ലൈം#ഗി#ക ആരോപണം ഉണ്ടായപ്പോൾ ശ്രീ ഉമ്മൻ ചാണ്ടിയുടെ അവസ്ഥ ഇതായിരുന്നു . അന്ന് അദ്ദേഹം പറഞ്ഞത് ഇത് – സ്വാമി ഭദ്രാനന്ദ.

70363

കേരളത്തിലെ മുൻ മുഖ്യമന്ത്രിയും കേരള ജനതയുടെ മനസ്സിലെ വീര നായകനുമായ ശ്രീ ഉമ്മൻചാണ്ടി ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആകുന്നു. അദ്ദേഹത്തെ കുറിച്ചുള്ള സാധാരണ ജനങ്ങളുടെ അനുഭവങ്ങൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹി എന്ന നിലക്കാണ് അദ്ദേഹത്തെ ഇപ്പോൾ അറിയപ്പെടുന്നത്.

അദ്ദേഹം ചെയ്ത സൽപ്രവർത്തികളാണ് അതിനെല്ലാം കാരണം. അദ്ദേഹത്തിൻറെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് ഇന്നേവരെ കേരളം കണ്ടതിൽ ഏറ്റവും വലിയ കണ്ണീരണിയിക്കുന്ന സ്വീകരണമാണ് ജനങ്ങൾ നൽകിയത്. ആ ഭൗതിക ശരീരം ഒന്ന് കാണാനായി വഴിയോരങ്ങളിൽ ഓടി നടന്ന സാധാരണക്കാരുടെ ദൃശ്യങ്ങൾ, ഓരോ അനുഭവങ്ങൾ, അവർ പങ്കുവെച്ച വേദനകൾ നാം എല്ലാവരും കണ്ടതാണ്.

ADVERTISEMENTS
   

ഒരുപാട് നന്മകളാണ് ഉമ്മൻചാണ്ടി എന്ന് മനുഷ്യസ്നേഹി സാധാരണ ജനങ്ങൾക്ക് വേണ്ടി ചെയ്തതെന്ന് അദ്ദേഹത്തിൻറെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്നും നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയതാണ്. നൂറുകണക്കിന് പേരുടെ അനുഭവങ്ങളാണ് അതിൽ പങ്കുവെക്കുന്നത്.

ഇപ്പോൾ ശ്രീ ഉമ്മൻചാണ്ടിയും ആയിട്ടുള്ള തന്റെ വ്യക്തി ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് എതിരെ നടന്ന രൂക്ഷമായ രാഷ്ട്രീയ ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും അനാവശ്യ വിവാദങ്ങളും അദ്ദേഹത്തെ എത്രമാത്രം തളർത്തി എന്നും സോളാർ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സരിത എസ് നായരുടെ ഇടപെടൽ മൂലം അവർ ഉന്നയിച്ച മോശപ്പെട്ട ലൈംഗിക ആരോപണങ്ങൾ മൂലം ശ്രീ ഉമ്മൻ ചാണ്ടി അനുഭവിച്ച മാനസികകളെക്കുറിച്ച് തുറന്നു പറയുകയാണ് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ശ്രീ ഭദ്രാനന്ദ ഒരു അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.

See also  ഇന്ത്യ-ചൈന യുദ്ധം തന്റെ പ്രണയം തകർത്തത് എങ്ങനെ എന്ന് വിശദീകരിച്ചു ബിസിനസ്സ് കിംഗ് രത്തൻ ടാറ്റ അന്ന് പറഞ്ഞത്.

തനിക്ക് മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹവുമായി വളരെ വലിയ ഒരു സൗഹൃദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നിരവധി തവണ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളെക്കുറിച്ചും പ്രവചനം നടത്തിയിട്ടുണ്ടെന്ന് അങ്ങനെ നടത്തിയ പ്രവചനങ്ങളിലൂടെ തങ്ങൾ ഇരുവരും വലിയ പരിചയത്തിലും സൗഹൃദമായി എന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ സേവനം എന്നത് തനിക്ക് ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾ കണ്ട് ആണ് അത്തരത്തിലുള്ള ഒരു വ്യക്തി ആകണമെന്ന് തോന്നൽ ഉണ്ടായത് എന്നും തന്നെ അത്രക്ക് സ്വാധീനിച്ച ഒരു വ്യക്തിയാണ് എന്നും സ്വാമി ഭദ്രാനന്ദ പറയുന്നു.

