ഞാനിന്നും ജീവിക്കുന്നത് ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാനായിട്ടാണ്.രജനീകാന്തിന്റെ, ആരുടേയും നെഞ്ചുലയ്ക്കുന്ന പ്രണയകഥ വെളിപ്പെടുത്തി ശ്രീനിവാസൻ.

12529

പ്രണയമെന്ന വികാരം മനുഷ്യനെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നോ എങ്ങനെയൊക്കെ ആക്കി തീർക്കുമെന്നോ പറയാൻ കഴിയില്ല. എല്ലാവരുടെ മനസിലും ഉണ്ടാകും നടക്കാതെ പോയ ഒരു പ്രണയത്തിന്റെ അവശേഷിപ്പുകൾ.

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നഷ്ട പ്രണയത്തെ കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പുറംലോകം അറിഞ്ഞതുതന്നെ 2008 ൽ പുറത്തിറങ്ങിയ ദി നെയിം ഈസ് രജനികാന്ത് എന്ന ജീവചരിത്ര പുസ്തകത്തിലൂടെയാണ്. . ഈ പുസ്തകത്തിന്റെ രചയിതാവ് ഡോ. ഗായത്രി ശ്രീകാന്ത് അദ്ദേഹത്തിൻറെ ആദ്യ പ്രണയത്തെ വിശേഷിപ്പിച്ചത് ‘ചുവന്ന സാരിയും മുല്ലപ്പൂവും ധരിച്ച പെൺകൊടിയെന്നാണ്.

ADVERTISEMENTS
   

പുസ്തകം ഇറങ്ങിയെങ്കിലും ഈ വാർത്ത ഒരുപാട് ആൾക്കാരിൽ എത്തിയിരുന്നില്ല. 1994 ലെ ബാഷ സിനിമയിൽ അഭിനയിച്ച സഹനടനായ മലയാളത്തിന്റെ സ്വന്തം ശ്രീ ദേവനോട് അദ്ദേഹം ഒരു പാർട്ടിക്കിടയിൽ വച്ച് മനസ്സ് തുറക്കുകയും വളരെയധികം വികാരാധീനനാകുകയും ചെയ്തു.2019 ൽ ഒരു ഇന്റർവ്യൂവിനിടെയാണ് അദ്ദേഹം ഈ കഥ വെളിപ്പെടുത്തുന്നത്.

ഈ പ്രണയ കഥ നടക്കുമ്പോൾ അദ്ദേഹം സൂപ്പർസ്റ്റാർ രജനീകാന്ത് അല്ല ,സാധാരണ ഒരു ബസ് കണ്ടക്ടർ ശിവാജി റാവു ഗെയ്‌ക്‌വാദ് ആണ്. ബെംഗളൂരു ബസുകളിൽ യാത്രക്കാർ പിൻവാതിലിലൂടെ ബസിൽ കയറി മുൻവാതിലിലൂടെയാണ് ഇറങ്ങുന്നത്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ബസിൽ ഒരു ദിവസം ഒരു യുവതി മുൻവശത്തെ വാതിലിലൂടെ ബസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നത് രജനികാന്ത് ശ്രദ്ധിച്ചു.

ഒരു കണ്ടക്ടറെന്ന നിലയിൽ, അദേഹം അവളെ തടയാൻ ശ്രമിച്ചു. ആ പെൺകുട്ടിയോട് പറഞ്ഞു മുന്വാതിലിലൂടെയല്ല കയറേണ്ടതെന്നും പിവാതിലിലൂടെ കയറൂ എന്നും. പക്ഷേ അവൾ അദ്ദേഹത്തോട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും രജനികാന്തിനെ മറികടന്ന് മുൻവാതിലിലൂടെ തന്നെ അകത്തേക്ക് കയറുകയും ചെയ്തു . ഒരു സിനിമ സ്റ്റൈൽ ലവ് സ്റ്റോറി അവിടെ ഉടലെടുത്തു. എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന നിർമ്മല എന്ന ഈ യാത്രക്കാരിയുമായുള്ള രജനിയുടെ ബന്ധം പൂത്തുതളിര്ത്തു. അവൾ രജനിയുടെ നിമ്മിയായിരുന്നു.

ഒരിക്കൽ രജനികാന്ത് നിർമ്മലയോട് പറഞ്ഞു ഞാൻ അഭിനയിക്കുന്ന നാടകം നടക്കുന്നുണ്ട് അത് കാണാൻ വരണമെന്ന്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം നിർമ്മല അതിനു സാക്ഷിയായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രജനികാന്തിന് ഒരു കോൾ ലെറ്റർ ലഭിച്ചു. തന്റെ പ്രവേശനം സ്‌ഥിരീകരിച്ചുകൊണ്ടായിരുന്നു ആ ലെറ്റർ .

താൻ അപേക്ഷിക്കാതെ തനിക്കു എങ്ങനെ ആ ലെറ്റർ വന്നുവെന്നു കുഴങ്ങിയ രജനികാന്തിനോട് നിർമല പറഞ്ഞു.

