ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പല സംഭവങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നതായി മാറിക്കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ഏറ്റവും വലിയ ചർച്ചയായി മാറിയത് ഇതുവരെ ബിഗ് ബോസിൽ ആരോപിക്കപ്പെടാത്ത ഒരു കാര്യമായിരുന്നു. അതായത് ബിഗ് ബോസിൽ സെക്ഷ്വൽ ഹരാസ്മെന്റ് ചെയ്യുവാൻ ഒരു ശ്രമം നടത്തി എന്നു പറഞ്ഞുകൊണ്ട് എത്തിയത് സുരേഷ് ആയിരുന്നു.
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇതുവരെയും ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ല രതീഷ് കുമാറിനെതിരെയാണ് സുരേഷ് ഇത്തരം ഒരു ആരോപണവുമായി വന്നത്.
മത്സരാർത്ഥിയും നടനുമായ സുരേഷിനോട് രതീഷ് വളരെ മോശമായ രീതിയിൽ പെരുമാറി എന്നും സെക്ഷ്വലി ഹരാസ്മെന്റ് നടത്തി എന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്. തന്റെ ശരീരത്തിൽ വളരെ മോശമായ രീതിയിൽ രതീഷ് കെട്ടിപ്പിടിച്ചു എന്നും ഒന്നിൽ അധികം തവണ സ്പർശിച്ചു എന്നുമുള്ള ആരോപണവുമായി ആയിരുന്നു സുരേഷ് കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിൽ എത്തിയത്.
എല്ലാവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബിഗ്ബോസ് വീട്ടിലുള്ള എല്ലാവരുടെയും മുമ്പിൽവെച്ച് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് സുരേഷ് പറയുകയും ചെയ്തത്. നിയമാവലിക്ക് എതിരായ കാര്യമാണ് രതീഷ് നടത്തിയത് എന്നും സെക്ഷ്വൽ ഹരാസ്മെന്റ് നടത്താൻ പാടില്ല എന്നും സുരേഷ് വ്യക്തമാക്കുന്നുണ്ട്. തനിക്ക് കുറച്ചു ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു സുരേഷ് ആരോപിച്ചത്.
എന്റെ ശരീരത്തിൽ അനാവശ്യമായി മറ്റൊരാൾ തൊടുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും അതെനിക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്നുമായിരുന്നു സുരേഷ് പറഞ്ഞിരുന്നത്. രതീഷിനോട് തനിക്ക് ദേഷ്യം ഉണ്ട് അത് ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുകയാണ് എന്നും പറഞ്ഞിരുന്നു.
മറ്റൊരാൾ നിർദ്ദേശിക്കുന്നത് അനുസരിച്ച് ആണ് ഞാനിത് പറയുന്നത് എന്നാണ് അയാൾ പറയുന്നത്. അപ്പോൾ തനിക്ക് വ്യക്തിപരമായ അഭിപ്രായം പറയാൻ അറിയില്ലേ എന്നും സുരേഷ് ചോദിക്കുന്നു. ഈ വീട്ടിലുള്ള തന്റെ കംഫർട്ട് ലെവൽ പോലും നഷ്ടമായി എന്ന് സുരേഷ് പറയുന്നുണ്ട്.
മറുപടി പറയാൻ ഒരുങ്ങിയ രതീഷിന്റെ വായടപ്പിച്ചുകൊണ്ട് വളരെ മികച്ച രീതിയിൽ തന്നെ സുരേഷ് സംസാരിക്കുന്നതും കാണാൻ സാധിക്കും. ബിഗ് ബോസിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ ഇതുവരെയും ഒരു സ്ഥിരീകരണം എത്തിയിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു.