മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ് എന്ന് പറയുന്നത്. ദാസേട്ടൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ് എന്നാണ് പൊതുവേ ആളുകൾ പറയാറുള്ളത് ഗന്ധർവ ഗായകൻ എന്നും ദൈവാംശമുള്ള ഗായകൻ എന്നും ഒക്കെ മലയാളികൾ വിശേഷിപ്പിക്കുന്ന യേശുദാസിന് ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അവിടെനിന്ന് മലയാളത്തിന്റെ ഭാവഗായകനായി നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട യേശുദാസ് ആയി മാറിയത് ഒരു വലിയ കഥ തന്നെയാണ്
ഒരിക്കൽ കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിനൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് ഒക്കെ തുറന്നു പറയാൻ ദാസേട്ടൻ തയ്യാറാവുകയും ചെയ്തിരുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രം മാത്രമാണ് ദാസേട്ടൻ കൂടുതലായും അണിയുന്നത് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞപ്പോൾ അതിനു പിന്നിൽ ഒരു കഥയുണ്ട് എന്നാണ് ദാസേട്ടൻ പറയുന്നത്.
കുട്ടിക്കാലത്ത് തന്റെ അപ്പച്ചൻ ഒരുപാട് വസ്ത്രങ്ങളൊക്കെ വാങ്ങി തന്നിട്ടുണ്ട് ആ സമയത്ത് കളർ ഡ്രസ്സ് ഒക്കെ അണിഞ്ഞിട്ടുള്ള ഒരു വ്യക്തി തന്നെയാണ് താൻ. എന്നാൽ പിന്നീട് മദ്രാസിലേക്ക് ഒക്കെ പോകുന്ന കാലഘട്ടത്തിൽ ഒരുപാട് വസ്ത്രങ്ങൾ എടുക്കാനുള്ള സാഹചര്യം ഒന്നും ഉണ്ടായിരുന്നില്ല
ആ സമയത്തൊക്കെ വലിയ ആശ്വാസമായത് ഈ വെള്ള നിറത്തിലുള്ള വസ്ത്രം തന്നെയാണ്. രണ്ടെണ്ണമേ ഉള്ളൂ എങ്കിൽ പോലും അത് പലപ്പോഴും വലിയ തോതിൽ തന്നെ ആശ്വാസം നൽകിയിട്ടുണ്ട്. അങ്ങനെയാണ് വെളുത്ത വസ്ത്രം ധരിക്കാൻ തുടങ്ങിയത്.
പിന്നീട് ദാസേട്ടൻ അത് ധരിക്കുന്നു എന്ന് പലരും പറയാൻ തുടങ്ങി. രണ്ടു വസ്ത്രമേ ഉള്ളൂ എങ്കിലും ഒരുപാടുണ്ട് എന്ന് കാണിക്കാൻ വേണ്ടി തുടങ്ങിയതാണ് വെള്ള വസ്ത്രം. പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു ചെയ്തത്. എങ്കിലും വിദേശരാജ്യങ്ങളിൽ ഒക്കെ പോകുമ്പോൾ ഈ വെള്ള നിറത്തിലുള്ള വസ്ത്രം ഒഴിവാക്കി ക്രീം കളറിലുള്ള വസ്ത്രം ആകാറുണ്ട്.
കാരണം അവിടെയുള്ളവർ പലപ്പോഴും പറയുന്ന ഒരു കാരണം എന്നത് വിവാഹം കഴിഞ്ഞിട്ടുള്ളവരാണ് വെള്ള വസ്ത്രം ധരിക്കുന്നത്. ഇപ്പോൾ വിവാഹം കഴിഞ്ഞതേയുള്ളൂ എന്നൊക്കെ ചിലർ ചോദിക്കാനുള്ള സാഹചര്യമുണ്ട്. അതുകൊണ്ടാണ് അത്തരത്തിൽ ചെയ്യാറുള്ളത്.
എല്ലാ ജാതികളെയും ഒരുപോലെ കാണാനും മനുഷ്യൻ തയ്യാറാവണം എന്ന് ഈ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.. തന്റെ കുടുംബത്തിൽ എല്ലാ ജാതിയിലും ഉള്ള ആളുകളുണ്ട്. നമ്മൾ അത് ആക്സെപ്റ്റ് ചെയ്യാൻ ഒരുക്കമാണ്. എന്നാൽ നമ്മളെ ആക്സെപ്റ്റ് ചെയ്യുന്നില്ല എന്ന് പറയുന്നവരെ നമ്മൾ ഒന്നും പറയാനും പോകുന്നില്ല.