ആ തമിഴ് നടനും സംവിധായകനും തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തി.എന്നിട്ട് അവസരം തരാതെ പറ്റിച്ചു.വെളിപ്പെടുത്തി ശ്രീ റെഡ്‌ഡി.

766

തെലുങ്ക് ചലച്ചിത്രരംഗത്ത് വളരെ സുപരിചിതയായ നടിയാണ് ശ്രീ റെഡ്ഡി. കൂടുതലായും തെലുങ്ക് ടെലിവിഷൻ രംഗത്താണ് താരം ശ്രദ്ധ നേടിയിട്ടുള്ളത്. ഒരു നടി എന്നതിലുപരി പലപ്പോഴും താരത്തിന്റെ ചില നിലപാടുകൾ കൊണ്ടാണ് താരം ശ്രദ്ധ നേടാറുള്ളത്. കൂടുതലായും സിനിമ രംഗത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെ കുറിച്ചുമാണ് താരം തുറന്നു പറയാറുള്ളത്.

തെലുങ്ക് സിനിമ താരങ്ങൾക്കു എതിരെ മാത്രമല്ല തമിഴ് സിനിമ താരങ്ങൾക്കു എതിരെയും സംവിധായകർക്ക് എതിരെയും നടിമാർക്ക് എതിരെയും ശ്രീ റെഡ്ഢി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ചിലതൊക്കെ ആരോപണങ്ങൾ മാത്രമല്ലെന്നും മതിയായ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു . നടിയുടെ ഈ വെളിപ്പെടുത്തൽ സിനിമ മേഖലയെ തന്നെ ഒന്നാകെ പിടിച്ചു ഉലയ്ക്കുന്നതുമായിരുന്നു .

ADVERTISEMENTS

പല പ്രമുഖർക്കും എതിരെ നടി രംഗത്ത് വരികയും അതുപോലെതന്നെ പോലീസിൽ കേസ് കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരിക്കൽ ശ്രീ റെഡ്‌ഡി തുറന്നു പറഞ്ഞ ഒരു തുറന്നു പറച്ചിൽ ആണ് ശ്രദ്ധ നേടുന്നത്.

READ NOW  ആ വലിയ നന്മ ചെയ്തിട്ട് മോഹൻലാൽ പറഞ്ഞത് ഇത് ആരും അറിയരുത് എന്നാണ് - എന്തിനാണ് ഒളിക്കുന്നത് സംഭവം ഇങ്ങനെ: ശാന്തിവിള ദിനേശ്

സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. നടൻ ശ്രീകാന്തും സംവിധായകൻ മുരുഗദോസും തന്നെ സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞ് കബളിപ്പിച്ചുവെന്നും ആ ഒരു പേരിൽ ചൂഷണം ചെയ്തു എന്നും നടി വ്യക്തമായി തന്നെ തുറന്നു പറഞ്ഞിരുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് ശ്രീ റെഡ്ഡി പറഞ്ഞത്. ഇവർ കഴിഞ്ഞ ഹോട്ടലിന്റെ പേര് അടക്കം എടുത്തുകൊണ്ടാണ് സംവിധായകനായ മുരുകതോസിനോട് ഈ കാര്യം ചോദിക്കുന്നത്

ഹൈദരാബാദിലെ ഹോട്ടൽ ഓർമ്മയുണ്ടോ എന്നാണ് ആദ്യം മുരുകതോസിനോട് താരം ചോദിക്കുന്നത്. അവിടെവച്ച് തനിക്ക് റോൾ തരാം എന്ന് പറഞ്ഞ് പറ്റിക്കുകയും തുടർന്ന് തന്നെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് ശ്രീ റെഡ്ഡി പറയുന്നുണ്ട്.

അതോടൊപ്പം തന്നെ നടൻ ശ്രീകാന്തിനോടും ശ്രീ റെഡ്ഡി ഇക്കാര്യം ചോദിക്കുന്നുണ്ട് ഒരു ഹോട്ടലിൽ ഒരു നക്ഷത്ര ക്രിക്കറ്റ് മത്സരത്തിനിടയിൽ നൃത്തം ചെയ്യുകയും ഉല്ലസിക്കുകയും ചെയ്തത് നിങ്ങൾ ഓർമിക്കുന്നുണ്ടോ എന്നും അവിടെവച്ച് നമ്മൾ തമ്മിൽ ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ലേ എന്നുമാണ് ശ്രീ റെഡ്ഡി ചോദിക്കുന്നത്.

READ NOW  ദിലീപിന്റെ 'ഗൂഢാലോചന' തെളിവ് വ്യാജമോ? 'ദിലീപിനെ പൂട്ടണം' വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പിന്നിലെ രഹസ്യം തുറന്നു പറഞ്ഞു മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ.

എല്ലാ കാര്യങ്ങൾക്കും കയ്യിൽ തെളിവുകൾ ഉണ്ട് എന്നു കൂടി നടി പറയുന്നുണ്ട് പുതിയ സിനിമയിൽ വേഷം നൽകാമെന്ന് ശ്രീകാന്തും തന്നോട് പറഞ്ഞിരുന്നു എന്നാൽ രണ്ടുപേരും തന്നെ പറ്റിക്കുകയാണ് ചെയ്തത് എന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരൻ നായകനായ ഹീറോ എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ നടനാണ് ശ്രീകാന്ത്. ഇത്തരത്തിൽ തുറന്നു പറച്ചിലുകൾ നടത്തുന്നതിൽ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് ശ്രീ റെഡ്ഡി ഒരിക്കൽ രാഘവ ലോറൻസിനെതിരെയും നടി രംഗത്ത് വന്നിരുന്നു.

ADVERTISEMENTS