മലയാളത്തിലെ ആ മുൻ നിര നടിയുടെ വാക്കുകളും എന്നെ തളർത്തി ഈശ്വര തുല്യനായ ലാലേട്ടൻ പറഞ്ഞ വാക്കുകൾ ആണ് തന്നെ മുന്നോട്ട് നയിച്ചത്.

812

കരിയറിന്റെ തുടക്കത്തിൽ താൻ ധാരാളം പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് എന്ന് നടി സ്വാസിക വെളിപ്പെടുത്തുന്നു. അത്തരത്തിലുള്ള നിരവധി വെല്ലുവിളികളെ നേരിട്ട് മികച്ച സ്വൊഭാവ നടിക്കുള്ള പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌ക്കാരങ്ങൾ താരം നേടിയിരുന്നു. ഇപ്പോൾ തന്നെ കരിയറിൽ ഏറ്റവും അലട്ടിയിരുന്ന കാര്യവും അതിൽ നിന്ന് താൻ മുന്നോട്ടു പോകാൻ കാരണമായത് മോഹൻലാൽ ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാസിക.

കരിയറിന്റെ ആദ്യഘട്ടത്തിൽ വലിയ തോതിലുള്ള ബുള്ളിയിങ് താൻ നേരിട്ടിരുന്നു . ഒരിക്കലും ഒരു നായികയ്ക്കുള്ള സൗന്ദര്യം ഇല്ലെന്നും മുഖമെല്ലാം മുഖക്കുരു വന്നു വികൃതമായതാണ് എന്നും. വലിയ മൂക്കുകൾ ആണ് എന്നുമൊക്കെയുള്ള വാക്കുകൾ വല്ലതെ നോവിച്ചിട്ടുണ്ട്. പുറമെയുള്ളവർ പറയുന്നത് നമ്മൾ അങ്ങ് വിടും പക്ഷേ ആ സമയത്തെ ഒരു മുൻ നിര നായികാ നടി തന്നെ എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലതെ തളർന്നു പോയി എന്ന് സ്വാസിക പറയുന്നു.

ADVERTISEMENTS
   
READ NOW  ഹൃദയം നിലച്ചു പോകുമോ എന്ന് പോലും തോന്നിപോയി അന്ന് മാധവനുമായുള്ള ചുംബന രംഗത്തെ കുറിച്ച് ബിപാഷ ബസുവിന്റെ തുറന്നു പറച്ചിൽ അങ്ങനെ പറയാൻ കാരണം ഇതാണ്.

എന്നാൽ തന്റെ പ്രശ്ങ്ങൾ മനസിലാക്കി ഒരിക്കൽ ലാലേട്ടൻ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ വലിയ മാറ്റം ആണ് ജീവിതത്തിൽ ഉണ്ടാക്കിയത്. നമ്മളുടെ സൗന്ദര്യമല്ല നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ജനങ്ങൾക്ക് നമ്മളോട് തോന്നുന്ന ഇഷ്ടമാണ് പ്രധാനം അതാണ് ഒരു നടനെയോ നടിയെയോ വളർത്തുന്നത് എന്ന് ലാലേട്ടൻ അന്ന് പറഞ്ഞു . ആകെ താഴ്ന്നു നിന്നിരുന്ന എനിക്ക് ആ വാക്കുകൾ വല്ലാത്ത ഊർജ്ജം നൽകി. സ്വാസിക പറയുന്നു.

ADVERTISEMENTS