മദ്യലഹരിയിൽ സഞ്ജയ് ദത്തു ആ വൃത്തികേട് ചെയ്തപ്പോൾ ശ്രീദേവി ചെയ്തത്. അതോടെ അയാളോടൊപ്പം അഭിനയിക്കുന്നത് നിർത്തി.

1687

മദ്യത്തിന്റെ ലഹരിയിൽ സഞ്ജയ് ദത്തു അങ്ങനെ ചെയ്തപ്പോൾ ശ്രീദേവി അയാളെ പുറത്താക്കി വാതിലടച്ചു. അതോടെ അയാളോടൊപ്പം അഭിനയിക്കുന്നത് നിർത്തി.

സൗന്ദര്യവും അഭിനയ പാടവും ഒന്നിച്ച വളരെ പ്രതിഭാശാലിയായ ഒരു നായികയായിരുന്നു ശ്രീദേവി തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ തിളങ്ങിയ ശ്രീദേവി മലയാളത്തിലും മികവാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ ശ്രീദേവി തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. 80കളിലെയും 90കളിലെയും സൂപ്പർ നായികയായിരുന്നു ശ്രീദേവി ഒരു പക്ഷേ ആദ്യത്തെ ലേഡീ സൂപ്പർസ്റ്റാർ എന്ന് വേണമെങ്കിൽ പോലും പറയാനാകും. അത്രയ്ക്കും പ്രതിഭാശാലിയായ നടിയായിരുന്നവർ നിരവധി മികവുറ്റ വേഷങ്ങൾ ശ്രീദേവി ചെയ്തിട്ടുണ്ട്.

ADVERTISEMENTS
   

അതേ പോലെ തന്നെ ഹിന്ദിയിലെ വളരെ കഴിവുറ്റ ഒരു നായക നടനാണ് സഞ്ജയ് ദത്ത് 80കളിലും 90കളിലും ബോളിവുഡ് സിനിമ ലോകത്തെ സൂപ്പർതാരമായിരുന്നു സഞ്ജയ് ദത്ത് പക്ഷേ ആ കാലയളവിൽ അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്നുള്ളതും പരസ്യമായ ഒരു രഹസ്യമായിരുന്നു.

സഞ്ജയ് ദത്ത് സിനിമയിൽ എത്തുന്ന സമയത്ത് ശ്രീദേവി അവിടെ സൂപ്പർ താരമായി തിളങ്ങുന്ന നായികയായിരുന്നു. ഇരുവരും സൂപ്പർതാരങ്ങൾ ആയിരുന്ന കാലയളവ് ഉണ്ടായിരുന്നിട്ടു കൂടി ശ്രീദേവിയും സഞ്ജയ് ദത്ത് ഒന്നിച്ചുള്ള ഒരുപാട് ചിത്രങ്ങൾ ഒന്നും ബോളിവുഡിൽ ഉണ്ടായിട്ടില്.ല അതിനു പിന്നിൽ വലിയൊരു കാരണമുണ്ട്

ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ് ശ്രീദേവിയും സഞ്ജയ് ദത്തും ഒന്നിച്ച് അഭിനയിച്ചത്. സഞ്ജയ് ദത്തിനു ഒപ്പം അഭിനയിക്കാൻ താല്പര്യമില്ല അഭിനയിക്കില്ല എന്ന നിലപാട് ശ്രീദേവി എടുത്തതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടായിരുന്നു.

ഇതിൻറെ പ്രധാന കാരണം സഞ്ജയ് ദത്ത് തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ തുറന്നു സമ്മതിച്ചിരുന്നു. സിനിമയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ശ്രീദേവിയുടെ വലിയ ആരാധകനായിരുന്നു താനെന്നും,താൻ സിനിമയിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ ശ്രീദേവിയുടെ സിനിമ സീറ്റുകളിൽ ചെന്ന് അവരെ കാണുക എന്നുള്ളത് ഒരു ശീലമായിരുന്നു. അത്രയ്ക്ക് വലിയ ആരാധകനായിരുന്നു അദ്ദേഹം.

ALSO READ:അന്ന് മഞ്ജു ആദ്യ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരോടൊപ്പം ഒളിച്ചോടി – മഞ്ജുവിന്റെ ആദ്യ പ്രണയത്തെ പറ്റി കൈതപ്രം.

