
മലയാള സിനിമയിലൂടെ സിനിമ ലോകത്തേക്കെത്തി അവിടെ നിന്നും തമിഴിലേക്ക് ചേക്കേറി വമ്പൻ വിജയങ്ങൾ കോയത സൂപ്പർ താരമാണ് നടൻ വിക്രം. വളരെ ലാളിത്യമാർന്ന പെരുമാറ്റമാണ് വിക്രത്തിന്റെതു. ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അത്രത്തോളം സ്നേഹാദരവ് പിടിച്ചു പറ്റുന്നതാണ്. മലയാളത്തിന് നഷ്‌ടമായ വസന്തം എന്ന് വേണമെങ്കിൽ വിക്രത്തെ കുറിച്ച് പറയാം . കരിയർ മലയത്തിൽ ആരംഭിച്ചെങ്കിലും നായകന്റെ പിന്നിൽ രണ്ടാം വിക്രത്തിനു സ്ഥാനം ലഭിച്ചിരിന്നുള്ളൂ.
പക്ഷേ അപാരമായ അർപ്പണ ബോധവും കഴിവും കൊണ്ട് അദ്ദേഹം തന്റെ സാമ്രാജയം തമിഴ് ജനതയുടെ മനസ്സിൽ കെട്ടപ്പെടുത്തി . ഒരു കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാകുന്നൻ സ്വൊഭാവമാണ് വിക്രത്തിന്റെതു. ഭാരം കുറക്കുക കൂട്ടുക സിക്സ് പാക് ഉണ്ടാക്കുക അങ്ങനെ എന്ത് വേമെങ്കിലും ചെയ്യാൻ വിക്രം റെഡി ആണ് അത്രക്ക് അർപ്പണ ബോധമാണ് ഈ നടന് . വിക്രത്തോട് ചെറുപ്പം മുതലുള്ള അടുത്ത ബന്ധമാണ് പ്രിത്വിരാജിന് സൈന്യം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ മുതല്ല് പരിചയമാണ് എന്ന് താരം പറഞ്ഞിരുന്നു. എന്ന് സൂപ്പർ താരമായി ആരോഗ്യ ദൃഢ ഗാത്രനായി തിളങ്ങി നിൽക്കുന്ന വിക്രം ഒരാപകടത്തെ തുടർന്ന് ഒരിക്കലും ഇനി എണീറ്റ് നടക്കില്ല എന്ന് ഡോക്ടർ മാർ വിധിയെഴുതിയ വ്യക്തിയാണ്. ആ സംഭവം പ്രിത്വിരാജ് വെളിപ്പെടുത്തിയിരുന്നു.
ബൈക്കും ട്രെക്കും കൂട്ടിയിടിച്ചു അത്യാസന്ന നിലയിൽ ആയിരുന്നു ഒരു സമയത് വിക്രം അന്ന് കാലുകൾക്ക് സാരമായ പരിക്കേറ്റ താരം ഇനി ഒരിക്കലും എണീറ്റ് നടക്കില്ല എന്ന് ഡോക്ടർ മാർ വിധിയെഴുതിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അർപ്പണബോധമാണ് ഈ ഉയരങ്ങളിൽ എത്തിച്ചത് എന്നും പുതു തലമുറ പടമാക്കേണ്ട വ്യക്തിയാണ് എന്നും പൃഥ്‌വി പറയുന്നു.
രാവണിന്റെ ചിത്രീകരണ സമയത്തു തന്നോട് കാട്ടിയ സ്നേഹവും അനുകമ്പയും പ്രീതി പങ്ക് വെക്കുന്നുണ്ട്. ആ സമയത്തു ജിമ്മിൽ വച്ച് അന്നത്തെ അപകടത്തിൽ കാലിലുണ്ടായ മുറിവിന്റെ പാടുകൾ തന്നെ കാട്ടിയിരുന്നു എന്നും അത് കണ്ടു താൻ അന്തം വിട്ടു പോയി എന്നും വിക്രം പറയുന്നു. ആ മുറിവുകൾ കണ്ടാൽ ഈ ആൾ കസേരയിൽ നിന്ന് പോലും എഴുനേൽക്കുമെന്നു നമുക്ക് ചിന്തിക്കാൻ കഴിയില്ല എന്നും അത്രക്കും ഭീകരമാണ് എന്നും പൃഥ്‌വി പറയുന്നു. പക്ഷേ അവിടെ നിന്നാണ് ഇത്രയും കഠിനമായ സംഘട്ടന രംഗങ്ങളും ബോഡിയിലുള്ള മാറ്റങ്ങളുമൊക്കെ വിക്രം നടത്തുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.