ലാൽ തമാശ പറയുമ്പോൾ ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. സിദ്ധിഖിന് കൊടുത്ത പണി ഇങ്ങനെ.

6020

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫിന്റെ ദൃശ്യം എന്ന ചിത്രം മലയാളി പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു. ഈ ചിത്രത്തിലെ ത്രില്ലിംഗ് നിമിഷങ്ങൾ ഇപ്പോഴും മറക്കാൻ സാധിക്കില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാള സിനിമയിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ദൃശ്യം.

സിനിമ കണ്ടിട്ടുള്ള ഓരോ ആളുകൾക്കും മനസ്സിൽ ഒരു വലിയ നോവ് സമ്മാനിച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്സ് അവസാനിക്കുന്നത്. പ്രതീക്ഷയോടെ തന്റെ മകന്റെ തിരിച്ചുവരവിനെ കുറിച്ച് തിരക്കുന്ന ഒരു അച്ഛൻ ഇനി പ്രതീക്ഷ വേണ്ട എന്ന് അയാളോട് പറയുന്ന മറ്റൊരു വ്യക്തി രണ്ടുപേരും ഇവിടെ നീതി അർഹിക്കുന്നവരാണ്.

ADVERTISEMENTS
   

മോഹൻലാലിനെക്കാളും മികച്ച പ്രകടനം ഈ ഒരു രംഗത്തിൽ കാഴ്ചവെച്ചത് സിദ്ധിക്കാണ് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ ഈ രംഗത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ സംവിധായകനായ ജിത്തു ജോസഫ്.

READ NOW  അത്തരം ആളുകളെ മാറ്റിനിർത്തുകയാണ് ചെയ്യാറുള്ളത്. അത്തരം ആളുകൾ എന്നെ സ്നേഹിക്കണം എന്നും ഞാൻ പറയില്ല

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ് രണ്ടു ഫാമിലികളും പരസ്പരം കാണുന്നതാണ് ചിത്രീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സിദ്ദിഖിനാണ് ഏറ്റവും ലോങ്ങ് ആയിട്ടുള്ള ഡയലോഗ് അത് കഴിഞ്ഞിട്ടാണ് ലാലേട്ടന് ഉള്ളത്..സിദ്ദിഖ് ഡയലോഗ് എല്ലാം പറഞ്ഞു കഴിഞ്ഞു, അതുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരിയുണ്ട്.

എന്നിട്ട് എന്നോട് പറഞ്ഞു ഇത് ശരിയായില്ല ഒന്നുകൂടി എടുക്കണം എന്ന്..ഞാൻ പറഞ്ഞു ഇല്ല ഷോട്ട് ശരിയായി എന്ന്. അപ്പോൾ ഞാൻ ചോദിച്ചു എന്തിനാണ് ചിരിച്ചത് എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞത് ഞാനിത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ലാൽ ഒപ്പിച്ച ഒരു പണിയാണ്. അവിടെ ഒരു കൊക്കും കാക്കയും ഇരുന്ന് വെള്ളം കുടിക്കുന്നുണ്ട്. അപ്പോൾ തന്റെ മുഖത്തേക്ക് നോക്കി ലാൽ പറഞ്ഞത് ഇതാണ് കാക്ക കുളിച്ചാൽ കൊക്ക് ആകും എന്ന് പറയുന്നത്.

ഞാൻ പെട്ടെന്ന് അത് കേട്ട് ചിരിച്ചു പോയി എന്നും സിദ്ദിഖ് പറയുന്നു. ഒരു ജോക്കും പറഞ്ഞിട്ട് ആണ് ഇത്രയും വലിയ സീരിയസ് ആയിട്ടുള്ള ഒരു ഡയലോഗ് പറയുന്നത്. ഉടനെ തന്നെ ജഗദീഷ് ഇതിന് മറുപടിയും പറയുന്നുണ്ട് ലാല് തമാശ പറയുമ്പോൾ നമ്മളത് കേട്ട് ആസ്വദിച്ച് നമ്മുടെ ഡയലോഗ് മറക്കാതെ നോക്കണം. നമ്മൾ പ്രിപ്പയേർഡ് ആയിരിക്കണം. ലാൽ പ്രിപ്പേഡായി ആണ് നിൽക്കുന്നത്.

READ NOW  "ഈ പണി എന്നെ കൊണ്ട് പറ്റില്ല എന്റെ പട്ടി അഭിനയിക്കും" എന്ന് പറഞ്ഞു അന്ന് മമ്മൂട്ടി ഇറങ്ങി പോയി - ഒടുവിൽ ആ ചിത്രത്തിൽ സംഭവിച്ചത്
ADVERTISEMENTS