തന്നെപ്പോലെയുള്ള നടിമാരെ വെറും ചരക്കുകൾ ആയി കാണരുത്- സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി തമന്ന

427

മിൽക്കി ബ്യൂട്ടി എന്ന പേരിൽ സിനിമാലോകത്ത് അറിയപ്പെടുന്ന നടിയാണ് തമന്ന. ദിലീപ് നായകനായ എത്തിയ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ കഴിവ് തെളിയിക്കാൻ തമന്നയ്ക്ക് സാധിച്ചു. ഒറ്റ മലയാളചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ പോലും മലയാളത്തിൽ ആരാധകർ നിരവധിയാണ് തമന്നയ്ക്ക് ഉള്ളത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. എന്നാൽ തമന്നയുടെ ആദ്യ ഹിന്ദി ചിത്രത്തിന്റെ സമയത്ത് സംവിധായകനായ സൂരജ് തമന്നയെ കുറിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങൾ ആ സമയത്ത് വലിയ തോതിൽ തന്നെ വൈറലായി മാറിയിരുന്നു.

ADVERTISEMENTS

സൂരജിന്റെ ഒരു സിനിമയിൽ തമന്ന അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കത്തി സൺഡേ എന്ന ചിത്രത്തിൽ ആയിരുന്നു തമന്ന അഭിനയിച്ചത്. ഈ ഒരു ചിത്രത്തിന്റെ പ്രമോഷൻ സമയത്തായിരുന്നു തമന്നയെക്കുറിച്ച് വളരെയധികം വിവാദമുണ്ടാക്കുന്ന തരത്തിൽ സൂരാജ് സംസാരിച്ചിരുന്നത്.

READ NOW  ഇനി ആ മുഴ വളർന്നാൽ എന്റെ കാഴ്ച ശ്കതി ഇല്ലാതാകും - ജീവിതത്തിലെ പ്രതിസന്ധികൾ പറഞ്ഞു നടൻ കിഷോർ പീതാംബരൻ

തമന്നയുടെ വേഷത്തെക്കുറിച്ച് ആയിരുന്നു ആ സമയത്ത് മാധ്യമപ്രവർത്തകൻ ചോദിച്ചത്. നായികമാരുടെ വേഷത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധ നൽകാറുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ തമന്നയെക്കുറിച്ച് സംവിധായകൻ സംസാരിച്ചത്.

നമ്മുടെ പ്രേക്ഷകർ എന്നത് വളരെ ലോ ക്ലാസ് ആണ് എന്നായിരുന്നു സൂരജ് ആദ്യം തന്നെ പറഞ്ഞത്. അവർ പലപ്പോഴും തമന്നയെ പോലെയുള്ള നടിമാരുടെ ഗ്ലാമർ വേഷങ്ങൾ കാണുവാൻ വേണ്ടിയാണ് തീയറ്ററിൽ വരുന്നത് എന്നും, അതിനാണ് പണം നൽകുന്നത് എന്നും സംവിധായകൻ പറഞ്ഞു.

അവരെ സാരിയുടുത്ത് കാണാൻ ഒരിക്കൽ പോലും പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല എന്നും അതിനാൽ തന്നെ തമന്നയ്ക്ക് വളരെ കുറച്ച് തുണിയുടെ ആവശ്യം മാത്രമാണ് സിനിമയിൽ ഉള്ളത് എന്നുമായിരുന്നു സൂരജ് പറഞ്ഞത്.

പ്രേക്ഷകരുടെ മനസ്സറിഞ്ഞ് കോസ്റ്റയൂ ഡിസൈനറോട് ആവശ്യപ്പെട്ടതാണ് നടിയുടെ വസ്ത്രങ്ങളുടെ ഇറക്കം കുറച്ചത് എന്നും മുട്ടിന് താഴെയിറക്കമുള്ള വസ്ത്രങ്ങൾ വെട്ടി കുറയ്ക്കണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു എന്നുമായിരുന്നു പറഞ്ഞത്.

READ NOW  എന്തുകൊണ്ട് അമ്മയാകേണ്ട എന്ന് തീരുമാനിച്ചു? ലെന പറഞ്ഞ കാരണങ്ങൾ ഒപ്പം ഇപ്പോഴുള്ള ജീവിതം ഇങ്ങനെ

എന്നാൽ ഇത് സ്ത്രീകളെ മുഴുവനായും അപമാനിക്കുന്ന ഒരു രീതിയാണ് എന്നും ഇതിന് പരസ്യമായി തന്നെ സംവിധായകൻ മാപ്പ് പറയണം എന്നു ആയിരുന്നു നടി തമന്ന പറഞ്ഞത്. തന്നെപ്പോലെയുള്ള നടിമാരെ വെറും ചരക്കുകൾ ആയി കാണരുത് എന്നും ഏകദേശം 11 വർഷമായി സിനിമ ഫീൽഡിൽ ജോലി ചെയ്യുന്ന തനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത് എന്നും തമന്ന വ്യക്തമാക്കിയിരുന്നു. ഇതിന് പരസ്യമായി തന്നെ തന്നോടും മാപ്പ് പറയേണ്ടത് സംവിധായകന്റെ ആവശ്യമാണ് എന്നുകൂടി തമന്ന വ്യക്തമാക്കി.

ADVERTISEMENTS