പക്ഷേ അതേ സമയം തന്നെ ആൽക്കഹോളിനും മയക്കുമരുന്നിനും അടിമയായിരുന്നു അദ്ദേഹം എന്നത് വലിയ ഒരു വിഷയമായിരുന്നു. അത്തരത്തിൽ സഞ്ജയ് ദത്തു മദ്യത്തിന് അടിമപ്പെട്ട് ഇവർക്ക് ഇടയിൽ സുഖകരമല്ലാത്ത ഒരു സംഭവം ഉണ്ടായതാണ് ശ്രീദേവിയും സഞ്ജയ് ദത്തിനെയും തമ്മിൽ അകറ്റിയത്.

അന്നുണ്ടായ സംഭവം സഞ്ജയ് ദത്ത് പറയുന്നത് ഇങ്ങനെയാണ്. ശ്രീദേവിയും ജിതേന്ദ്രയും നായിക നായകന്മാരായ ഹിമ്മത്ത് വാലാ എന്ന ചിത്രം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിന് തൊട്ടടുത്ത് തന്നെ സഞ്ജയ് ദത്ത് ഒരു സിനിമ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് നല്ല രീതിയിൽ മദ്യപിച്ചിരുന്നു അദ്ദേഹം ശ്രീദേവിയെ കാണുന്നതിനായി ഷൂട്ടിംഗ് സെറ്റിലേക്ക് പോയി. പക്ഷേ അദ്ദേഹത്തിന് ശ്രീദേവിയെ കാണാൻ കഴിഞ്ഞില്.ല കാണണമെന്ന് വാശിയിൽ ഒടുവിൽ അദ്ദേഹം ശ്രീദേവിയുടെ മേക്കപ്പ് റൂമിലേക്ക് പോയി. അതിൻറെ വാതിൽ തട്ടി ആ സമയത്ത് സഞ്ച നല്ല രീതിയിൽ മദ്യപിച്ചിട്ടുണ്ടായിരുന്നു.

ശ്രീദേവിയുടെ മേക്കപ്പ് റൂമിന്റെ വാതിൽ സഞ്ജയ് തട്ടിയപ്പോൾ അവർ വാതിൽ തുറന്നു പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത് ഓർമ്മയില്ലായിരുന്നു എന്നാണ് സഞ്ജയ് ദത്ത് അഭിമുഖത്തിൽ പറഞ്ഞത്. കാരണം ആ സമയത്ത് നല്ല രീതിയിൽ മദ്യപിച്ചിരുന്നു. എന്നാൽ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ശ്രീദേവിയെ കടന്ന് പിടിക്കുന്നതിനും മോശമായി സംസാരിക്കുന്നതിനും ശ്രമിച്ചിരുന്നു അത് വലിയ ശല്യമായതോടെ സഞ്ജയ് ദത്തിനെ ശ്രീദേവി മുറിക്കു പുറത്തേക്ക് തള്ളിയിട്ട്വാതിലടച്ചു എന്നാണ് അന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

മദ്യത്തിന് മയക്ക് മരുന്നും അടിമ ആയതുകൊണ്ട് തന്നെ ശ്രീദേവി പിന്നീട് ഒരിക്കലും സഞ്ജയ് ദത്തിനോടൊപ്പം അഭിനയിച്ചിരുന്നില്ല. ഈ സംഭവത്തിന്റെ ഓർമ്മയും മയക്ക് മരുന്നിനടിയായ സജയ് ദത്തിനെ ശ്രീദേവി ഭയന്നിരുന്നു.

പക്ഷേ പിന്നീട് ഒരു സംവിധായകൻറെ നിർബന്ധത്തിൽ വഴങ്ങി സഞ്ജയ് ദത്തു വിനോദ് ഖന്ന രജനീകാന്ത് എന്നിവർ നായകന്മാരായിട്ടുള്ള ഒരു ചിത്രത്തിൽ ശ്രീദേവി അഭിനയിക്കാൻ സമ്മതിച്ചു. പക്ഷേ അന്ന് ശ്രീദേവി വച്ച് ഒരു ഡിമാൻഡ്, ഒരു സീനിൽ പോലും ഞ്ജയ് ദത്തിനോടൊപ്പം താൻ ഉണ്ടാകരുത് എന്നായിരുന്നു. പക്ഷേ പിന്നീട് പല കാരണങ്ങൾ കൊണ്ടും ആ ചിത്രം റിലീസ് ആയിരുന്നില്ല.

