
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി യുവ താരങ്ങളെ പോലും അസൂയപ്പെടുത്തുന്ന അഭിനയവും സ്റ്റൈലും കൊണ്ട് ഇന്നും വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്നത്തെ തലമുറയിലെ പല സൂപ്പർ നായകന്മാരുടെയും ആരാധന പുരുഷനും കൂടിയാണ് മമ്മൂട്ടി. മകൻ ദുൽഖറിന് 40 വയസ്സായി പക്ഷെ 72 വയസുള്ള മമ്മൂട്ടി ഇപ്പോഴും ദുൽഖറിനോട് മത്സരിച്ച് സിനിമ ലോകത്തു നിറഞ്ഞുനിൽക്കുന്നു. മമ്മൂട്ടിയുടെ സ്റ്റൈലും ആക്ഷൻനുകളും ഇപ്പോഴും പുതുമുഖങ്ങൾക്ക് കയ്യെത്തി പിടിക്കാവുന്നതിലും മുകളിലാണ് എന്നുള്ളതാണ് അത്ഭുദകരമായ വസ്തുത. കൃത്യമായ ഡയറ്റും ജീവിതവും എല്ലാത്തിനുമപ്പുറം സിനിമയോടുള്ള അടങ്ങാത്ത പാഷനും ആണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം. എപ്പോഴും പോസിറ്റീവ് ആയിരിക്കുക സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക എന്നുള്ളതാണ് തൻറെ സൗന്ദര്യ രഹസ്യം എന്ന് അദ്ദേഹവും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ വൈറലാകുന്നത് മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ അനുബന്ധിച്ച് മനോരമ ചാനലിൽ മാധ്യമപ്രവർത്തകൻ ജോണി ലൂക്കസ് മമ്മൂട്ടിക്കുള്ള ഒരു ബർത്ത് ഡേ ട്രിബ്യൂട്ട് വീഡിയോയിൽ അദ്ദേഹം പറഞ്ഞു ചില കാര്യങ്ങളാണ് വൈറലാകുന്നത്.
മകൻ ദുൽഖറിന്റെ ആദ്യചിത്രം സെക്കൻഡ് ഷോ പുറത്തിറങ്ങിയ സമയത്ത് ഒട്ടും പിരിമുറുക്കം പുറത്തുകാണിക്കാതെ അഭിനയിച്ചുകൊണ്ടിരുന്നതാണ് അദ്ദേഹത്തിൻറെ ബാപ്പ മമ്മൂട്ടി. പൊതുവിൽ സിനിമയ്ക്ക് നല്ല അഭിപ്രായം കേട്ടപ്പോൾ മമ്മൂട്ടിയോട് താൻ ദുൽഖറിന്റെ അഭിനയത്തെ പറ്റി അഭിപ്രായം ചോദിച്ചെന്ന് ജോണി ലൂക്കാസ് പറയുന്നു. അന്ന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയാണ്. എൻറെ മകൻ ആയതുകൊണ്ട് പറയുകയല്ലഎൻറെ 50മത്തെ ചിത്രത്തിൻറെ പക്വത അവന് ആദ്യചിത്രത്തിൽ തന്നെ ഉണ്ടെന്ന് തോന്നി; അന്ന് മമ്മൂട്ടി പറഞ്ഞതാണ് ഇക്കാര്യം. സംസാരത്തിലും അച്ഛൻറെ അമ്പതാം വയസ്സിലെ പക്വത അവനുണ്ട് എന്ന് പറഞ്ഞ് താൻ മമ്മൂട്ടി എന്ന് പ്രകോപിപ്പിക്കാൻ നോക്കി എന്ന് ജോണി ലൂക്കാസ് പറയുന്നുണ്ട് അന്ന് മമ്മൂട്ടി ചിരിയോടെ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ ഇപ്പോഴും കുട്ടികുട്ടിക്കളി അല്ലേ എന്ന്. പക്ഷേ ഇന്ന് ആ കുട്ടിക്കളി നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ വയസ്സ് എഴുപതാണ് അനന്തന് വസ്തുത .
