൻതാരയെ ക്ഷണിച്ചു എന്നും നയൻതാരയും യാഷും ഗീതുവും തമ്മിൽ ഇതിനെ കുറിച്ചുള്ള ചർച്ചകളിൽ ആണെന്നുള്ളതാണ് പുതിയ വാർത്ത. അതെ പോലെ നയൻതാരയും ധനുഷും തമ്മിൽ ഇപ്പോൾ ഉണ്ടായേക്കുന്ന വീഡിയോ ക്ലിപ്പുകളുടെ ഉടമസ്ഥാവകാശത്തെ തുടർന്നുള്ള തർക്കങ്ങളും വാടാ പ്രതിവാദങ്ങളും വലിയ ചർച്ച ആയിരിക്കുകയാണ്.

ADVERTISEMENTS