
മലയാളം ഇൻ സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചിതയാണ് സ്വാസിക വിജയ്. ഏത് കഥാപാത്രങ്ങൾ കൊടുത്താലും അതിനെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ മാക്സിമം എഫർട്ട് എടുക്കുന്നത് നടിയാണ് സ്വാസിക.
സീത എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്.
അഭിനയമാണ് തന്റെ ജീവിതം എന്നാണ് സ്വാസിക അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്.
സ്വാസിക കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലറായ ചതുരം എന്ന സിനിമയിലെ ഇന്റിമേറ്റ് സീൻസിനെ തുടർന്ന് നല്ല രീതിയിൽ സൈബർ ആക്രമണം താരം നേരിടുന്നുണ്ട്.
ഇതിനെല്ലാം മറുപടിയായി താരം കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ചതുരത്തിലെ കഥാപാത്രത്തെ മുൻനിർത്തി ഒരുപാട് മോശം കമന്റുകൾ താരത്തിനെ തേടി എത്തിയിട്ടുണ്ട് .
ആ സിനിമയെക്കുറിച്ചും അതിലെ സീൻസിനെ കുറിച്ച് കമന്റുകൾക്ക് മറുപടിയും ഒക്കെയായിട്ടാണ് താരം തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
അതിൽ ഒരു കമന്റ് ആണ് കിടന്നു മറിഞ്ഞിട്ട് പിന്നെ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ എന്നുള്ളതിന് താരം നൽകിയ മറുപടിയാണ് ഇങ്ങനെയാണ്.
നമ്മൾ ഇപ്പോൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും എല്ലാത്തിനും ഉള്ള ഫ്രീഡം ഉണ്ട്.ഭയങ്കര ഓപ്പൺ ആണ് നമ്മൾ എല്ലാവരും. ഒരാൾക്ക് റിലേഷൻഷിപ്പ് ഉണ്ടാകുന്നതിനും ലിവിങ് റിലേഷൻഷിപ്പിനോ, ബോയ്ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോകുന്നതും, ആ ഓഫീസിൽ റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ഒക്കെ ഇപ്പോൾ ഇവിടെ വളരെ സർവസാധാരണമാണ് എല്ലാവരും ഇതൊക്കെ തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
സ്കൂൾ കാലഘട്ടം മുതൽ ഉണ്ട്.ഇപ്പോൾ എല്ലാവരും അവരുടെ ഇമോഷൻസ് എല്ലാം വളരെ നന്നായി എക്സ്പ്രസ് ചെയ്യുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ എനിക്ക് അങ്ങനെ ഒരു ഫീലിംഗ് ഉണ്ടെന്നുണ്ടെങ്കിൽ ഞാൻ, അതും ഒരു സിനിമയിൽ ഇത്രയും കഷ്ടപ്പെട്ട് ഡയലോഗ് പഠിച്ചു ഉറക്കം ഒഴിച്ച് ഇത്രയും ക്യാമറയുടെയും ഇത്രയും ആൾക്കാരെയും മുന്നിൽ വച്ചിട്ട് ചെയ്യാൻ എനിക്ക് അത്ര ദാരിദ്ര്യം ഒന്നുമില്ല.
എനിക്ക് ബോയ്ഫ്രണ്ട് ഉണ്ട് അദ്ദേഹത്തെ കാണാനും സംസാരിക്കാനും കറങ്ങാനും ഒക്കെ സ്വാതന്ത്ര്യം എനിക്കുണ്ട്. അങ്ങനെയുള്ളപ്പോൾ ഞാനെന്തിനാണ് ഇത്രയും റിസ്ക് എടുത്ത് സിനിമയിൽ ഇങ്ങനെയൊക്കെ അഭിനയിക്കേണ്ട ആവശ്യമുണ്ടോ? . ഈ ചോദ്യം ചോദിക്കുന്ന നിങ്ങൾക്ക് അല്‍പം പോലും ലോജിക്കില്ലേ എന്നാണ്, ഈ ഞരമ്പൻ കമന്റിനുള്ള സ്വാസികയുടെ മറുപടി.