തൻറെ അച്ഛൻറെ പേരിനെ കളങ്കം ഉണ്ടാകുന്ന കരുതി ആദ്യം സിനിമയിലേക്ക് വരാൻ കൂട്ടാക്കാതെ നിന്ന വ്യക്തിയായിരുന്നു താനെന്നു ദുൽഖർ സൽമാനും നേരത്തെ പറഞ്ഞിട്ടുണ്ട്. അന്ന് അച്ഛൻ മമ്മൂട്ടി പറഞ്ഞ മറുപടിയും ദുൽഖർ പറയുന്നുണ്ട്. ഇനി നീ വന്ന് അഭിനയിച്ചു എത്ര മോശമാക്കിയാലും തകരുന്നതല്ല താൻ ഉണ്ടാക്കിയ പേരും പ്രശസ്തിയെന്ന് മമ്മൂട്ടി പറഞ്ഞു മകന് ധൈര്യം നൽകുകയായിരുന്നു എന്നും അങ്ങനെ സിനിമ അഭിനയത്തിലേക്ക് താനെത്തിയത് എന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്.
പിന്നീട് അച്ഛൻറെ കണക്കുകൂട്ടൽ 100% ശരിയാണ് തരത്തിൽ അച്ഛനേക്കാൾ ഒരുപടി മുന്നിൽ തന്നെ അച്ഛൻറെ സഹായമില്ലാതെ മുന്നേറാൻ കഴിഞ്ഞു എന്നുള്ളത് ചരിത്രമാണ്.വളരെ ദീർഘവീക്ഷണമുള്ള എല്ലാ കാര്യങ്ങളിലും കൃത്യമായി അപ്ഡേറ്റ് ആയി ഇരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന അദ്ദേഹത്തിന് സഹപ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരാളുടെ കഴിവിനെ വളരെ ആദ്യം തന്നെ തിരിച്ചറിയുകയും അയാളെക്കുറിച്ച് കൃത്യമായി പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് നടൻ ശ്രീനിവാസനും പറഞ്ഞിട്ടുണ്ട്.
മോഹൻലാലിനെ കുറിച്ചും പ്രിയദർശനെക്കുറിച്ചും ഒക്കെ മമ്മൂട്ടിയുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നില്ല കാലങ്ങൾക്കു മുമ്പ് ഇവർ വലിയ നിലയിൽ എത്തുമെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞു കൊണ്ടാണ് ആദ്യമായി പ്രീയദര്ശനെ തനിക്ക് പരിചയപ്പെടുത്തിയത് എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. മോഹൻലാലിൻറെ കരിയറിൽ തുടക്കത്തിൽ തന്നെ ഇയാൾ തനിക്കൊരു വെല്ലുവിളി ആകും എന്ന് മമ്മൂട്ടി പറഞ്ഞിട്ടുള്ളതാണ് പിന്നീട് അതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു.
പക്ഷേ ആരൊക്കെ വന്നാലും പോയാലും ഇന്നും മമ്മൂട്ടി എന്ന നടൻറെ സ്വാധീനവും അഭിനയ മികവും ഒരിഞ്ചുപോലും താഴ്ന്നിട്ടില്ല എന്നുള്ളതും വലിയ വസ്തുതയാണ്. പിന്നെ മലയാള സിനിമയിലേക്ക് ഏറ്റവും കൂടുതൽ യുവ പ്രതിഭകളെ സംഭാവന ചെയ്ത ഒരു താരം കൂടിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി കലാകാരന്മാർക്ക് അവസരങ്ങൾ വാങ്ങി നൽകുകയും അതോടൊപ്പം യുവ സംവിധായകർക്ക് തൻറെ ഡേറ്റ് നൽകി അവരെ സിനിമയിലേക്ക് കൂട്ടികൊണ്ടു വന്നു മികച്ച ഒരു തുടക്കം സമ്മാനിച്ച താരം കൂടിയാണ് അദ്ദേഹം.