ഒന്ന് ഉച്ചവെച്ച് സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല വേർപിരിഞ്ഞു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. സാമന്ത നാഗചൈതന്യ ബന്ധത്തെ കുറിച്ച് മുരളി മോഹൻ.

11773

വളരെ സന്തോഷത്തോടെ കഴിഞ്ഞവരാണ് വേർപിരിഞ്ഞു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഒന്ന് ഉച്ചവെച്ച് സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല

സിനിമ ലോകത്ത് നിരവധി ആരാധകർ ഉണ്ടായിരുന്ന ഒരു നടിയാണ് സമാന്ത. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ സിനിമ ലോകത്തെത്തി തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച സമാന്ത വളരെ പെട്ടെന്ന് സിനിമയിലെ മുൻനിര നടിയായി വളരുകയായിരുന്നു ചെയ്തത് കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളരെ പെട്ടെന്ന് താരം മാറി. സമാന്ത അടുത്ത സമയത്ത് വിവാഹ ജീവിതത്തിൽ നിന്നും വേർപിരിഞ്ഞത് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു. അടുത്ത സുഹൃത്തുക്കളായ നാഗചൈതനെയും സമാന്തയും പ്രണയിച്ച വിവാഹം കഴിച്ചവരാണ്.. പെർഫെക്റ്റ് കപ്പിൾ എന്ന് തന്നെ ഇവരെ ആരാധകര്‍ ഒരു സമയത്ത് വിളിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഇവരുടെ അടുത്ത സുഹൃത്തുക്കൾക്ക് ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന് പറഞ്ഞപ്പോൾ അത് വല്ലാത്ത ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. ഇരുവരുടെയും ആരാധകർക്കും അത് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ കൂടി നിങ്ങൾ ഒന്നിച്ചുകൂടെ  എന്നാണ് ആരാധകർ ഇപ്പോഴും ഇവരോട് പറയാറുള്ളത്. ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് സമാന്തയെക്കുറിച്ച് സമാന്തയും നാഗചൈതനെയും ഒന്നിച്ചു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും ഇവരുടെ സഹപ്രവർത്തകനുമായ മുരളി മോഹൻ പറയുന്ന കാര്യങ്ങളാണ്.

ADVERTISEMENTS

സമാന്തേയും നാഗ ചൈതന്യയെയും ഒരുപാട് കാലങ്ങളായി അറിയാമെന്നും ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. സുഹൃത്തുക്കളെ വീട്ടിലേക്ക് കൊണ്ടുവരികയോ പാർട്ടി നടത്തുകയോ ഒന്നും ചെയ്യുന്ന സ്വഭാവക്കാരായിരുന്നില്ല അവർ. ഇരുവരും ഒരുമിച്ച് ജിമ്മിൽ ഒക്കെ പോയി വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. രണ്ടുപേരും ഒച്ചവെച്ച് സംസാരിക്കുന്നത് പോലും ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന് കേട്ടപ്പോൾ ഞെട്ടി പോയതും.

READ NOW  സമാന്ത റൂത്ത് പ്രഭു ആരാധകനെ മർദ്ദിച്ചു?: വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുന്ന തിരുപ്പതി സംഭവം

തുടർന്നാണ് സാമന്ത തന്നെ സമീപിച്ച് ആ വീട് സ്വന്തമായി വേണമെന്നു പറഞ്ഞത്. ആ വീട്ടിൽ അല്ലാതെ മറ്റെവിടെയും തനിക്ക് സന്തോഷത്തോടെ ഇരിക്കാൻ സാധിക്കില്ല എന്നായിരുന്നു സമാന്ത പറഞ്ഞിരുന്നത്. തന്റെ അമ്മയ്ക്കൊപ്പമാണ് സമാന്ത ആ വീട്ടിലേക്ക് എത്തിയത് എന്നും മുരളി മോഹനൻ ഓർമിക്കുന്നുണ്ട്. അത്രക്കും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇവര്‍ എന്ത് കാരണത്താലാണ് വേര്‍പിരിഞ്ഞത് എന്ന് ഇന്നും അജ്ഞാതമാണ്.

നാഗ ചൈതന്യയും സമാന്തയും താമസിച്ചിരുന്ന വീട് സമാന്തയ്ക്ക് ജീവനാംശമായി ലഭിച്ചു എന്ന തരത്തിലായിരുന്നു ഓൺലൈൻ പാപ്പരാസികൾ കഥകൾ ഇറക്കിയത്. അതിനൊരു വലിയ മറുപടി തന്നെയായിരുന്നു മുരളി മോഹന്റെ ഈ ഒരു പ്രസ്താവന. മാത്രമല്ല കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ എത്തിയ സമയത്ത് താൻ 250 കോടി രൂപ ജീവനാംശം വാങ്ങി എന്ന കഥ കേട്ട് അമ്പരന്നുപോയി എന്ന് സമാന്ത തന്നെ പറഞ്ഞിരുന്നു. ഇൻകം ടാക്സ്കാർ തന്നെ തേടിയെത്തും എന്ന് പോലും ഒരു സമയത്ത് ഞാൻ ഭയന്നിരുന്നു എന്നാണ് രസകരമായി ഈ വിഷയത്തെക്കുറിച്ച് സമന്ത പ്രതികരിച്ചത്.

