മമ്മൂട്ടി തിലകനുമൊത്തു അഭിനയിക്കില്ല എന്ന് പറഞ്ഞു പക്ഷേ മകൻറെ കൂടെ തിലകൻ വേണം – അവർ തിലകനെ ഒതുക്കിയത് ഇങ്ങനെ – അടുത്ത സൃഹുതിന്റെ വെളിപ്പെടുത്തൽ.

448

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിൽ ഒരു കൊടുങ്കാറ്റ് തുറന്നു വിട്ടിരിക്കുകയാണ്. മലയാള സിനിമയിലെ ലോബികളെക്കുറിച്ചും സൂപ്പർ താരങ്ങൾക്ക് മലയാള സിനിമയിലെ പവർ ഗ്രൂപ്പിന് ഇഷ്ടമില്ലാത്ത ആൾക്കാരെ ഒഴിവാക്കുന്ന പ്രവണതയെ കുറിച്ചും മറ്റുള്ളവരുടെ ജോലി നിഷേധിക്കുന്നതിനെ കുറിച്ചും സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന മോശം അവസ്ഥകളെക്കുറിച്ച് ഒക്കെ തുറന്ന് പ്രതിപാദിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ സിനിമയിലെ ഒരു കൂട്ടത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. സിനിമയിലെ ഉപജാപക സംഘത്തിൻറെ ഇടപെടൽ കൊണ്ട് കരിയറിൽ വലിയ നഷ്ടങ്ങൾ സംഭവിച്ച മഹാനടൻ തിലകൻ ഈ മാഫിയക്കെതിരെ നിരന്തരം സമരം ചെയ്തിരുന്ന ഒരു വ്യക്തിയാണ്. പത്രമാധ്യമങ്ങളിലൂടെ സ്ഥിരമായി അദ്ദേഹം ഈ കൂട്ടർക്കെതിരെ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. .

ഒരിക്കൽ തിലകൻ പറഞ്ഞതെല്ലാം ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തിലകനെ സിനിമയിൽ നിന്നും വിലക്കിയ സമയത്ത് അദ്ദേഹത്തിനുവേണ്ടി ഒരു നാടകസമിതി രൂപീകരിക്കുകയും 104ഓളം സ്റ്റേജുകളിൽ അദ്ദേഹത്തെ വെച്ച് നാടകം കളിക്കുകയും ചെയ്തു ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിനുവേണ്ടി നാടകസമിതി രൂപീകരിച്ച അദ്ദേഹത്തിന് അടുത്ത സുഹൃത്ത് രാധാകൃഷ്ണൻ ഇപ്പോൾ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തിലകനെതിരെ ഗൂഢാലോചന നടത്തിയ ആൾക്കാരെ കുറിച്ചും അന്ന് അത് അദ്ദേഹത്തിനുണ്ടാക്കിയ മാനസിക വിഷമത്തെക്കുറിച്ചും ആ സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും എല്ലാം അദ്ദേഹം തുറന്നു പറയുന്നുണ്ട്.

ADVERTISEMENTS
   

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഒരിക്കൽ തിരുവനന്തപുരത്തുനിന്നും ഒരാൾ സീരിയൽ ചെയ്യുന്നതിനായി തിലകനെ കാണാൻ എത്തിയിരുന്നു. ആ സമയത്ത് അദ്ദേഹത്തെ സിനിമയിൽ നിന്നും വിലക്കിയിരിക്കുകയാണ്. അന്ന് അയാൾ പറഞ്ഞത് തിലകനെ വെച്ച് ഒരു സീരിയൽ ചെയ്യാനുള്ള അയാളുടെ വലിയ ആഗ്രഹമാണ് എന്നാണ്. അയാളോട് തിലകൻ ചോദിച്ചത് താങ്കളെല്ലാം ആലോചിച്ചിട്ടാണോ ഈ വന്നിരിക്കുന്നത് എന്നാണ്. താങ്കളുടെ സംഘടനയുടെ പ്രസിഡൻറ് ആരാണെന്ന് അറിയാമല്ലോ എന്ന് അപ്പോൾ തന്നെ ചോദിച്ചിരുന്നു. ഗണേഷ് കുമാറിനെ കുറിച്ചായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ആ പ്രശ്നങ്ങളെല്ലാം താൻ സോൾവ് ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് അയാൾ ഉടൻ വരാം എന്ന് പറഞ്ഞ് പോവുകയും ചെയ്തു. എന്നാൽ അപ്പോൾ തന്നെ തിലകൻ ചേട്ടൻ എന്നോട് പറഞ്ഞിരുന്നു ഒരിക്കലും അയാൾ തിരിച്ചു വരികയില്ല അങ്ങനെ ഒരു സീരിയൽ ചെയ്യാൻ അയാൾക്ക് പറ്റില്ല അവർ സമ്മതിക്കില്ല എന്ന് അത് അതുപോലെതന്നെ നടക്കുകയും ചെയ്തു.

