‘കുട്ടിയായിരുന്നപ്പോൾ അച്ഛൻ എന്നും ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു: വീട്ടിലെത്തിയാൽ അയാൾ ചെയ്യുന്നത് ഇതൊക്കെ- ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

105745

ലൈംഗികാതിക്രമങ്ങൾ നമ്മുടെ നാട്ടിൽ പുതിയ വാർത്ത അല്ല എങ്കിലും വളരെ അടുത്ത ബന്ധുക്കളിൽ നിന്ന് അതായത് ഒരു വ്യക്തിക്ക് സംരക്ഷണം ലഭിക്കേണ്ട അല്ലെങ്കിൽ അത് നൽകാൻ ബാധ്യസ്ഥരായ വ്യക്തികൾ തന്നെ ചൂഷണം ചെയ്യുമ്പോൾ പലപ്പോഴും ഒരു സമൂഹം തന്നെ തലകുനിക്കേണ്ടി വരികയാണ്. മൃഗത്തിന് തുല്യമായി മനുഷ്യർ മാറുന്നതിന്റെ കാഴ്ചകൾ ആണ് നാം എന്നും കാണുന്നത്.

സ്വൊന്തം പിതാവിൽ നിന്ന് ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. അപ്പോള്‍ നമ്മളില്‍ മിക്കവരും പറയും ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെയാണ് എന്നൊക്കെ. എന്നാല്‍ പലരും തങ്ങള്‍ ചെറുപ്പ കാലത്ത് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുമ്പോള്‍ നമുക്ക് മനസിലാകും ഇത് ഇന്നത്തെ കാലത്തിന്റെ പ്രത്യേകത അല്ല പണ്ടും ഇങ്ങനെ തന്നെയായിരുന്നു . പക്ഷെ അന്ന് പലപ്പോഴും അത് വെളിപ്പെടാതെ പോകുന്നു എന്ന് മാത്രം . തന്റെ പിതാവില്‍ നിന്നും താന്‍ കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക പീഡനങ്ങളെ പറ്റി പ്രശസ്ത നടി ഖുശ്ബു സുന്ദര്‍ തുറന്നു പറഞ്ഞിരുന്നു. ആ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യുക .

ADVERTISEMENTS
   

ഓര്‍ക്കണം ഖുശ്ബുവിനു ഇപ്പോള്‍ ഏകദേശം 52 വയസ്സുണ്ട് അവര്‍ വെളിപ്പെടുത്തിയത് തന്റെ എട്ടാം വയസ്സ് മുതലുള്ള ലൈംഗിക പീഡനങ്ങള്‍. ഇപ്പോള്‍ വീണ്ടും കുട്ടിക്കാലത്ത് പിതാവില്‍ നിന്നുമുണ്ടായ ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെയാണ്.

താന്‍ കുട്ടിയായിരുന്നപ്പോൾ പിതാവിന്റെ ലൈംഗിക പീഡനങ്ങള്‍ക്ക് സ്ഥിരമായി ഇരയാവുമായിരുന്നു എന്ന്  ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ ശനിയാഴ്ച പറഞ്ഞു.

വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ മലിവാൾ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും ലൈംഗികാതിക്രമങ്ങളോടും ഗാർഹിക പീഡനങ്ങളോടും പോരാടിയതെങ്ങനെയെന്ന് വിവരിച്ചു.

അവാർഡ് ജേതാക്കളായ സ്ത്രീകളുടെ പോരാട്ട കഥകൾ തന്റെ പിതാവിൽ നിന്ന് കുട്ടിക്കാലത്ത് താന്‍ ‘ലൈംഗികമായി ആക്രമിക്കപ്പെട്ട’തിനെക്കുറിച്ചുള്ള സ്വന്തം പോരാട്ടത്തെക്കുറിച്ച് ഓർമ്മിപ്പിച്ചതിനാൽ ഈ സംഭവം തന്നെ വികാരഭരിതയാക്കിയെന്ന് സ്വാതി മലിവാൾ പറഞ്ഞു.

“അച്ഛൻ എന്നെ ഒരുപാട് മർദിക്കാറുണ്ടായിരുന്നു. സ്ഥിരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. അയാള്‍ വീട്ടിൽ വരുമ്പോള്‍ താന്‍ കട്ടിലിനടിയിൽ കയറി ഒളിച്ചിരിക്കുമായിരുന്നു. എതനിക്ക് അച്ഛനെ  ഭയങ്കര പേടിയായിരുന്നു. ഒര്രോ തവണയും അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്ന് ആ രാത്രികളില്‍ മുഴുവൻ താന്‍  ചിന്തിച്ചിരുന്നു എന്ന് അവര്‍ പറയുന്നു. വലിയ ക്രൂരതകള്‍ ആയിരുന്നു തന്റെ പിതാവ് തന്നോട ചെയ്തിരുന്നത് എന്ന് സ്വാതി പറയുന്നു., അയാള്‍ എന്റെ തലമുടിയിൽ കുത്തിപ്പിടിച്ചു  പിടിച്ച് ഭിത്തിയിൽ എന്റെ തല ശക്തമായി ഇടിക്കാറുണ്ടായിരുന്നു,എന്റെ തല പൊട്ടി ചോര വരുമായിരുന്നു എന്നും ” മലിവാൾ പറയുന്നു.

എന്നാൽ, സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യമാണ് അതെന്നിൽ ജ്വലിപ്പിച്ചതായി ഞാൻ വിശ്വസിക്കുന്നു, വനിതാ കമ്മീഷൻ മേധാവി കൂട്ടിച്ചേർത്തു. നാലാം ക്ലാസ് വരെ അവൾ അച്ഛനോടൊപ്പം താമസിച്ചു.എന്നും അവര്‍ പറയുന്നു.

വീഡിയോ കാണുക

ADVERTISEMENTS