“എന്നാലും എന്റെ പപ്പുവേട്ടാ നിങ്ങളെന്നോട് ഇത് ചെയ്തുവല്ലോ” മോഹൻലാൽ പറഞ്ഞ ആ വാക്കുകൾ പപ്പുവേട്ടന് വലിയ വിഷമമുണ്ടാക്കി . അക്കഥ ഇങ്ങനെ

27628

മലയാളം സിനിമയിൽ പകരക്കാരനില്ലാത്ത കലാകാരൻ നെറ്റിയിൽ ഒരു തൂവാലക്കെട്ടും കൈലി മുണ്ടും ടി ഷർട്ടുമിട്ട് സിനിമ ലോകത്തു നിറ സനിഗ്ദ്യമായിരുന്ന കലാകാരൻ .പദ്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അദ്ദേഹം മരിച്ചു മണ്മറഞ്ഞിട്ടും ഇന്നും ഓരോ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്. മോഹൻലാൽ ഒരിക്കൽ പപ്പുവിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ചു മാതൃഭൂമിക്ക് നൽകിയ അനുസ്മരണ കുറിപ്പിൽ കുതിരവട്ടം പപ്പു എന്ന കലാകാരനെ കുറിച്ച് വാചാലനായിരുന്നു .

ലാൽ തിരനോട്ടത്തിൽ ആദ്യമായി അഭിനയിക്കുന്ന സമയത്തു പപ്പു മലയാള സിനിമയിൽ വളരെ തിരക്കുള്ള ഒരു കലാകാരനാണ്. മലയാളത്തിന്റെ അക്കാലത്തെ ഒട്ടു മിക്ക സൂപ്പർ സ്റ്റാറുകളുമായി അദ്ദേഹം സ്ക്രീൻ പങ്കിട്ടിരുന്നു. പച്ചയായ മനുഷ്യനാണ് പപ്പുവെന്നു മോഹൻലാൽ പറഞ്ഞിരുന്നു. തന്റെ തീക്ഷണമായ ജീവിതാനുഭവങ്ങളാണ് ഈ ചിരിയായി പുറത്തു വരുന്നത് എന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് മോഹൻലാൽ ഓർക്കുന്നു.

ADVERTISEMENTS
READ NOW  ഒരു മനോഹര സിനിമ ഒരുക്കാനായി നിങ്ങളുടെ മനസ്സ് തുടിക്കുന്നുണ്ടോ - ഒരു വായന

പപ്പുവേട്ടൻ എന്ന കലാകാരനിലൂടെ ഒരിക്കൽ സഹൃദത്തിന്റെ വലിയ ഒരു തണൽ മരം തനിക്കു ലഭിച്ചിരുന്നു എന്ന് ലാൽ പറയുന്നു. സെറ്റിൽ എപ്പോഴും ചിരിപ്പൂരമായിരിക്കും പപ്പുവേട്ടനുണ്ടെങ്കിൽ എന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു. ഒരിക്കൽ പ്രിയദർശൻ കുതിരവട്ടം പപ്പുവിനെ കുറിച്ച് തന്നോട് പറഞ്ഞ കാര്യവും മോഹൻലാൽ പങ്കിടുന്നുണ്ട് . ചില കഥകൾ കേൾക്കുമ്പോൾ ചില കഥാപാത്രങ്ങൾ മനസ്സിൽ വരുമ്പോൾ അത് പപ്പുവേട്ടൻ ചെയ്തിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് ഓർത്തു പോയി എന്നും , ഇപ്പോൾ അത്തരം കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും ആകുന്നില്ല . അത്തരം കഥാപാത്രങ്ങൾ വളരെ അനായാസമായി ചെയ്തിരുന്നവരെല്ലാം പോയി എന്ന് വളരെ സങ്കടത്തോടെ അന്ന് പ്രിയദർശൻ പറഞ്ഞതായി ലാൽ പറയുന്നു.

ഭക്ഷണ പ്രിയനായ പപ്പുവിനോടൊപ്പമുള്ള ഒരു മുഹൂർത്തം അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. പപ്പുവേട്ടൻ ഷൂട്ടിങ്ങിനു വരുമ്പോഴെല്ലാം കോഴിക്കോടൻ ഹൽവ വാങ്ങിക്കൊണ്ടു വരണം എന്ന് ഞാൻ സ്ഥിരം പറയുമായിരുന്നു. ഒരിക്കൽ ഹൽവ കിട്ടാതെ വന്നപ്പോൾ ഞാൻ പറഞ്ഞു എന്നാലും എന്നോടിങ്ങനെ ചെയ്തല്ലോ പപ്പുവേട്ടാ എന്ന്. തികച്ചും തമാശയായി പറഞ്ഞത് അന്ന് അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. അത്രക്ക് നിഷ്ക്കളങ്കമായ മനസ്സായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിന്റെ ചൂടും ചൂരും അറിഞ്ഞതുകൊണ്ടാകാം അസാമാന്യമായ ഒരു ധൈര്യാമായിരുന്നു അദ്ദേഹത്തിന്, ഇപ്പോഴും തന്റെ യാത്രകളിൽ ഷൂട്ടിംഗ് സെറ്റുകളിൽ തിരക്കേറിയ കവലകളിൽ ഒക്കെ ആ തൂവാല കൊണ്ടുള്ള നെറ്റിയിലെ കെട്ടും കൈലി മുണ്ടും ടി ഷർട്ടുമായി അയാൾ ജീവിക്കുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു.

READ NOW  മോഹൻലാലിനെ അപമാനിക്കാൻ വേണ്ടി മാത്രം 'സൂപ്പർ സ്റ്റാർ സരോജ് കുമാര്‍' എന്ന സിനിമയെടുത്ത സംവിധായകന്‍ സജിന്‍ രാഘവന് പിന്നീട് സംഭവിച്ചത് അന്ന് മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം നല്‍കിയ കിടിലന്‍ മറുപടി
ADVERTISEMENTS