വീരേ ദി വെഡ്ഡിംഗിലെ വിവാദ രംഗം ഓർക്കുന്നുണ്ടോ, അതിൽ സ്വര ഭാസ്‌കർ ഒരു വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംലൈംഗിക സുഖം നൽകാനുള്ള വഴി കണ്ടെത്തുന്നു? ചിത്രം തിയേറ്ററുകളിലെത്തി മാസങ്ങൾ വർഷങ്ങൾ പിന്നിട്ടിട്ടും, സ്വയംഭോഗ രംഗത്തിന് എതിരെ ഉള്ള സദാചാരപോലീസിങ് പൂർണ്ണതയിലെത്തിയിട്ടില്ലെന്ന് തോന്നുന്നു.
ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 377 പ്രകാരം പ്രായപൂർത്തിയായവരുടെ സമ്മതപ്രകാരമുള്ള ലൈംഗികതയോ സ്വവർഗരതിയോ ഭിന്നലിംഗമോ ഇനിമേൽ കുറ്റകരമാകില്ലെന്ന സുപ്രീം കോടതി വിധിയെ അഭിനന്ദിച്ച് ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ച റിട്ടയേർഡ് കമാണ്ടറും, സ്വരയുടെ പിതാവുമായ സി ഉദയ് ഭാസ്കർ ഒരു ട്വീറ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ട്വീറ്റ് ഒരു സദാചാര ട്രോളന്റെ ശ്രദ്ധയിൽ പെട്ടത് , അപ്പോൾ അയാൾ ചെയ്തത് സ്വരയുടെ സ്വയംഭോഗ രംഗത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു, “അവൾ ആരാണ്, അവൾ എന്താണ് ചെയ്യുന്നത് സർ?? ഞാൻ ആശയക്കുഴപ്പത്തിലായി.എന്ന ചോദ്യമാണ് വളരെ തന്ത്രപൂർവ്വം അദ്ദേഹത്തിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് വലിയ ചർച്ചയാവുകയും സ്വോറ ഭാസ്കർ തന്നെ അതിനു മറുപിടിയുമായി എത്തിയിരിക്കുകയാണ്.
. “ഞാനൊരു ‘സിനിമ നടിയാണ് ഒരു അഭനയത്രിയാണ്’ & ഞാൻ ഒരു സ്വൊയം ഭോഗ രംഗ ചിത്രീകരണത്തിന് വേണ്ടി ഒരു വൈബ്രേറ്റർ ഉപയോഗിക്കുന്നത് പോലെയാണ് ‘അഭിനയിക്കുന്നത്’. അതിനെ പറ്റി നിങ്ങൾ എന്റെ അച്ഛനോട് ചോദിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് അടുത്ത തവണ എന്തെങ്കിലും സംശയം തോന്നുമ്പോൾ എന്നോട് നേരിട്ട് ചോദിക്കാം! അഗ്നിവീർ എന്നയാളാണ് അത് പോസ്റ്റ് ചെയ്തത് അതുകൊണ്ടു തന്നെ അയാളുടെ പേരിൽ നിന്നും വീർ എന്ന പടം ഉപേക്ഷിക്കാനാണ് സ്വോര പറയുന്നത്. പ്ളീസ് സഹോദര നിങ്ങളുടെ പേരിൽ നിന്നും ആ വീർ എന്ന വാക്കു ഉപേക്ഷിക്കുക , അത്തരം വിലകുറഞ്ഞ തന്ത്രങ്ങളിലൂടെ പ്രായമായ ഒരാളെ അപമാനിക്കാൻ ശ്രമിക്കുന്ന ആരും ധൈര്യമുള്ളവരല്ല! ചിയേഴ്സ്. എന്നാണ് താരം ഇതിനു മറുപിടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
സ്വയംഭോഗ രംഗത്തിന്റെ പേരിൽ സ്വര ക്രൂശിക്കപ്പെടുന്നത് ഇപ്പോൾ തുടർക്കഥ ആണ്. നേരത്തെ, മുത്തശ്ശിമാർക്കൊപ്പം തങ്ങൾ സിനിമ കാണാൻ പോയെന്നും നാണക്കേടും അപമാനവും തോന്നിയെന്നും പറഞ്ഞ് ഒരുവിഭാഗം ട്രോളന്മാർ അവരെ വിമർശിച്ചിരുന്നു. എന്നിരുന്നാലും, സ്വര അതിനെ കുറിക്കുകൊള്ളുന്ന മറുപിടികളിലൂടെ നേരിട്ടിരുന്നു.