മലയാള സിനിമയിൽ കോമഡിയുടെ കിരീടം ചൂടിയ അഭിനേതാവാണ് ഗിന്നസ് പക്രു. തന്റെ അതുല്യമായ അഭിനയ ശൈലിയും ഹാസ്യപ്രകടനങ്ങളും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹം, മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തിരിക്കുന്നു.
പലരും അറിയപ്പെടുന്നത് ഓരോ രംഗത്തും ഓരോ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടാണെങ്കിൽ, പക്രുവിന്റെ കാര്യത്തിൽ അത് സിനിമയിൽ നായകനാകുന്ന ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന രീതിയിൽ ആണ് അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്നത് . മഹാ നടൻ മമ്മൂട്ടിയാണ് അജയകുമാർ എന്ന യഥാർത്ഥ പേരുള്ള പക്രു എന്ന് വിളിക്കപ്പെടുന്ന നടനെ ഗിന്നസ് പക്രു എന്ന പേരിൽ ആദ്യമായി അഭിസംബോധന ചെയ്യുന്നത്.
ഇപ്പോൾ തന്റെ വിവാഹം നടന്നത് എങ്ങനെ എന്ന കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞതാണ് വൈറൽ ആയിരിക്കുന്നത്. തന്റെ വിവാഹം നടന്നതും തനിക്ക് ഒരു കുഞ്ഞു ജനിച്ചതുമൊക്കെ പലർക്കും ഒരു സമയത്തു അത്ഭുതമായിരുന്നുഈ ന്നും അത്തരത്തിൽ പല കാര്യങ്ങളും താൻ കേട്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. വിവാഹം നടന്ന കഥ പക്രു പറയുന്നത് ഇങ്ങനെ.
അങ്ങനെ ഇരിക്കുബോൾ തന്റെ അമ്മയ്ക്ക് ഒരു ആഗ്രഹം തോന്നി എങ്ങനെയെങ്കിലും തന്നെ വിവാഹം കഴിപ്പിക്കണം. അതുകൊണ്ടു തന്നെ ‘അമ്മ അക്കാര്യം പലരോടും പറയുന്നു.അവനു പറ്റിയ ഒരു പെൺകുട്ടിയെ വേണം എന്ന് ,അങ്ങനെ പറഞ്ഞ വഴിക്ക് പത്തനാപുരത്തുള്ള ഒരു ചേച്ചിയോട് പറഞ്ഞു അവനുപറ്റിയ പെൺകുട്ടികൾ ആരെങ്കിലുമുണ്ടെങ്കിൽ പറയണം എന്ന്.
അപ്പോൾ ആ ചേച്ചി അവരുടെ പരിചയത്തിലുള്ള ഒരു വീടായ തന്റെ വൈഫിന്റെ വീട്ടിൽ അപ്പോൾ പോയി പറയുന്നു നിങ്ങളുട പരിചയത്തിൽ,നിങ്ങൾക്ക് അല്ല നിങ്ങളുടെ അറിവിൽ ഇത്തരത്തിൽ ഒരാൾക്ക് എവിടെയെങ്കിലും ഒരു പെൺകുട്ടിയുണ്ടെങ്കിൽ ഒന്ന് പറയണേ എന്ന് ആണ് അവർ അവിടെ പറഞ്ഞത് എന്നാൽ അത് കേട്ടപ്പോൾ തന്റെ വൈഫിനു അന്ന് തോന്നി എന്തുകൊണ്ട് താൻ ആ പെൺകുട്ടി ആയിക്കൂടാ എന്ന് പുള്ളിക്കാരി അവിടെ ചോദിക്കുന്നു എങ്കിൽ ഞാൻ അത് ചെയ്യട്ടെ എന്ന്. അപ്പോൾ വീട്ടുകാർ ഒക്കെ പറയുന്നു ഇത് തമാശയല്ല നീ ഇത് സീരിയസ്സായിട്ടാണ് പറഞ്ഞതെങ്കിൽ നന്നായിട്ട് ആലോചിച്ചിട്ട് ഒകകെ വേണം അല്ലെങ്കിൽ നാളെ അത് ഒരു ബുദ്ധിമുട്ടാകരുത് എന്ന് ഒക്കെ പറഞ്ഞു പുള്ളിക്കാരിയെ പിന്മാറാൻ നിർബന്ധിച്ചു. പലരും പിന്നീട് ഉപദേശിച്ചു
ഞാൻ ഇത് അറിഞ്ഞപ്പോൾ സീരിയസായിട്ടാണ് എങ്കിൽ ഒന്ന് പോയി കാണാം എന്ന് ചിന്തിക്കുന്നു എന്നിട്ടു പോയി കണ്ടു അങ്ങനെ പെട്ടന്ന് തന്നെ കല്യാണം നടക്കുകയായിരുന്നു എന്ന് ഗിന്നസ് പക്രു പറയുന്നു. അങ്ങനെ രണ്ടടി ആറിഞ്ചു മാത്രമുള്ള ഗിന്നസ് പക്രുവിന് വിവാഹം 2006 ൽ നടന്നു ഗായത്രി മോഹനെ ആണ് താരം വിവാഹം കഴിച്ചത് പക്രുവിന് രണ്ടു പെൺകുട്ടികളാണ് ഉള്ളത്.