Advertisement
Home MOVIES നായകനായ മമ്മൂട്ടി പോലുമറിയാതെ ജോഷി തന്റെ ആ കലിപ്പ് തീര്‍ത്തത് ഇപ്രകാരം

നായകനായ മമ്മൂട്ടി പോലുമറിയാതെ ജോഷി തന്റെ ആ കലിപ്പ് തീര്‍ത്തത് ഇപ്രകാരം

3717
ADVERTISEMENTS

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ന്യൂഡല്‍ഹിയും നിറക്കൂട്ടും കൌരവരും സംഘവും നായര്‍സാബുമെല്ലാം ആ കൂട്ടുകെട്ടിന്റെ വിജയ ചിത്രങ്ങൾ ആണ്.നിറക്കൂട്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു രസകരമായ കഥയുണ്ട്. അത് ജോഷിയുടെ വാശിയുടെ കഥയാണ്. നിറക്കൂട്ടില്‍ മമ്മൂട്ടി ജയില്‍പ്പുള്ളിയുടെ വേഷത്തിലാണ്. ആ കഥാപാത്രത്തിനായി ജോഷിയും ഡിസൈനര്‍ ഗായത്രി അശോകനും തീരുമാനിച്ചത് തലമൊട്ടയടിച്ച രൂപവും കുറ്റിത്താടിയുമുല്ല ഒരു പരുക്കൻ രൂപമാണ് .

ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന ‘യാത്ര’ എന്ന സിനിമയിലും അതേസമയം തന്നെ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിറക്കൂട്ടിന്റെ ലുക്ക് ഇഷ്ടപ്പെട്ട ബാലു മഹേന്ദ്ര ‘യാത്ര’യിലും മമ്മൂട്ടിക്ക് ആ രൂപം മതി എന്ന് തീരുമാനിച്ചു. ഇതറിഞ്ഞ ജോഷിക്ക് വാശിയും റ്റെൻഷ്യനുമായി. താന്‍ മനസില്‍ ആഗ്രഹിച്ച നായകൻറെ രൂപം മറ്റൊരു ചിത്രത്തിലൂടെ പുറത്തുവന്നാല്‍ ശരിയാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പിന്നെ ജോഷി രാപ്പകല്‍ ഇല്ലാതെ അധ്വാനമായിരുന്നു. യാത്ര റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പെങ്കിലും നിറക്കൂട്ട് പ്രദര്‍ശനത്തിന് എത്തിക്കണമെന്നായിരുന്നു ജോഷിയുടെ വാശി. മമ്മൂട്ടി പോലുമറിയാതെയാണ് നിറക്കൂട്ട് യാത്രയ്ക്ക് മുമ്പേ എത്തിക്കാന്‍ ജോഷി ശ്രമിച്ചത്.

READ NOW  ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രഭാസ് ഉടൻ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തേക്കും അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നം ഇത്

അവസാനം ജോഷി ആ ഉദ്യമത്തിൽ വിജയിക്കുക തന്നെ ചെയ്തു. യാത്ര റിലീസാകുന്നതിന് എട്ടുദിവസങ്ങള്‍ക്ക് മുന്നേ തന്നെ നിറക്കൂട്ട് റിലീസ് ചെയ്യാന്‍ ജോഷിക്ക് സാധിച്ചു. 1985 സെപ്റ്റംബര്‍ 12നാണ് നിറക്കൂട്ട് റിലീസായത്. സെപ്റ്റംബര്‍ 20ന് യാത്രയും റിലീസായി. രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി മാറി എന്നത് ചരിത്രം.

ADVERTISEMENTS
ADVERTISEMENTS