ആ സമയത്തു താൻ തിലകനെയും കൊണ്ട് ഹോട്ടൽ അബാദിൽ സിനിമ സംഘടന ഒരു ചർച്ചയ്ക്ക് പോയിരുന്നു. അന്ന് സംഭവിച്ച കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്അന്നവർ ഒറ്റ കാര്യം പറഞ്ഞു. ചേട്ടൻ മാഫിയ എന്ന് പറഞ്ഞത് തിരിച്ചെടുക്കണം. അപ്പോൾ തിലകൻ പറഞ്ഞത് സിനിമയിൽ ഉറപ്പായും ഒരു മാഫിയ ഉണ്ട്അമ്മയിലും ഫെഫ്കയിലും മാഫിയ ഉണ്ട്അത് എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ട് താൻ അത് പിൻവലിക്കില്ല എന്ന് തിലകൻ പറഞ്ഞിരുന്നു. അന്ന് ചർച്ചയിൽ അദ്ദേഹം പറഞ്ഞതാണ് നിങ്ങൾക്ക് എൻറെ തട്ടകത്തിൽ എൻറെ നാടക തട്ടകത്തിൽ വന്ന് ഒരിക്കലും എന്നെ വിലക്കാൻ പറ്റില്ല. അവിടെ നിങ്ങൾ വിലക്കാൻ വന്നാൽ എന്റെ പ്രേക്ഷകർ നിങ്ങളെ കൈകാര്യം ചെയ്യും എന്ന് പറഞ്ഞ് ചങ്കൂറ്റത്തോടെ ഇറങ്ങിപ്പോന്ന വ്യക്തിയാണ് ശ്രീ തിലകൻ .

അതിനുശേഷം 14 ഓളം നാടകങ്ങൾ അദ്ദേഹം കളിച്ചിരുന്നുവെന്നും രാധാകൃഷ്ണൻ പറയുന്നു. തിലകനെ വെച്ച് അന്ന് ചെയ്തത് നാടകങ്ങൾ തനിക്ക് വലിയ ലാഭമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് ഒരു നാടകത്തിന് 15,000 രൂപയായിരുന്നു താൻ കൊടുത്തിരുന്നത്. അങ്ങനെ ഏകദേശം 15 ലക്ഷത്തോളം രൂപ അദ്ദേഹത്തിന് നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.

നാടകത്തട്ടിൽ കിടന്ന് മരിക്കണം എന്നായിരുന്നു തിലകന്റെ ആഗ്രഹം. അദ്ദേഹത്തെ ജനങ്ങൾ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് സിനിമയും വേണ്ട ഒന്നും വേണ്ട ഈ സ്നേഹം മതി എന്ന്.

അന്ന് ഇന്ത്യൻ റുപ്പിയിലേക്ക് ക്ഷണിക്കാൻ രഞ്ജിത്ത് വരുമ്പോൾ അദ്ദേഹം 95 ആമത്തെ നാടകം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. താൻ ഒരു നാടകം ചെയ്തുകൊണ്ടിരിക്കുകയാണ് വരാൻ ബുദ്ധിമുട്ടുണ്ട് എന്നുള്ള രീതിയിൽ പറയാൻ തുടങ്ങിയപ്പോൾ താൻ പറഞ്ഞിരുന്നു നമ്മൾ നാടകത്തിന് വേണ്ടി അല്ല ഇത് ചെയ്തു തുടങ്ങിയത്. ചേട്ടനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന വരേണ്യ വർഗ്ഗത്തിനെതിരെയുള്ള നമ്മുടെ പ്രതിഷേധമാണ്. ഇപ്പോൾ ഇവർ വന്നത് കൊണ്ട് തന്നെ ചേട്ടൻ ജയിച്ചിരിക്കുന്നു. സിനിമ ചെയ്യണം എന്നാണ് പറഞ്ഞത് എന്നും രാധാകൃഷ്ണൻ ഓർക്കുന്നു.

അദ്ദേഹത്തെപ്പോലെ ഒരു മഹാ നടൻ അനുഭവിച്ച മാനസിക സംഘർഷം വളരെ വലുതായിരുന്നു. 18 മാസത്തോളം തന്റെ ഒപ്പമായിരുന്നു എന്നും രാധാകൃഷ്ണൻ ഓർക്കുന്നു. എപ്പോഴും തിലകൻ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു ഞാൻ എന്തു തെറ്റ് ചെയ്തിട്ടാണ് ഇവരെന്നെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് മാറ്റി നിർത്തുന്നത് എന്ന്അവസാന കാലത്ത് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് ഈ മാഫിയയിലെ ഒരു പ്രധാനപ്പെട്ട കണ്ണി ഉടൻ അഴിയെണ്ണം എന്ന്. അത് ദിലീപിനെ കുറിച്ച് ആയിരുന്നു എന്ന് രാധാകൃഷ്ണൻ പറയുന്നു. ദിലീപ് അഴിയെണ്ണിയില്ലേ എന്നും രാധാകൃഷ്ണൻ ചോദിക്കുന്നു. ഏറ്റവും കൂടുതൽ തിലകനെ ദ്രോഹിക്കാൻ മുൻപന്തിയിൽ നിന്ന് വ്യക്തിയാണ് ദിലീപ് എന്ന് രാധാകൃഷ്ണൻ പറയുന്നു.