“നിങ്ങൾ വളരെ നന്നായി അഭിനയിക്കുന്നു. നിങ്ങൾ വളരെ പ്രത്യേകതയുള്ള ആളാണ് എന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളെ സിനിമാ പോസ്റ്ററുകളിൽ കാണണം. തിയേറ്ററുകൾക്ക് മുന്നിൽ നിങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ കാണണം. നിങ്ങൾ ഇന്ത്യയൊട്ടാകെ പ്രശസ്തനായ ഒരു നടനാകണം. . ആ നാടകത്തിൽ നിങ്ങളെ കണ്ടപ്പോൾ ഞാൻ ബിനൊക്കെയാണ് സങ്കൽപ്പിച്ചത് അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ പേരിൽ അപേക്ഷിച്ചത്.”

നിർമ്മലയുടെ നിരന്തര ആവശ്യപ്രകാരമാണ് രജനി പോകാൻ സമ്മതിക്കുന്നത്. കോഴ്‌സ് തുടരാൻ പണമില്ലെന്ന ആശങ്ക രജനി പ്രകടിപ്പിച്ചെങ്കിലും, ജോലി ഉപേക്ഷിക്കാൻ നിർമല അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുകയും കുറച്ച് പണം നൽകി ചെന്നൈയിലേക്ക് അയയ്ക്കുകയും ചെയ്തു.

നിർമ്മലയെ കാണാൻ രജനി ബാംഗ്ലൂരിൽ തിരിച്ചെത്തിയപ്പോൾ, അവളെ എവിടെയും കണ്ടില്ല. രജനിയുടെ സുഹൃത്തുക്കൾ അവളുടെ വീട് സന്ദർശിച്ചപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു, അവർ മാറിപ്പോയതായി അയൽക്കാർ പറഞ്ഞു.

രജനീകാന്ത് ദേവനോട് പറഞ്ഞു, “ഞാൻ ഇപ്പോൾ ഒരു താരമാണ്, അവൾ സങ്കൽപ്പിച്ചതുപോലെ ഞാൻ ഇപ്പോൾ പോസ്റ്ററുകളിൽ ഉണ്ട്, എനിക്ക് പേരും പ്രശസ്തിയും സമ്പത്തും ഉണ്ട്. ഞാൻ അവളെ വീണ്ടും കാണാത്തതിന്റെ രണ്ട് കാരണങ്ങൾ മാത്രമേ എനിക്ക് മനസ്സിലാക്കാൻ കഴിയൂ.

ഒന്നുകിൽ അവൾ. ജീവിച്ചിരിപ്പില്ല അല്ലെങ്കിൽ അവൾ എവിടെയോ എന്റെ വളർച്ചയ്ക്ക് പൂർണ്ണഹൃദയത്തോടെ സാക്ഷ്യം വഹിക്കുന്നു.” അവളെ ഒന്ന് കാണുക എന്നതാണ് എന്റെ ജീവിത ലക്‌ഷ്യം അദ്ദേഹം കണ്ണീരോടെയാണ് പറഞ്ഞവസാനിപ്പിച്ചത്

“ഇപ്പോഴും ഞാൻ എവിടെ പോയാലും, അത് ഹിമാലയമോ അമേരിക്കയോ കോടമ്പാക്കമോ മദ്രാസോ ബാംഗ്ലൂരോ ആകട്ടെ, ഞാൻ തെരുവിൽ തിരയുന്ന ഒരാൾ നിമ്മിയെയാണ്. ഇപ്പോഴും അവളെ എവിടെയെങ്കിലും കാണാൻ കഴിയുമോ എന്ന് എന്റെ കണ്ണുകൾ തിരയുന്നു.”

ഹൃദയഭേദകമായ ഈ പ്രണയകഥ രജനികാന്തിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബാച്ച്‌മേറ്റും സുഹൃത്തുമായ മലയാളം നടൻ ശ്രീനിവാസനും 2019-ൽ പങ്കിട്ടു. ശ്രീനിവാസന്റെ കഥ 2022-ൽ വൈറലായ സോഷ്യൽ മീഡിയ ക്ലിപ്പ് ആയി മാറി

ADVERTISEMENTS
Previous articleഈ രാജ്യത്ത് ഭാര്യയുടെ ജന്മദിനം മറന്നാൽ നിങ്ങൾക്ക് 5 വർഷം തടവ് ശിക്ഷ ലഭിച്ചേക്കാം
Next articleമരുമകന്റെ കല്യാണത്തിന് അമ്മാവൻ വീടിന്റെ മുകളിൽ നിന്ന് ജനങ്ങൾക്ക് നോട്ട് കെട്ടുകൾ വാരി എറിയുന്ന വൈറൽ വീഡിയോ കാണാം സിനിമയെ വെല്ലും ഈ രംഗം