അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലം എന്ന് പറയാം സിനിമ മേഖലയെ. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം കൂടെ കൂടിച്ചേർന്നിട്ടാണ് ഓരോ സിനിമയും പുറത്തിറങ്ങുന്നത്. രാശിയില്ലാത്തതിന്റെ പേരിൽ മാറ്റപ്പെട്ട നടി നടന്മാർ പണ്ട് മാത്രമല്ല ഇപ്പോഴും നിരവധിയുണ്ട്. അത് കാലമിത്ര മാറിയുമെങ്കിലും മാറാതെ നിൽക്കുകയാണ്.
മോഹൻലാൽ നായകനായ ഭദ്രൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിനും പറയാൻ ഇങ്ങനെ ഒരു കഥയുണ്ട്. മോഹൻലാൽ ഇരട്ട കഥാപാത്രമായി എത്തിയ ‘ഉടയോൻ’ എന്ന സിനിമ പരാജയപ്പെട്ട തിന് കാരണവും ഇത്തരമൊരു വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉടയോനിൽ മോഹൻലാലിന്റെ പ്രതിനായകനായി വരുന്നത് നടൻ സലിം ഘൗസ ആയിരുന്നു. ഇതിനു മുൻപ് സലിം ഘൗസ മോഹൻലാലും ഒന്നിച്ച് പടം താഴ്വാരമായിരുന്നു.
ഈ ചിത്രത്തിലെ മോഹൻലാലിൻറെ വില്ലനെ കാണിക്കാൻ വേണ്ടി ഇൻട്രൊഡക്ഷൻ സീൻ കുറച്ച് ഭീകരമാക്കാൻ ഭദ്രൻ തീരുമാനിച്ചു. അതിനു വേണ്ടി ഭദ്രൻ ആദ്യം പറഞ്ഞിരുന്നത് ഒരു ഇറച്ചിവെട്ട് കടയിൽ ചോര ഇറ്റു വീഴുന്ന ആടിന്റെ കാളയുടെ തലയുടെ രൂപമായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷൻ പൊള്ളാച്ചി ആയിരുന്നു നിശ്ചയിച്ചിരുന്നത്. അവിടത്തെ ഒരു കവലയിൽ ആയിരുന്നു ഷൂട്ടിംഗ് ആരംഭിക്കേണ്ടത്. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് പോകവേ മധ്യത്തിൽ വച്ച് ഭദ്രകാളി ക്ഷേത്രം കാണുകയും അതിലെ ദ്വാരപാലകന്റെത് പല്ലുന്തിച്ച ഭീഭത്സമായ ഒരു രൂപമായിരുന്നു അത്.
ഇതിനു മുൻപിൽ ആയിട്ട് വരത്തക്കവിധം കാളത്തലയുടെ രൂപം സെറ്റ് ചെയ്യാനാണ് ഭദ്രൻ പറഞ്ഞത്. കാളത്തലയും ആ ദ്വാരപാലകന്റെ രൂപവും ഒരുമിച്ച് ചേർത്ത് വെച്ച് സ്റ്റിൽസ് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമ്പലത്തിന് അടുത്ത് വച്ച് അങ്ങനെ ഒരു രംഗം ഷൂട്ട് ചെയ്യുന്നത് നല്ലതല്ല എന്ന് അണിയറ പ്രവർത്തകർ പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല.
ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതിനുശേഷം എല്ലാവരും സ്റ്റീൽസ് നോക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയാണ് ഉണ്ടായത് കാരണം അമ്പലത്തിന്റെയും രാക്ഷസ രൂപത്തിന്റെയും ദൃശ്യങ്ങൾ മാത്രം കാണാനില്ല അതിനു മുൻപും അതിന് ശേഷവും എടുത്ത എല്ലാ ദൃശ്യങ്ങളും അതിലുണ്ടായിരുന്നു എന്നാൽ ഇത് മാത്രം ഉണ്ടായിരുന്നില്ല.
ലൊക്കേഷൻ സന്ദർശനം കഴിഞ്ഞ് ചിത്രങ്ങളുടെ പ്രിൻറ് എടുത്തു കൊടുക്കുമ്പോൾ അതിൽ ആ ഒരു ചിത്രം ഉണ്ടായിരുന്നില്ല. എന്നാൽ ബാക്കി ചിത്രങ്ങൾ കൊടുക്കുമ്പോൾ പ്രിന്റർ വലിയ ശബ്ദത്തോടെ നിലയ്ക്കുകയും പ്രവർത്തിക്കാതെ ആവുകയുംചെയ്തു.
ഭദ്രന്റെ പിടിവാശി മൂലമാണ് അങ്ങനെ ഒരു ചിത്രമെടുത്തത് ഈ ഒരു കാരണം മൂലമുണ്ടായ ദൈവകോപം ആകാം വലിയ ബഡ്ജറ്റിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്ന ഉടയോൻ എന്ന സിനിമ പരാജയപ്പെടാനുള്ള കാരണമെന്നാണ് സിനിമ ലോകത്തെ പൊതുവെയുള്ള വിശ്വാസം.