വൻ വിജയമായി മാറേണ്ട ആ മോഹൻലാൽ ചിത്രത്തിൽ ലാലിനോടുള്ള ജനങ്ങളുടെ സ്നേഹം മനസിലാക്കാതെ ഞാൻ ചെയ്ത തെറ്റ് അതിന്റെ പരാജത്തിന് കാരണമായി പ്രിയദർശൻ

99472

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ . പ്രിയദർശൻ ചിത്രങ്ങൾ എന്നത് പ്രേക്ഷകരുടെ പ്രീയങ്കരമാണ് . മലയാളത്തിലെ ഏറ്റവും മികച്ച ഹിറ്റ് മേക്കർ ജോഡികൾ ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് . കിലുക്കം, മിന്നാരം, ചിത്രം, തേൻമാവിൻ കൊമ്പത്ത് തുടങ്ങി ഹിറ്റുകളുടെ നീണ്ട നിര തന്നെയുണ്ട് പ്രിയദർശൻ മോഹൻലാൽ ടീമിന്.

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ക്ലൈമാക്‌സിൽ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്ത വന്ദനം പ്രിയൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നതാണ്. വന്ദനം എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് പ്രിയദർശൻ വെളിപ്പെടുത്തുന്നു. വന്ദനം റിലീസാകുന്നത് 1989 ൽ ആണ് വളരെ രസകരങ്ങളായ നർമ്മ രംഗങ്ങൾ ആണ് വന്ദനത്തിലേതു പ്രത്യേകിച്ചും നടൻ മുകേഷുമായുള്ള മോഹൻലാലിൻറെ രംഗങ്ങൾ,ജഗദീഷും,പപ്പുവുമൊക്കെ വളരെ രസകരമായ നർമ്മ മുഹൂർത്തത്തിൽ എത്തുന്നുണ്ട്

ADVERTISEMENTS

എന്നാൽ ചിത്രത്തിലെ നായകന് നായികയുമായി ഒന്നിക്കാൻ കഴിയാതെ വരുന്ന ക്ലൈമാക്സ് രംഗം പ്രേക്ഷകർക്ക് അത്ര സ്വീകാര്യമായില്ല.

READ NOW  സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

വന്ദനം എന്ന തന്റെ സിനിമയെ കുറിച്ച് അന്ന് പ്രിയൻ പറഞ്ഞത് ഇങ്ങനെ

ചിത്രത്തിന്റെ ക്ളൈമാക്സ് അങ്ങനെ അവസാനിപ്പിച്ചത് വലിയ ഒരു പാളിച്ചയായ് ആണ് ഞാൻ കാണുന്നത്.മോഹൻലാലിൻറെ ആ സമയത്തെ പ്രേക്ഷക പ്രീതിയും വിപണി മൂല്യവുമൊക്കെ നോക്കാതെ ഒരു വാണിജ്യ ചിത്രത്തിന് അങ്ങനെ ഒരു ക്ളൈമാക്സ് ഒരുക്കരുതായിരുന്നു.അത്തരം ഒരു ക്ളൈമാക്സ് ഒരിക്കലും പ്രേക്ഷകർക്ക് സ്വീകാര്യമായിരുന്നില്ല.പക്ഷേ തെലുങ്കിൽ താൻ ചിത്രം ചെയ്തപ്പോൾ അത് തിരുത്തി ആണ് ചിത്രീകരിച്ചത്.ഒരു സ്വോകാര്യ മീഡിയ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് പ്രിയദർശൻ ഇത് പറഞ്ഞത്.

 

ADVERTISEMENTS