അയാൾ എന്റെ അടുത്ത് വന്നുപറഞ്ഞു, എന്തോ അപകടം ജയന് സംഭവിക്കാൻ സാധ്യതയുണ്ട്, അതിന്റെ മൂന്നാം ദിവസം: സ്റ്റണ്ട് മാസ്റ്ററുടെ വെളിപ്പെടുത്തൽ

5187

മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് ജയൻ എന്ന ഒറ്റ ഉത്തരമേയുള്ളൂ. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമ അടക്കിവാണ നടൻ പെട്ടെന്ന് കാട്ടിലേക്ക് അപ്രത്യക്ഷനായി. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ ജയന്റെ ഓർമകൾ കാലഹരണപ്പെട്ടിട്ടില്ല. സഹപ്രവർത്തകർക്ക് പോലും മറക്കാൻ പറ്റാത്ത അതുല്യ വ്യക്തിത്വമായിരുന്നു ജയൻ

സംഘട്ടന സംവിധായകൻ ത്യാഗരാജനും ജയന്റെ നല്ല ഓർമ്മയാണ്. സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ ജയന് കഴിഞ്ഞതായി ത്യാഗരാജൻ മാസ്റ്റർ പറയുന്നു. പിന്നീട് ജയനെ അനുകരിക്കാൻ ശ്രമിച്ചവർക്ക് ആ പൂർണതയുടെ ഏഴയലത്തു എത്താൻ കഴിഞ്ഞിരുന്നില്ല . അതുമായി ബന്ധപ്പെട്ട ഒരു സന്ദർഭം മാസ്റ്റർ ഓർക്കുന്നു.

ADVERTISEMENTS
   

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ജയൻ തന്റെ ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്നു. താൻ കാരണം ആർക്കും ഒരു ദോഷവും സംഭവിക്കരുതെന്ന് അദ്ദേഹം ഉറച്ചുനിന്നു. ഓടുന്ന ട്രെയിനിൽ നിന്ന് മുന്നോട്ടേക്ക് ചാടാനും കുതിരയെ കൊണ്ട് ഗ്ലാസ് ഹൗസ് തകർക്കാനും ഉയരത്തിൽ നിന്ന് താഴേക്ക് ചാടാനും തീയുടെ നടുവിൽ സ്റ്റണ്ട് ചെയ്യാനും ജയൻ മടിച്ചില്ല. സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ ജയന് കഴിഞ്ഞു. പിന്നീട് ജയനെ അനുകരിക്കാൻ ശ്രമിച്ചവർക്ക് ആ പൂർണതയുടെ അടുത്തെത്താനായില്ല.

See also  മമ്മൂട്ടി ഊണ് കഴിക്കാൻ തുടങ്ങി കറി മുഴുവൻ തീർന്നു ഹോട്ടലുടമയും സത്യൻ അന്തിക്കാട് ഉൾപ്പടെ എല്ലാവരും ഞെട്ടിപ്പോയി ആ സിനിമയ്ക്കിടെ സംഭവിച്ചത്

‘അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിൽ ജയൻ ജയഭാരതിയെ കാട്ടാനയിൽ നിന്ന് രക്ഷിക്കുന്ന രംഗമുണ്ടായിരുന്നു. സ്വാഭാവികമായി തന്നെ അപകടം നിറഞ്ഞ ഒരു രംഗം. അത് ചിത്രീകരിക്കുന്നതിനിടെ രണ്ട് മൂന്ന് തവണ ആന ജയനെ കുത്താൻ ശ്രമിച്ചു . അത്ഭുതകരമായി തലനാരിഴയ്ക്ക് ജയൻ രക്ഷപ്പെട്ടു. ഷൂട്ടിംഗ് കാണാൻ വൻ ജനക്കൂട്ടമായിരുന്നു. ആന മൂന്നാമതും കുത്തിയപ്പോൾ പാപ്പാന്റെ സമർത്ഥമായ ഇടപെടലാണ് ജയനെ രക്ഷിച്ചത്.

ആ സമയം ഷൂട്ടിങ് കണ്ട ഒരു പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു “ഇതാണ് ജയന്റെ അവസാന ആന പിടിത്തം . ആ ഷോട്ട് കഴിഞ്ഞു പാപ്പൻ എന്റെ അടുത്തേക്ക് വന്നു.ജയന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് പാപ്പാൻ എന്നോട് വളരെ രഹസ്യമായി പറഞ്ഞു . ആന ജയനെ പലതവണ കുത്താൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പാപ്പൻ ഭയന്നുപോയി. എനിക്ക് ആ സംസാരം ഒരു പക്ഷേ അയാളുടെ വിശ്വാസത്തിന്റെ ഭാഗമാകാം എന്നാണ് തോന്നിയത് പക്ഷേ മൂന്ന് ദിവസത്തിനുള്ളിൽ അത് സംഭവിച്ചു.ജയൻ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു .

See also  ദിലീപിനെതിരെ പോസ്റ്റിടുന്നതിനു മുൻപ് ലക്ഷ്മി റോയ് വിളിച്ചിരുന്നു അവരുടെ ഓഫ്ഫർ നിരസിച്ച കൊണ്ടാണ് അവർ അങ്ങനെ ചെയ്തത് - സംഭവം ഇങ്ങനെ
ADVERTISEMENTS