READ NOW  ഓർമ്മകളിൽ 'പടയപ്പ'യിലെ കൂട്ടുകാരി; സൗന്ദര്യയെ കുറിച്ച് പറഞ്ഞ് രമ്യാ കൃഷ്ണൻ പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിച്ച് ജഗപതി ബാബു

വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷം ദമ്പതികൾ നിരവധി അഭിമുഖങ്ങളിൽ തങ്ങളുടെ വേർപിരിയലിനെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു . എന്നിരുന്നാലും, വിവിധ റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം കക്ഷിയുടെ ഇടപെടലാണ് അവരുടെ വിവാഹമോചനത്തിന് കാരണമായത് എന്ന് പറയപ്പെടുന്നു. നാഗ ചൈതന്യയുടെ ചില ബന്ധങ്ങൾ ആണ് കാരണം എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ‘പൊന്നിയിൻ സെൽവൻ 2’ എന്ന ചിത്രത്തിലെ നായിക ശോഭിത ധൂലിപാലയാണ് നാഗയുടെ പുതിയ പ്രണയിനിയെന്ന് അഭ്യൂഹമുണ്ട്.

അടുത്തിടെ, ഇരുവരുടെയും ഇന്റർനെറ്റിലെ നിരവധി ചിത്രങ്ങളും ഇത് ശെരിവെക്കുന്ന തരത്തിലുള്ളതായിരുന്നു . എന്നാൽ ഇതിനെ കുറിച്ച് താരം അധികമൊന്നും പറഞ്ഞിട്ടില്ല

“മാധ്യമങ്ങൾ ഊഹങ്ങൾ പരത്തുമ്പോൾ മാത്രമാണ് ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. പൊതുസമൂഹത്തിൽ തങ്ങളുടെ പരസ്പര ബഹുമാനം ഇല്ലാതാക്കുന്നതാണ് ഇത്തരം റിപ്പോർട്ടുകൾ . അതാണ് എനിക്ക് മോശമായി തോന്നുന്നത്. മോശമായത് നിങ്ങൾ പ്രചരിപ്പിക്കുന്നു ? അവർ ഞങ്ങളുടെ പ്രശ്ങ്ങളിലേക്ക് ഒരു മൂന്നാം കക്ഷിയെ കൊണ്ടുവരുന്നു, അതിൽ നിന്ന് വാർത്തകൾ സൃഷ്ടിക്കാൻ എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ കൊണ്ട് വരുന്നു . എന്റെ ഭൂതകാലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ അനാവശ്യമായി ഇതിലേക്ക് വലിച്ചിടുന്നനത് അവരോടുള്ള അനാദരവാണ്, ”നാഗ ചൈതന്യ പറഞ്ഞു.

READ NOW  രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിൽ പൃഥ്വിരാജ് വില്ലനോ - ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമാക്കുന്നതിന് മുമ്പ്, നാഗ ചൈതന്യയും സാമന്ത പ്രഭുവും ഏകദേശം നാല് വർഷത്തെ ദാമ്പത്യ ജീവിതം നയിച്ചിരുന്നു. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ചൈതന്യയും സാമന്തയും മൗനം പാലിക്കുമ്പോൾ, കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയതെന്നും ഈ ഘട്ടത്തിൽ നിയമപരമായി വിവാഹമോചനം നേടിയിട്ടുണ്ടെന്നും താരം സമ്മതിച്ചു.

അടുത്തിടെ, ദി സിയാസത്ത് ഡെയ്‌ലിയുടെ റിപ്പോർട്ട് പ്രകാരം നാഗ ചൈതന്യയും ശോഭിതയും ഡേറ്റിംഗിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് സാമന്ത പ്രതികരിച്ചു.

അദ്ദേഹം ആരുമായി ബന്ധം പുലർത്തുന്നു എന്നതിൽ എനിക്ക് വിഷമമില്ല, പ്രണയത്തിന്റെ വില അറിയാത്തവർ എത്ര പേരുമായി പ്രണയത്തിലായാലും കണ്ണീരിൽ കുതിർന്നുപോകും, ആ പെൺകുട്ടിയെങ്കിലും സന്തോഷവതിയായിരിക്കട്ടെ . അദ്ദേഹം തന്റെ സ്വഭാവം മാറ്റി ആ പെൺകുട്ടിയെ വേദനിപ്പിക്കാതെ നോക്കിയാൽ എല്ലാവർക്കും നല്ലത്. എന്ന് സാമന്ത പറഞ്ഞതായി എബിപി ലൈവ് റിപ്പോർട്ട് പറയുന്നു.

സാമന്ത പറഞ്ഞു എന്ന രീതിയിൽ പ്രചരിച്ച ഈ വാർത്തയോട് പിന്നീട് താരം പ്രതികരിച്ചിരുന്നു , നാഗചൈതന്യയുടെ ആരോപിക്കപ്പെടുന്ന പ്രണയത്തെക്കുറിച്ച് താൻ ഒരിക്കലും ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലെന്ന് സാമന്ത റൂത്ത് പ്രഭു ഒരു ട്വീറ്റിൽ വ്യക്തമാക്കി. അത് ഒരു വ്യകജെ വാർത്തയാണ് എന്നാണ് താരം പറഞ്ഞത് . എന്നാൽ അതല്ല താരം തന്റെ അടുത്ത വൃത്തങ്ങളോട് പറഞ്ഞ കാര്യമാണ് അത് എന്നും വാർത്തയുണ്ട്

ADVERTISEMENTS