READ NOW:രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോ ഇനി രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയുണ്ടോ? മമ്മൂട്ടിയുടെ മറുപടി വൈറൽ

പിന്നീട് അമിതാഭ് ബച്ചൻ ശ്രീദേവി എന്നിവർ നായിക നായകന്മാരായ ഒരു ചിത്രത്തിൽ സഞ്ജയ് ദത്തിന് അഭിനയിക്കാൻ ആദ്യം അവസരം വന്നിരുന്നു. പക്ഷേ അവസാനം ആ അവസരം നഷ്ടമാവുകയും അത് പിന്നീട് നാഗാർജുന ചെയ്യുകയും ചെയ്തു. അങ്ങനെയും ശ്രീദേവിയുടെ ഒപ്പം അഭിനയിക്കാനുള്ള സഞ്ജയ് ദത്തിന്റെ അവസരം മുടങ്ങിപ്പോയി.

1993 ആയപ്പോഴേക്കും സഞ്ജയ് ദത്ത് ബോളിവുഡിലെ സൂപ്പർതാരമായി വളർന്നിരുന്നു. ആ സമയത്ത് ശ്രീദേവിയുടെ കരിയർ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായ തുടങ്ങിയ കാലമായിരുന്നു. അന്ന് മഹേഷ് ഭട്ട് ഒരു ചിത്രം ചെയ്യുന്നതിന് വേണ്ടി ശ്രീദേവിയെ സമീപിച്ചിരുന്നു. അന്ന് പക്ഷേ സഞ്ജയ് ദത്തിനെ ഒഴിവാക്കാൻ ശ്രീദേവി നിർബന്ധം പിടിച്ചില്ല. ചിത്രത്തിൽ നായകൻ സഞ്ജയ് ദത്താണെന്നു സംവിധായകൻ ആദ്യം തന്നെ ശ്രീദേവിയോട് പറഞ്ഞിരുന്നു.

ശ്രീദേവി സഞ്ജയ് ദത്ത് നായികാ നായകന്മാരെ അഭിനയിച്ച ഏക ചിത്രം അതായിരുന്നു. പക്ഷേ സെറ്റിൽ വച്ച് ഒരിക്കൽ പോലും ഇരുവരും തമ്മിൽ സംസാരിച്ചിരുന്നില്ല എന്നത് ആരെയും ഞെട്ടിക്കുന്ന ഒരു വലിയ വസ്തുതയാണ്. ഗൂമ്ര എന്ന് പറയുന്ന ചിത്രം വലിയ വിജയം നേടുകയും ഇതുവരെയും കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

 

വലിയ വിജയമായിട്ടും ഇരുവരുടെയും ജോഡി ആരാധകർ ശരിക്കും ആസ്വദിച്ചിട്ടും പിന്നീട് ഒരു ചിത്രത്തിൽ പോലും അവരിരുവരും ഒന്നിച്ച് അഭിനയിച്ചില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.

MUST READ:അവളുടെ സമയം കഴിഞ്ഞു സമന്തക്കെതിരെ ലൈംഗിക പരാമർശവുമായി തെലുങ്ക് നിർമാതാവ്;കിടിലൻ മറുപടിയുമായി താരം.

25 വർഷത്തിന് ശേഷം സംവിധായകൻ കരൺ ജോഹർ ഇരുവരെയും ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ ചെയ്യാൻ പ്ലാൻ ഇട്ടിരുന്നു. ശ്രീദേവിയുടെ ഭർത്താവായി അഭിനയിക്കാനായിരുന്നു സഞ്ജയ് ദത്തിനെ കാസ്റ്റ് ചെയ്തിരുന്നത്. പക്ഷേ ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം ആ സ്വപ്നങ്ങളെയെല്ലാം തകർത്തു. അഭിഷേഖ് വർമൻ, വരുൺ ധവാൻ ആലിയ ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷേ ശ്രീദേവിയും സഞ്ജയ് ദത്തിനെയും ഒന്നിപ്പിച്ചു ഒരു ചിത്രം വരുക എന്നുള്ളത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി അവശേഷിച്ചു

ADVERTISEMENTS
Previous articleതന്നത് വൃത്തിയില്ലാത്ത കാരവാൻ,ചെവിയിൽ പാറ്റ കയറി; അമ്മയോട് നിർമാതാവിന്റെ ഭർത്താവ് മോശമായി പെരുമാറി ഷെയിൻ നിഗം
Next articleഎംഎസ് ധോണിക്ക് സമാനമായ നേതൃത്വ ഗുണങ്ങൾ ഉള്ളയാളാണ് സഞ്ജു സാംസൺ : മുൻ ഇന്ത്യൻ കോച്ച്.