തമിഴ് സിനിമ ലോകത് വലിയ കോളിളക്കങ്ങളും വിവാദങ്ങളും ഉണ്ടാക്കിയ പ്രണയമായിരുന്നു തമിഴകത്തെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന ചിമ്പുവും ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയും തമ്മിലുള്ളത്.ഇവരുടെ പ്രണയവും പ്രണയ തകർച്ചയുമെല്ലാം പഴയ കഥയല്ലേയെന്ന് പറയാൻ വരട്ടെ… പുതിയ കഥയുമായി ചിമ്പു അടുത്ത കാലത്തു രംഗത്തെത്തിയിരുന്നു.അന്ന് ഇരുവർക്കുമിടയിലുള്ള സ്വോകാര്യ ചിത്രങ്ങൾ ലീക്ക് ആയതിൽ ചിമ്പു വലിയ പഴി കേട്ടിരുന്നു. താനും നയൻതാരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരിൽ ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പു പറയുന്നത്.
ആ ചിത്രങ്ങളുടെ കാര്യത്തിൽ താൻ നിരപരാധിയാണ് എന്നാണ് ചിമ്പു പറയുന്നത്. ആ ചിത്രങ്ങൾ ദുബായിയിൽ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാൽ അന്നെടുത്ത ചിത്രങ്ങൾ എങ്ങനെയാണ് ലീക്കായതെന്ന് ഇന്നും തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.ജീവിതത്തിൽ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ചിമ്പു വെളിപ്പെടുത്തിയത്.
ചിമ്പുവുമായുള്ള പ്രണയതകർച്ചയ്ക്ക് ശേഷം നയൻതാര പിന്നീട് വിവാഹിതനായ പ്രഭുദേവയുമായി പ്രണയത്തിലായി എന്നാൽ ആ പ്രണയം അധികകാലം നീണ്ടു നിന്നില്ല. അത് വളരെ പെട്ടാണ് തകർന്നു. നയൻതാരയുമായി വിവാഹം കഴിക്കാൻ വേണ്ടി പ്രഭുദേവ തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ വരെ തുനിഞ്ഞിരുന്നു. പിന്നീട് പ്രഭുദേവയുമായുള്ള പ്രണയതകർച്ചക്ക് ശേഷം നയൻതാര ഇപ്പോഴത്തെ കാമുകനായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാവുകയും ഇരട്ട കുട്ടികളുടെ അച്ഛനമ്മമാരാവുകയും ചെയ്തു.