തന്നെ കുറച്ചൊക്കെ ഭരിക്കാൻ കഴിവുള്ള ഒരു പങ്കാളി വേണം.. സ്വാസികയുടെ വിവാദപരമായ ആ തുറന്നു പറച്ചിലുകള്‍ ഇങ്ങനെ

34

ലാൽ ജോസ് നായികമാരെ കണ്ടുപിടിക്കുവാൻ വേണ്ടി നടത്തിയ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നായികയാണ് സ്വാസിക വിജയ്. സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്..പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ താരമെത്തുകയും ചെയ്തു.. ഈ വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു.

അടുത്തകാലത്താണ് സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലൂടെ മലയാളസിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്.. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENTS
   

ഇപ്പോൾ നാളുകൾക്ക് മുൻപ് താരം നടത്തിയ ഒരു അഭിമുഖവും അതിൽ താരം പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ച് ഒക്കെയാണ് താരം പറയുന്നത്.

 

പ്രണയത്തിലൊക്കെ താൻ വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണ്.പ്രണയം ന്ന വികാരത്തോട് താന്‍ വല്ലാതെ അറ്റാചട്ദ് ആണ്. കല്യാണത്തെ താന്‍ കാണുന്നത് വളരെ പവിത്രമായ ഒന്നായി ആണ്. തന്നെ കുറച്ചൊക്കെ ഭരിക്കാൻ കഴിവുള്ള ഒരു പങ്കാളി വേണം എന്നതാണ് തന്റെ ആഗ്രഹം. സീത സീരിയൽ ഒക്കെ ചെയ്തുകൊണ്ടിരുന്ന സമയത്ത് താൻ പറയുമായിരുന്നു തനിക്ക് ഒരു കമാൻഡിങ് പവർ ഉള്ള പാർട്ണറെയാണ് ഇഷ്ടം എന്ന്. കുറച്ചു ഫ്രീഡം ഒക്കെ നിയന്ത്രിക്കുന്ന തരത്തിലുള്ള ആളായാലും എനിക്ക് കുഴപ്പമില്ല . അത് എനിക്ക് കുഴപ്പമില്ല എന്ന് മാത്രമാണ് ഞാന്‍ പറയുന്നത് അല്ലാതെ എല്ലാ സ്ത്രീകളും അങ്ങനെ ആകണം എന്ന് ഞാന്‍ പറയുന്നില്ല

READ NOW  മമ്മൂട്ടിയുടെ കുറുമ്പ്/ കലിപ്പ് മറികടക്കാൻ മോഹൻലാൽ കണ്ടെത്തിയ ഒരു മാർഗ്ഗം ഇതാണ്.

തന്റെ ഭർത്താവിന്റെ കാൽതൊട്ട് വന്നിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ അദ്ദേഹത്തിന്റെ കാലൊക്കെ തൊട്ട് എഴുന്നേൽക്കണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ ഇതൊക്കെ എന്റെ മാത്രം ഇഷ്ടങ്ങളാണ്. മറ്റുള്ളവർ ചെയ്യണമെന്ന് ഞാൻ ഒരിക്കലും പറയില്ല. എനിക്ക് ഇഷ്ടമാണ് എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

എന്റെ ഇഷ്ടങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞുകൂടെ എന്നും സ്വാസിക ചോദിക്കുന്നുണ്ട്. ഈയൊരു അഭിപ്രായത്തിന് വലിയതോതിലുള്ള വിമർശനങ്ങൾ ആയിരുന്നു സ്വാസികയ്ക്ക് നേരിടേണ്ടതായി വന്നത്.

സ്ത്രീകളെ അടിച്ചമര്‍ത്തുവാൻ വേണ്ടിയോ മറ്റോ താൻ പറയുന്നതല്ല എന്നും തന്റെ സ്വന്തം ഇഷ്ടങ്ങളെക്കുറിച്ച് മാത്രമാണ് താൻ ഉദ്ദേശിച്ചിരുന്നത് എന്നുമാണ് താരം വ്യക്തമാക്കുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇതിന് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നത്..

അതേസമയം അടുത്തകാലത്തായിരുന്നു താരം വിവാഹിതയായിരുന്നത്. ഇതിനു മുൻപുള്ള പല അഭിമുഖങ്ങളിലും സ്വാസിക തുറന്നു പറഞ്ഞിട്ടുണ്ട്. താനൊരല്പം ട്രഡീഷണൽ രീതിയിൽ ചിന്തിക്കുന്ന വ്യക്തിയാണ് എന്ന്. എന്നാൽ അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല എന്നും അത്തരം ചിന്തകൾ തന്റെ മാത്രം സ്വകാര്യതയാണ് എന്നും താരം പറയുന്നു.

READ NOW  മകൾക്ക് സിനിമയിൽ അവസരം ലഭിക്കാൻ കൂടെ കിടന്നു കൊടുക്കേണ്ടി വന്ന 'അമ്മ പിന്നെയുണ്ടായത് വൻ ചതി.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിഹാന

സ്വാസിക ഇപ്പോൾ തന്റെ ദീർഘകാല പ്രണയിതാവായ പ്രേം ജേക്കബിനെ വിവാഹം കഴിക്കുകയും ചെയ്തു. പ്രേമം ഒരു അഭിനേതാവ് കൂടിയാണ്. സീരിയലുകളിലും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രീയങ്കരരാണ് ഇരുവരും

ADVERTISEMENTS