മോഹൻലാലിന്റെ പെർഫോർമൻസിൽ സഹസംവിധായകന് സംശയം എന്നാൽ പിന്നീട് സംഭവിച്ചത് ; സൂര്യയും കെവി ആനന്ദും വെളിപ്പെടുത്തുന്നു

56434

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും തമിഴ് നടൻ സൂര്യയും ഒന്നിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് കപ്പാൻ . പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ലൈക പ്രൊഡക്ഷൻസ് ആണ്.

ചിത്രത്തിൽ മോഹൻലാലിൻറെ പ്രകടനത്തെ കുറിച്ച് നടൻ സൂര്യയും സംവിധായകൻ കെ വി ആനന്ദും പറഞ്ഞത് ഇപ്പോൾ വീണ്ടും സോഷ്യൽ ഇടങ്ങളിൽ ചർച്ചയാവുകയാണ്. മോഹൻലാൽ സെറ്റിൽ വന്നതോടെ ആ കഥാപാത്രത്തിലേക്ക് പൂർണമായും മാറിയെന്ന് കെവി ആനന്ദ് പറയുന്നു. തന്റെ മനസ്സിൽ ലാൽ നേരത്തെ തന്നെ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും സൃഷ്ടിച്ചിരുന്നുവെന്ന് കെ വി ആനന്ദ് വിശദീകരിക്കുന്നു.

ADVERTISEMENTS

പൊതുവേ പലയിടങ്ങളിലും ഇതിനു മുൻപേ പലരും പറഞ്ഞിട്ടുള്ള കാര്യമാണ് ലാൽ അഭിനയിക്കുന്നത് സെറ്റിൽ നിന്ന് കാണുമ്പോൾ കുറച്ചു കൂടി ഒക്കെ നന്നാക്കാമായിരുന്നല്ലോ അതല്ല എങ്കിൽ ലാലിന്റെ അഭിനയം പോരായിരുന്നോ എന്നൊക്കെ സംവിധായകരോ നിർമ്മാതാവോ ഒക്കെ സംശയം പ്രകടിപ്പിക്കുകയും പിന്നീട് സ്‌ക്രീനിൽ കാണുമ്പോൾ അതിശയിക്കാറുമുണ്ട് . അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത് . കാപ്പാനിൽ മോഹൻലാലിന്റെ അഭിനയം കണ്ടപ്പോൾ ചിത്രത്തിന്റെ സഹ സംവിധായകനുണ്ടായ സംശയവും ഷൂട്ടിംഗ് സെറ്റിൽ ലാലിന്റെ അഭിനയം കണ്ടപ്പോൾ കുറച്ചു കൂടെ മെച്ചപ്പെടുത്തേണ്ടതില്ലേ പ്രകടനം എന്ന് സംശയിച്ച സഹസംവിധായകൻ എന്നാൽ പിന്നീട് ചിത്രത്തിന്റെ ന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ കണ്ട് ഞെട്ടി. എങ്ങനെയാണ് മോഹൻലാൽ സാറിന് ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നതെന്ന് തന്നോട് ചോദിച്ചെന്നും കെവി ആനന്ദ് പറയുന്നു.

READ NOW  ഇതാണ് ജലാൽ ദീപിക പദുക്കോണിന്റെ ബോഡി ഗാർഡ് ഇയാളുടെ സാലറി നിങ്ങളെ ഞെട്ടിക്കും ഒപ്പം സൽമാനെയും കൊഹ്ലിയുടെയും ഷാരുഖിന്റെയും ഒക്കെ ബോഡി ഗാർഡ്സിന്റെ സാലറി അറിയാം

അതേസമയം, മോഹൻലാലിന് മുന്നിൽ അഭിനയിക്കാനൊരുങ്ങുമ്പോൾ താൻ ഏതോ മായാലോകത്താണെന്ന് ആദ്യം തോന്നിയെന്ന് സൂര്യ പറയുന്നു. മോഹൻലാൽ എല്ലാവരുമായും ഇടപഴകുമ്പോൾ അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് ഒരു സുഹൃത്തിനെപ്പോലെയാകുമെന്ന് സൂര്യ പറയുന്നു.

ADVERTISEMENTS