ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു അഭിനയത്രിയായിരുന്നു മയൂരി. ആകാശഗംഗ എന്ന ഒറ്റ ചിത്രം മാത്രം മതി മയൂരിയെ പ്രേക്ഷകർക്ക് ഓർമിച്ച് വയ്ക്കാൻ ഇപ്പോഴും ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനവും മുഖവും ആരെയും ഒന്ന് ഭയത്തിലാഴ്ത്തുന്നത് തന്നെയാണ് എന്നാൽ സിനിമ ലോകത്ത് നിർഭാഗ്യങ്ങളുടെ ഒരു വലിയ ഘോഷയാത്ര തന്നെയായിരുന്നു മയൂരിയെ കാത്തിരുന്നത്.
22 മത്തെ വയസ്സിൽ തന്നെ മരണം തിരഞ്ഞെടുക്കുകയായിരുന്നു മയൂരി ചെയ്തത്. നടിയുടെ മരണത്തെക്കുറിച്ച് അടുത്തകാലത്ത് ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറയുന്നിരുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സമ്മർ ഇൻ ബേത് ലേഹം എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം എങ്കിലും താരത്തെ മലയാളികൾ അടക്കം ശ്രദ്ധിക്കാൻ കാരണമായത് അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി താരത്തെ തേടിയെത്തിയ കഥാപാത്രമായിരുന്നു. ഈ കഥാപാത്രത്തിന് ശേഷം കൂടുതലും ശ്രദ്ധ നേടിയത് വിനയൻ ഒരുക്കിയ ആകാശഗംഗ എന്ന ചിത്രത്തിലെ മായഗംഗ എന്ന കഥാപാത്രം തന്നെ. ഇതോടെ മലയാളത്തിൽ നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച മയൂരിക്ക് അവിടെ വേദനകൾ മാത്രമായിരുന്നു ലഭിച്ചത്.
നല്ല അവസരങ്ങൾ ലഭിച്ചില്ല എന്ന് മാത്രമല്ല അന്യഭാഷകളിൽ ടൈപ്പ് കാസ്റ്റിംഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനൊപ്പം താരത്തിന്റെ അതേ മുഖച്ഛായയുള്ള ഒരു പെൺകുട്ടിയുടെ അശ്ലീല വീഡിയോ കൂടി ഇറങ്ങിയതോടെ അത് നടിയാണ് എന്ന് എല്ലാവരും ഉറപ്പിച്ചു. അതോടൊപ്പം തന്നെ കരിയർ ഏകദേശം അവസാനിച്ചു എന്ന് മയൂരിക്ക് മനസ്സിലാക്കാൻ സാധിച്ചു. കസ്തൂരിമാൻ എന്ന സിനിമയിൽ സോനാ നായർ അവിസ്മരണീയമാക്കിയ വേഷം തമിഴിൽ ചെയ്യാനിരുന്നത് മയൂരി ആയിരുന്നു.
ആ കഥാപാത്രത്തെ കുറിച്ച് ലോഹിതദാസിനോട് സംസാരിക്കാൻ ഒരിക്കൽ അദ്ദേഹത്തെ ഫോൺ വിളിച്ചപ്പോൾ തിരക്കിലായിരുന്ന അദ്ദേഹം താനിപ്പോൾ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതോടെ തന്നെ ഒഴിവാക്കുകയാണ് എന്ന് തോന്നിയ മയൂരി ജീവിതത്തിൽ ഇനി തനിക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ല എന്ന് മനസ്സിലാക്കി.
അതോടൊപ്പം ഉദരരോഗം കൂടി പിടിമുറുക്കിയതോടെ ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന് മയൂരിയ്ക്ക് തോന്നിത്തുടങ്ങി. സിനിമയിൽ ഇനി താൻ പ്രതീക്ഷിക്കുന്നതുപോലെ മികച്ച അവസരങ്ങൾ തന്നെ തേടി എത്തില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം ജീവിച്ചിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാത്തതുകൊണ്ട് മരണം തിരഞ്ഞെടുത്തുന്നു എന്ന് അവർ അവസാന വാചകങ്ങളായി സഹോദരന് ഒരു കുറിപ്പ് എഴുതിയത്.
ആ കുറിപ്പ് ഇന്നും ചർച്ച നേടുന്നുണ്ട്. ഇതൊക്കെ ആയിരിക്കാം മയൂരിയുടെ മരണത്തിന്റെ കാരണങ്ങൾ എന്നാണ് ശാന്തിവള ദിനേശ് പറയുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.