മമ്മൂട്ടി താൻ തിലകന് ഒപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്നു എന്ന് രാധാകൃഷ്ണൻ പറയുന്നു. പക്ഷേ തിലകൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ മമ്മൂട്ടിക്ക് തന്റെ മകൻ അഭിനയിക്കുന്ന സിനിമയ്ക്ക് അകത്ത് തിലകൻ വേണം. എന്താണ് അതിൻറെ കാരണം, അയാൾ ഒരു നടൻ ആകണമെങ്കിൽ തിലകൻ ചേട്ടൻ ഒപ്പം അഭിനയിച്ചാൽ ഒരു നല്ല നടൻ ആകാം ഒരുപാട് പഠിക്കാനുണ്ട്അതാണ് ഒരു പ്രത്യേകത. പക്ഷേ തിലകൻ ഒന്നും മനസ്സിൽ വച്ചുകൊണ്ടിരിക്കില്ല.

പലരും അദ്ദേഹത്തോട് ചോദിച്ചു മമ്മൂട്ടിയുടെ മോൻ ഒപ്പം അഭിനയിക്കണോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത്അത് വേറെ കാര്യം. അവനൊരു നടൻ അവൻ എന്നോടൊപ്പം അഭിനയിക്കാൻ വരുമ്പോൾ ഞാൻ അങ്ങനെ കാണത്തുള്ളൂ. അപ്പോൾ എന്റെ മനസ്സിൽ മമ്മൂട്ടി ഇല്ല. മമ്മൂട്ടിയും മോഹൻലാലും തിലകനോട് ഭയങ്കരമായ അകൽച്ചയും പിണക്കവും ആയിരുന്നു എന്ന് രാധാകൃഷ്ണൻ പറയുന്നു.

അദ്ദേഹം അത് ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു എന്താണ് ഇവർക്ക് എന്നോട് ഇത്ര വിരോധം. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന്അദ്ദേഹത്തിന് ലഭിക്കേണ്ട ഒരു ദേശീയ അവാർഡ് വരെ ഇവർ വിലക്കിയിരുന്നു. ദേശീയ അവാർഡിൻറെ അവസാന റൗണ്ടിൽ ഡൽഹിയിൽ നിന്ന് വരെ വിളിച്ചു പറഞ്ഞു തിലകൻ ചേട്ടനാണ് അവാർഡ് കിട്ടാൻ സാധ്യത എന്ന്. പക്ഷേ ഇവർ ഇടപെട്ട് അത് മുടക്കിയെന്ന് രാധാകൃഷ്ണൻ പറയുന്നു. അന്ന് ആ അവാർഡ് ഫൈനൽ റൗണ്ട് വരെ തിലകൻ ചേട്ടന്റെ പേര് വന്നതാണ് പക്ഷേ അന്ന് തിലകൻ ചേട്ടൻ പറഞ്ഞിരുന്നു കിട്ടത്തില്ല ഇവർ അത് അവിടെ പോയി മുടക്കും എന്ന്. അത് അതുപോലെ തന്നെ നടന്നു.

ഇവരൊക്കെ അദ്ദേഹത്തിൻറെ സിനിമ അവസരങ്ങൾ മുടക്കുന്ന രീതിയും രാധാകൃഷ്ണൻ പറയുന്നുണ്ട് ഇപ്പോൾ മമ്മൂട്ടിയുടെ ഒരു സിനിമയ്ക്ക് ഡേറ്റ് ചോദിച്ച് ഒരു നിർമ്മാതാവ് എത്തുമ്പോൾ അയാളോട് മമ്മൂട്ടി ചോദിക്കും ആരൊക്കെയാണ് അഭിനയിക്കാൻ. തിലകൻ ഉണ്ട് എന്ന് പറയുമ്പോൾ എന്നാൽ എനിക്ക് ഡേറ്റ് ഇല്ല എന്ന് പറയും. അതേപോലെ തന്നെയാണ് മോഹൻലാലും ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ അദ്ദേഹത്തിന് അവസരങ്ങൾ കിട്ടാതാവും നിർമ്മാതാക്കൾക്ക് എപ്പോഴും സൂപ്പർസ്റ്റാറുകളുടെ ഡേറ്റ് ആണല്ലോ പ്രധാനം എന്നും രാധാകൃഷ്ണൻ പറയുന്നു.

ADVERTISEMENTS
Previous articleഞാൻ ഓഡിഷനു പോയ എല്ലായിടത്തു നിന്നും മോശം അനുഭവങ്ങൾ – ഒറ്റ വട്ടം മതി എന്ന് നിർമ്മാതാവ് – മോശം അനുഭവം പറഞ്ഞ് വിവാദ അവതാരിക ശാലു.
Next articleനിങ്ങൾക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൃത്തികേടുകൾ എഴുതി വിടാൻ അവരം ഒരുക്കി – വിമർശനവുമായി ശ്രിയ രമേശ്.