സരിത എസ് നായർ ഉന്നയിച്ച ഓറൽ സെക്സ് അടക്കമുള്ള ഭീകരമായ ലൈംഗിക ആരോപണങ്ങൾ ഉമ്മൻചാണ്ടിയെ വളരെ വലിയ രീതിയിൽ തളർത്തി അദ്ദേഹം പറയുന്നു. അത്രയും വലിയ ആരോപണങ്ങൾ ഒരിക്കലും ഉന്നയിക്കാൻ പാടില്ലെന്നും , ആ മനുഷ്യനെ അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അദ്ദേഹം പറയുന്നു.

See also  ലുലുമാളിൽ പെൺകുട്ടികളെ മോശമായി സ്പർശിക്കുന്ന 60 വയസ്സ് കാരൻ: വിഡിയോ വൈറൽ - ആളെ പൊക്കി പോലീസ്

അന്ന് ആരോപണം ഉണ്ടായ സമയത്ത് താൻ ഓടിച്ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം വല്ലാതെ തളർന്ന മട്ടിൽ ആയിരുന്നു അപ്പോൾ. താൻ അദ്ദേഹത്തോട് ചോദിച്ചു ഇനി എന്താണ് ചെയ്യേണ്ടത്. ഇതിന് തിരിച്ചു പ്രതികരിക്കേണ്ടണ്ടെ എന്നുള്ള രീതിയിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് ഒന്നിനും വയ്യ സ്വാമി എന്നായിരുന്നു.

അദ്ദേഹം അന്ന് തന്റെ അടുത്ത് പറഞ്ഞത് എനിക്കൊന്നും പറയാനില്ല സ്വാമി, എനിക്ക് വയ്യ ഇതാണ് അദ്ദേഹം പറഞ്ഞത്,അപ്പോൾ താൻ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ തളരരുത് തീർച്ചയായും തീർച്ചയായും തിരിച്ചു വരണം എന്നാണ്. എന്നാൽ തനിക്ക് അതിനുള്ള മാനസികാവസ്ഥയില്ലെന്ന്അദ്ദേഹം തന്നോട് നേരിട്ട് പറഞ്ഞു എന്നും സ്വാമി ഭദ്രാനന്ദ പറയുന്നു.

ആ സമയത്ത് തന്നെ അദ്ദേഹം ശാരീരികമായി വല്ലാതെ ക്ഷീണതനായി തുടങ്ങിയിരുന്നു എന്നും അദ്ദേഹം പറയുന്നു.

“അദ്ദേഹത്തിന് എതിരായ ഇത്രയും മോശമായ പ്രചാരണം എല്ലാം നടത്തിയത് കമ്മിക്കൂട്ടങ്ങളാണ്” എന്നാണ് സ്വാമി പറഞ്ഞത്. ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ അദ്ദേഹം രൂക്ഷമായി തന്നെ അഭിമുഖത്തിൽ പറയുകയുണ്ടായി

See also  ഇത് സിനിമയിലെ രംഗം അല്ല യഥാര്‍ത്ഥ അപകടം വീഡിയോ കാണാം ഞെട്ടും.

കേരള ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് സ്വാമി ഭദ്രാനന്ദ പറയുന്നു. അതേപോലെതന്നെ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ച സംഭവമാണ് സോളാർ കേസുമായി ബന്ധപ്പെട്ട സമയത്ത് ശ്രീ അച്യുതാനന്ദൻ നടത്തിയ ചില പരാമർശങ്ങൾ. അതും ഉമ്മൻചാണ്ടിയുടെ ചെറുമകൻ ഗൺ മോന്റെ മകനാണ് എന്നാണ് അച്യുതാനന്ദൻ പറഞ്ഞത്. അതായത് ഒരു ഗൺമാൻ ഉണ്ടായിരുന്നു അയാളുടെ കുട്ടിയാണ് ഉമ്മൻചാണ്ടിയുടെ മകളുടെ മകൻ എന്നുള്ള രീതിയിലുള്ള ആരോപണമായിരുന്നു അച്യുതാനന്ദൻ അന്ന് ഉന്നയിച്ചത്.

ഇത്തരം നികൃഷ്ടമായ ആരോപണങ്ങൾ ഉമ്മൻ ചാണ്ടിയെ വല്ലാതെ തളർത്തി എന്ന് അദ്ദേഹം പറയുന്നു. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തെ പറയുന്നു . ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത്.

ADVERTISEMENTS