ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നത്- നടി സുനിതയുടെ അഹങ്കാരം തീർക്കാൻ അന്ന് ലാൽ ജോസ് ചെയ്തത്.

4431

ഒന്നോ രണ്ടോ ചിത്രത്തിൽ അഭിനയിച്ചാൽ ഇപ്പോൾ പലരും വലിയ സൂപ്പർ സ്റ്റാറിന്റെ ജാഥയുമായി നടക്കുന്നത് സിനിമ മേഖലയിൽ സാധാരണമാണ്. അത്തരക്കാർ സിനിമയിൽ അധികകാലം നിലനിൽക്കില്ല എന്നത് മറ്റൊരു വസ്തുതയും.തൊണ്ണൂറുകളിലെ മാലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു സുനിത മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ സുനിത ഇപ്പോൾ മുഖ്യധാരാ സിനിമയിൽ നിന്നും പൂർണമായും അപ്രത്യക്ഷമായിരിക്കുകയാണ്.ജായറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായ പൂക്കളം വരവായിൽ ഒരു പ്രധാന വേഷം ചെയ്തത് സുനിതയാണ് ആ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന ഒരു കാര്യം ചിത്രത്തിന്റെ സഹ സംവിധായകനും ഇപ്പോളത്തെ സൂപ്പർ ഹിറ്റ് സംവിധായകനുമായ ലാൽ ജോസ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ലാൽ ജോസും സുനിതയും തമ്മിൽ ഒരു ഉടക്കുണ്ടായി.ഷൂട്ട് റെഡി ആയി എന്ന വിവരം രണ്ടു മൂന്ന് തവണ സുനിതയെ അറിയിച്ചിട്ടും സുനിത വരാൻ കൂട്ടാക്കിയില്ല അതിന്റെ കാരണം തിരക്കിയ ലാൽ ജോസിന് മറുപിടി നൽകിയത് സുനിതയുടെ ആയ ആയിരുന്നു. അവരുടെ മറുപിടി ഞെട്ടിക്കുന്നതായിരുന്നു.ലാൽ ജോസ് സുനിതയെ പേരെടുത്തു ആയിരുന്നു വിളിച്ചിരുന്നത്.ഇത് നടിക്ക് ഒട്ടും ഇഷ്ടമായില്ല ഒരു സഹ സംവിധായകൻ തന്നെ പേരെടുത്തു വിളിച്ചതിൽ സുനിതക്ക് അതൃപ്തി ഉണ്ടായിരുന്നു .

ADVERTISEMENTS
   
READ NOW  ഇനി ആ മുഴ വളർന്നാൽ എന്റെ കാഴ്ച ശ്കതി ഇല്ലാതാകും - ജീവിതത്തിലെ പ്രതിസന്ധികൾ പറഞ്ഞു നടൻ കിഷോർ പീതാംബരൻ

ഇത്രയും വലിയ നടിയെ ആരെങ്കിലും പേര് വിളിക്കുമോ ഒന്നുകിൽ സുനിതാമ്മ എന്നോ അതല്ലെങ്കിൽ മാഡം എന്നോ വിളിക്കണം എന്ന് ആയ ലാൽ ജോസിനോട് പറഞ്ഞു.അവർക്ക് പേര് നല്കിയിരിക്കുന്നതുവിളിക്കാനല്ല പിന്നെ കേരളത്തിൽ അങ്ങനെ ‘അമ്മ വിളി ഒന്നും പതിവില്ല എന്നും പേര് തന്നെ ഇനിയും വിളിക്കുകയുള്ളു എന്ന് ലാൽ ജോസ് പറഞ്ഞിരുന്നു.അതോടെ പ്രശ്നം രൂക്ഷമായി സംവിധായകൻ കമൽ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത് . പിന്നീട് സിനിമയുടെ ചിത്രീകരണം തീരുന്ന വരെ സുനിതയോട് താൻ മിണ്ടിയില്ല എന്നും ലാൽ ജോസ് ഓർക്കുന്നു

ADVERTISEMENTS